---
title: "ഭാഗ്യശാലി ഇതാ ...! 12 കോടിയുടെ വിഷു ബമ്പർ ലോ‌ട്ടറി ഭാ​ഗ്യശാലിയെ കണ്ടെത്തി; ഭാഗ്യം തുണച്ചത്  കരുനാ​ഗപ്പള്ളി സ്വദേശി പൊന്നനെ "
english_title: "Content Highlights:- The Lucky Winner Of The Rs 12 Crore Vishu Bumper Lottery Has Been Identified"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/361280/the-lucky-winner-of-the-rs-12-crore-vishu-bumperlottery-has-been-identified"
published_at: "2026-05-23T17:02:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a11908140a13_VISHU_BUMBER_WINNER.jpg"
keywords: ["Latest News", "Vishu Bumper", "Lottery Result", "Kerala Lottery", "Kerala Government"]
---

# ഭാഗ്യശാലി ഇതാ ...! 12 കോടിയുടെ വിഷു ബമ്പർ ലോ‌ട്ടറി ഭാ​ഗ്യശാലിയെ കണ്ടെത്തി; ഭാഗ്യം തുണച്ചത്  കരുനാ​ഗപ്പള്ളി സ്വദേശി പൊന്നനെ 

> **Lead Summary:** കൊല്ലം: വിഷു ബമ്പർ ലോ‌ട്ടറി ഭാ​ഗ്യശാലിയെ കണ്ടെത്തി. കരുനാ​ഗപ്പള്ളി സ്വദേശി പൊന്നനാണ് ഒന്നാം സമ്മാനം ലഭിച്ചത്. സ്ഥിരമായി ലോട്ടറിയെടുക്കുന്നയാളാണ് പൊന്നൻ. പൊന്നനും ഭാര്യ രാധാമണിയും മകൻ വിനോദ് കുമാറും ലോട്ടറിക്കച്ചവടക്കാരാണ്. കൊറോണ സമയത്താണ് ലോട്ടറിക്കച്ചവടം തുടങ്ങിയത്. അമ്മാ ഏജൻസിയിൽ നിന്നാണ് ലോട്ടറിയെ‌ടുത്തത്.

## Article Content

കൊല്ലം: വിഷു ബമ്പർ ലോ‌ട്ടറി ഭാ​ഗ്യശാലിയെ കണ്ടെത്തി. കരുനാ​ഗപ്പള്ളി സ്വദേശി പൊന്നനാണ് ഒന്നാം സമ്മാനം ലഭിച്ചത്. സ്ഥിരമായി ലോട്ടറിയെടുക്കുന്നയാളാണ് പൊന്നൻ. പൊന്നനും ഭാര്യ രാധാമണിയും മകൻ വിനോദ് കുമാറും ലോട്ടറിക്കച്ചവടക്കാരാണ്. കൊറോണ സമയത്താണ് ലോട്ടറിക്കച്ചവടം തുടങ്ങിയത്. അമ്മാ ഏജൻസിയിൽ നിന്നാണ് ലോട്ടറിയെ‌ടുത്തത്.

ഒരുമാസം മുമ്പാണ് ടിക്കറ്റെ‌ടുത്തത്. വിൽക്കാനുള്ള ടിക്കറ്റ് വാങ്ങാൻ പോയപ്പോഴാണ് സമ്മാനാഹർമായ ടിക്കറ്റ് എടുത്തത്. തന്റെ ഭാ​ഗ്യ നമ്പറായ രണ്ട് കണ്ടപ്പോഴാണ് ടിക്കറ്റ് എടുത്തതെന്ന് പൊന്നൻ പറഞ്ഞു. മൂന്ന് പേരടങ്ങുന്നതാണ് പൊന്നന്റെ കുടുംബം. ചെറിയ വീട്ടിലാണ് ഇവരുടെ താമസം.

വിഷു ബമ്പര്‍ ഭാഗ്യക്കുറി നറുക്കെടുപ്പ് തുടങ്ങി. VB 135452 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം. ഇന്ന് ഉച്ചക്ക് രണ്ട് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. രണ്ടാം സമ്മാനം VA 616453, VB 372020, VC 348224, VD 252972, VE 649598, VG 367998 ടിക്കറ്റുകള്‍ക്ക് ലഭിച്ചു. കൊല്ലം കരുനാഗപ്പള്ളി സബ് ഓഫിസില്‍ വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം. അനില്‍ ഡി എന്നയാളാണ് ഏജന്‍റ്. വിഷു ബംപർ ഭാഗ്യക്കുറിയിൽ റെക്കോർഡ് വില്പനയാണ് നടന്നത്.

അച്ചടിച്ച 45 ലക്ഷം ടിക്കറ്റുകളും ഏജന്റ് മാർക്ക് വിറ്റുവെന്ന് ഭാഗ്യക്കുറി ഡയറക്ടറേറ്റ് അറിയിച്ചു. പാലക്കാട് ജില്ലയിലാണ് ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റത്. നാളെ ഉച്ചയ്ക്ക് രണ്ടുമണിക്കാണ് ബംബർ നറുക്കെടുപ്പ്. 12 കോടി രൂപയാണ് ഒന്നാം സമ്മാനം. കഴിഞ്ഞ വർഷം 42,87,350 വിഷു ബമ്പർ ടിക്കറ്റുകൾ ആയിരുന്നു വിറ്റത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/361280/the-lucky-winner-of-the-rs-12-crore-vishu-bumperlottery-has-been-identified)