---
title: "ജേണലിസം പഠിക്കാൻ അവസരം; പ്രസ് ക്ലബ് പി.ജി ഡിപ്ലോമ കോഴ്‌സുകളിലേക്ക് മേയ് 30 വരെ അപേക്ഷിക്കാം"
english_title: "Content Highlights:- Opportunity to study journalism; Applications for Press Club PG Diploma courses can be made till May 30"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/361251/content-highlights-opportunity-to-study-journalism-applications-for-press-club-pg-diploma-courses-can-be-made-till-may-30"
published_at: "2026-05-23T14:59:00+05:30"
category: "Edu-Career"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a11743518286_Applications_for_Press_Club_PG_Diploma_courses.jpg"
keywords: ["Edu-Career", "Trivandrum Press Club", "Journalism Admission", "Journalism Course"]
---

# ജേണലിസം പഠിക്കാൻ അവസരം; പ്രസ് ക്ലബ് പി.ജി ഡിപ്ലോമ കോഴ്‌സുകളിലേക്ക് മേയ് 30 വരെ അപേക്ഷിക്കാം

> **Lead Summary:** തിരുവനന്തപുരം: തിരുവനന്തപുരം പ്രസ് ക്ലബിന്റെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജേണലിസം നടത്തുന്ന സർക്കാർ അംഗീകൃത ബിരുദാനന്തര ഡിപ്ലോമ ജേണലിസം കോഴ്‌സിലേക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി മേയ് 30 വരെ നീട്ടി. ബിരുദധാരികൾക്കും ഫൈനൽ ഇയർ ഫലം കാത്തുനിൽക്കുന്നവർക്കും അപേക്ഷിക്കാവുന്നതാണ്. അഭിരുചി പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും പ്രവേശനം.

## Article Content

തിരുവനന്തപുരം: തിരുവനന്തപുരം പ്രസ് ക്ലബിന്റെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജേണലിസം നടത്തുന്ന സർക്കാർ അംഗീകൃത ബിരുദാനന്തര ഡിപ്ലോമ ജേണലിസം കോഴ്‌സിലേക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി മേയ് 30 വരെ നീട്ടി. ബിരുദധാരികൾക്കും ഫൈനൽ ഇയർ ഫലം കാത്തുനിൽക്കുന്നവർക്കും അപേക്ഷിക്കാവുന്നതാണ്. അഭിരുചി പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും പ്രവേശനം.

6 മാസം ദൈര്‍ഘ്യമുള്ള സായാഹ്ന ജേണലിസം കോഴ്‌സില്‍ ഒഴിവുള്ള സീറ്റിലേക്കും അപേക്ഷിക്കാം. അപേക്ഷ ഫോമും പ്രോസ്പെക്ടസും www.trivandrumpressclub.com വെബ്‌സൈറ്റില്‍ ലഭ്യമാണ്. നേരിട്ടും ലഭിക്കും.

വിശദവിവരങ്ങള്‍ക്ക് :7591966995, 9496979690, 0471- 4614152

### Related Links & Sources
- [Original Story Source](https://truevisionnews.com/news/361251/content-highlights-opportunity-to-study-journalism-applications-for-press-club-pg-diploma-courses-can-be-made-till-may-30)