---
title: "'പിണറായിയുടെ പെരുമാറ്റം ചക്രവർത്തിയെപ്പോലെ, തോൽവിക്ക് കാരണവും അത് തന്നെ'; പ്രതിപക്ഷ നേതാവിനെതിരെ കടുത്ത വിമർശനവുമായി സി.പി.ഐ"
english_title: "CONTENT HIGHLIGHTS:- CPI against Pinarayi Vijayan"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/361250/cpi-against-pinarayi-vijayan"
published_at: "2026-05-23T14:53:00+05:30"
category: "Wayanad"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a1173ac50d28_pinarayi_cpi.jpg"
keywords: ["Latest News", "Pinarayi Vijayan", "Reason for The Defeat", "Kalppatta"]
---

# 'പിണറായിയുടെ പെരുമാറ്റം ചക്രവർത്തിയെപ്പോലെ, തോൽവിക്ക് കാരണവും അത് തന്നെ'; പ്രതിപക്ഷ നേതാവിനെതിരെ കടുത്ത വിമർശനവുമായി സി.പി.ഐ

> **Lead Summary:** **കൽപ്പറ്റ: [ **നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിയെച്ചൊല്ലി എൽ.ഡി.എഫിൽ ഭിന്നത രൂക്ഷമാകുന്നു. പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ കടുത്ത വിമർശനങ്ങളുമായി ഭരണകക്ഷി പങ്കാളിയായ സി.പി.ഐ രംഗത്തെത്തി.

## Article Content

**കൽപ്പറ്റ: [ **നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിയെച്ചൊല്ലി എൽ.ഡി.എഫിൽ ഭിന്നത രൂക്ഷമാകുന്നു. പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ കടുത്ത വിമർശനങ്ങളുമായി ഭരണകക്ഷി പങ്കാളിയായ സി.പി.ഐ രംഗത്തെത്തി.

സി.പി.ഐ വയനാട് ജില്ലാ എക്സിക്യൂട്ടീവ് യോഗത്തിലാണ് പിണറായി വിജയന്റെ ശൈലിക്കെതിരെ നേതാക്കൾ പരസ്യമായി ആഞ്ഞടിച്ചത്. പിണറായി വിജയന്റെ പെരുമാറ്റം ഒരു 'ചക്രവർത്തി'യെപ്പോലെയാണെന്നും അദ്ദേഹത്തിന്റെ ഈ ധാർഷ്ട്യം നിറഞ്ഞ പ്രതിച്ഛായയാണ് മുന്നണിയുടെ കനത്ത പരാജയത്തിന് മുഖ്യകാരണമായതെന്നും യോഗത്തിൽ കടുത്ത വിമർശനമുയർന്നു.

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ യു.ഡി.എഫ് നേതാവ് ടി. സിദ്ദീഖിനെ കൂവിവിളിച്ച സംഭവം കൽപ്പറ്റ മണ്ഡലത്തിൽ യു.ഡി.എഫിന്റെ ഭൂരിപക്ഷം വൻതോതിൽ ഉയരാൻ ഇടയാക്കിയെന്നും നേതാക്കൾ ചൂണ്ടിക്കാട്ടി.

തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ നിയമസഭയിലെ പ്രതിപക്ഷ ഉപനേതാവ് സ്ഥാനം സി.പി.ഐക്ക് അർഹതപ്പെട്ടതാണെന്ന ആവശ്യവും യോഗത്തിൽ ശക്തമായി ഉയർന്നിട്ടുണ്ട്. സി.പി.ഐ സംസ്ഥാന നേതാക്കളായ കെ.പി. രാജേന്ദ്രൻ, പി.പി. സുനീർ തുടങ്ങിയ പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു ജില്ലാ കമ്മിറ്റി ഓഫീസിൽ വെച്ച് പിണറായി വിജയനെതിരെയും സി.പി.എമ്മിന്റെ വലിയേട്ടൻ മനോഭാവത്തിനെതിരെയും നേതാക്കൾ കടുത്ത അമർഷം രേഖപ്പെടുത്തിയത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/361250/cpi-against-pinarayi-vijayan)