---
title: "ക്ലാസിക് ബ്ലാക്കിൽ മാസ്സ് എൻട്രി; ഫാഷൻ ലോകത്ത് തരംഗമായി സൂര്യ-ജ്യോതിക കുടുംബത്തിന്റെ 'ട്വിന്നിങ്' ലുക്ക്"
english_title: "Content Highlights:-  Mass entry in classic black; Surya-Jyothika family's 'twinning' look makes waves in the fashion world"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/361243/mass-entry-in-classic-black-surya-jyothika-familys-twinning-look-makes-waves-in-the-fashion-world"
published_at: "2026-05-23T14:26:00+05:30"
category: "Fashion"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a116c479f650_Surya-Jyothika_family.jpg"
keywords: ["Fashion", "Jyothika", "Suriya", "Black Outfit Looks", "Suriya Family"]
---

# ക്ലാസിക് ബ്ലാക്കിൽ മാസ്സ് എൻട്രി; ഫാഷൻ ലോകത്ത് തരംഗമായി സൂര്യ-ജ്യോതിക കുടുംബത്തിന്റെ 'ട്വിന്നിങ്' ലുക്ക്

> **Lead Summary:** **[**ഫിറ്റ്‌നസിന്റെയും സൗന്ദര്യത്തിന്റെയും കാര്യത്തിൽ പ്രായം വെറും അക്കങ്ങൾ മാത്രമാണെന്ന് വീണ്ടും തെളിയിക്കുകയാണ് തെന്നിന്ത്യൻ പ്രേമികളുടെ പ്രിയനടി ജ്യോതിക.

## Article Content

**[**ഫിറ്റ്‌നസിന്റെയും സൗന്ദര്യത്തിന്റെയും കാര്യത്തിൽ പ്രായം വെറും അക്കങ്ങൾ മാത്രമാണെന്ന് വീണ്ടും തെളിയിക്കുകയാണ് തെന്നിന്ത്യൻ പ്രേമികളുടെ പ്രിയനടി ജ്യോതിക.

നാൽപ്പത്തിയേഴാം വയസിലും ശാരീരികക്ഷമത നിലനിർത്തുന്നതിൽ താരം കാട്ടുന്ന അർപ്പണബോധം ആരാധകരെയും സഹപ്രവർത്തകരെയും ഒരുപോലെ അത്ഭുതപ്പെടുത്തുന്നതാണ്. ഇപ്പോഴിതാ, പ്രായത്തെ വെല്ലുന്ന ജ്യോതികയുടെ പുതിയ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്.

ജ്യോതിക കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ ചിത്രമായ 'സിസ്റ്റ'ത്തിന്റെ മുംബൈ പ്രീമിയർ ചടങ്ങിൽ പങ്കെടുക്കാൻ ഭർത്താവ് സൂര്യയ്ക്കും മക്കളായ ദിയയ്ക്കും ദേവിനുമൊപ്പമാണ് താരം എത്തിയത്. തീയേറ്ററുകളിൽ വൻ തരംഗമായി മുന്നേറുന്ന സൂര്യയുടെ 'കറുപ്പ്' എന്ന ചിത്രത്തിന്റെ വൻ വിജയത്തിന് പിന്നാലെ, ഏറെ നാളുകൾക്ക് ശേഷമാണ് ഈ സ്റ്റാർ ഫാമിലി ഒന്നിച്ചൊരു പൊതുവേദിയിൽ പ്രത്യക്ഷപ്പെടുന്നത്.

പ്രീമിയർ ഷോയ്ക്ക് എത്തിയ കുടുംബം ഒന്നടങ്കം ബ്ലാക്ക് ഔട്ട്ഫിറ്റിൽ സ്റ്റൈലിഷ് ലുക്കിലാണ് തിളങ്ങിയത്. കാഴ്ചയിൽ അതീവ സുന്ദരിയും ചെറുപ്പക്കാരിയുമായാണ് ജ്യോതികയെ വീഡിയോകളിലും ചിത്രങ്ങളിലും കാണാനാകുന്നത്.

പ്രൊമോഷൻ തിരക്കുകൾക്കിടയിലും ജോലിയും കുടുംബജീവിതവും കൃത്യമായ സന്തുലിതാവസ്ഥയോടെ മുന്നോട്ട് കൊണ്ടുപോകുന്ന മാതൃകാ ദമ്പതികളാണ് സൂര്യയും ജ്യോതികയും. അടുത്തിടെ മാതൃദിനത്തോട് അനുബന്ധിച്ച് ജ്യോതിക സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച കഠിനമായ വർക്കൗട്ട് വീഡിയോയും ഏറെ ശ്രദ്ധ നേടിയിരുന്നു.

2015-ൽ '36 വയതിനിലെ' എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലേക്ക് ശക്തമായ തിരിച്ചുവരവ് നടത്തിയ താരം, അടുത്തിടെ പുറത്തിറങ്ങിയ 'കാതൽ - ദി കോർ', 'ശൈത്താൻ' തുടങ്ങിയ ചിത്രങ്ങളിലെ മികച്ച പ്രകടനങ്ങളിലൂടെ അഭിനയരംഗത്ത് ഏറെ സജീവമാണിപ്പോൾ. ജ്യോതികയും സോനാക്ഷി സിൻഹയും പ്രധാന വേഷങ്ങളിലെത്തുന്ന പുതിയ ചിത്രം 'സിസ്റ്റം' ഇപ്പോൾ ആമസോൺ പ്രൈമിൽ സ്ട്രീമിംഗ് ആരംഭിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/361243/mass-entry-in-classic-black-surya-jyothika-familys-twinning-look-makes-waves-in-the-fashion-world)