---
title: "വാടക വീടിൻറെ വരാന്തയിൽ കഞ്ചാവ് ചെടി നട്ടു വളർത്തി, വളവും വെള്ളവും നൽകി പരിപാലിച്ചു; ബംഗാൾ സ്വദേശിക്ക് കഠിന തടവും പിഴയും"
english_title: "Bengali man who planted and raised plants faces stiff prison sentence and fine"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/361242/bengali-man-who-planted-and-raised-plants-faces-stiff-prison-sentence-and-fine"
published_at: "2026-05-23T14:22:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a116c2b38af5_arrest.jpg"
keywords: ["Latest News", "Drugs Case", "Fine", "Bengal Native", "Kochi"]
---

# വാടക വീടിൻറെ വരാന്തയിൽ കഞ്ചാവ് ചെടി നട്ടു വളർത്തി, വളവും വെള്ളവും നൽകി പരിപാലിച്ചു; ബംഗാൾ സ്വദേശിക്ക് കഠിന തടവും പിഴയും

> **Lead Summary:** **കൊച്ചി: [** മൂവാറ്റുപുഴയിൽ വാടക വീടിനുള്ളിൽ അനധികൃതമായി കഞ്ചാവ് ചെടി നട്ടുവളർത്തിയ കേസിൽ പശ്ചിമ ബംഗാൾ സ്വദേശിക്ക് കോടതി കഠിന തടവും പിഴയും ശിക്ഷ വിധിച്ചു.

## Article Content

**കൊച്ചി: [** മൂവാറ്റുപുഴയിൽ വാടക വീടിനുള്ളിൽ അനധികൃതമായി കഞ്ചാവ് ചെടി നട്ടുവളർത്തിയ കേസിൽ പശ്ചിമ ബംഗാൾ സ്വദേശിക്ക് കോടതി കഠിന തടവും പിഴയും ശിക്ഷ വിധിച്ചു.

ബംഗാൾ സ്വദേശിയായ നന്തു മൊണ്ടാലിനെയാണ് (30) മൂവാറ്റുപുഴ അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതി ജഡ്ജി കെ.എൻ. ഹരികുമാർ ഒരു വർഷം കഠിന തടവിനും അമ്പതിനായിരം രൂപ പിഴയടയ്ക്കാനും ശിക്ഷിച്ചത്.

പിഴ തുക ഒടുക്കിയില്ലെങ്കിൽ ആറ് മാസം കൂടി അധിക തടവ് അനുഭവിക്കേണ്ടി വരുമെന്നും കോടതി വിധിയിൽ വ്യക്തമാക്കുന്നുണ്ട്. 2023 ഏപ്രിൽ 27-നാണ് കേസിനാസ്പദമായ സംഭവം പുറത്തറിയുന്നത്.

മൂവാറ്റുപുഴയിലെ വാടക വീട്ടിൽ കഞ്ചാവ് ചെടി വളർത്തുന്നതായി രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് പെരുമ്പാവൂർ എക്സൈസ് ഇൻസ്പെക്ടർ കെ. വിനോദിന്റെ നേതൃത്വത്തിലുള്ള എക്സൈസ് സംഘം നടത്തിയ പരിശോധനയിലാണ് പ്രതിയെയും കഞ്ചാവ് ചെടിയും കസ്റ്റഡിയിലെടുത്തത്.

തുടർന്ന് കുന്നത്തുനാട് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എസ്. ബിനുവാണ് കേസിൽ വിശദമായ അന്വേഷണം നടത്തി പ്രതിക്കെതിരെ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ കെ.എസ്. ജ്യോതികുമാർ കോടതിയിൽ ഹാജരായി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/361242/bengali-man-who-planted-and-raised-plants-faces-stiff-prison-sentence-and-fine)