കുടയുണ്ടോ... വൈകുന്നേരം മഴ ഉറപ്പാ; അടുത്ത 3 മണിക്കൂറിൽ ഈ ജില്ലകളിൽ മഴയെത്തും, 27 വരെ ജാഗ്രതാ നിർദ്ദേശം

2026-05-23T14:04:00 | By Krishnapriya S R
#Latest News #Kerala Monsoon #Thiruvanandapuram #Alert

തിരുവനന്തപുരം: (truevisionnews.com) സംസ്ഥാനത്ത് വരുംദിവസങ്ങളിൽ മഴ ശക്തമാകാൻ സാധ്യതയുള്ളതിനാൽ വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

ഇന്ന് ഒൻപത് ജില്ലകളിലാണ് ജാഗ്രതാ നിർദ്ദേശമുള്ളത്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് ഇന്ന് മഞ്ഞ അലർട്ട് ഏർപ്പെടുത്തിയിരിക്കുന്നത്.

നാളെ ഞായറാഴ്ച പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ എന്നീ ആറ് ജില്ലകളിൽ മഴ മുന്നറിയിപ്പുണ്ട്. വരും ദിവസങ്ങളിലും മഴ തുടരുമെന്നാണ് സൂചന. തിങ്കളാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട് ഉൾപ്പെടെ ഒൻപത് ജില്ലകളിലും, ചൊവ്വാഴ്ച തെക്കൻ കേരളത്തിലെ മൂന്ന് ജില്ലകളിലും, ബുധനാഴ്ച തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള ആറ് ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ഈ മാസം 27-ാം തീയതി വരെ വിവിധ ജില്ലകളിൽ കനത്ത ജാഗ്രത തുടരും. അടുത്ത മൂന്ന് മണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയതോ ഇടത്തരമോ ആയ മഴയ്ക്കൊപ്പം മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റും വീശിയടിച്ചേക്കാം.

മറ്റ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കുള്ള സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കി. വരും ദിവസങ്ങളിൽ കാറ്റിന്റെ വേഗത വർദ്ധിക്കാൻ സാധ്യതയുണ്ട്. ഇതനുസരിച്ച് സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഈ മാസം 26 വരെ ശക്തമായ ഇടിമിന്നലിനൊപ്പം മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു.

Content Highlight: Meteorological Department announces yellow alert

#Latest News #Kerala Monsoon #Thiruvanandapuram #Alert

Next TV

Related Stories
കോഴിക്കോട് 16 ദിവസം പ്രായമുള്ള കുഞ്ഞിനെ ഉപേക്ഷിച്ച് അമ്മ കടന്നു കളഞ്ഞതായി പരാതി; ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിൽ, അന്വേഷണം ഊർജിതം

Jul 24, 2026 08:05 PM

കോഴിക്കോട് 16 ദിവസം പ്രായമുള്ള കുഞ്ഞിനെ ഉപേക്ഷിച്ച് അമ്മ കടന്നു കളഞ്ഞതായി പരാതി; ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിൽ, അന്വേഷണം ഊർജിതം

കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ 16 ദിവസം പ്രായമുള്ള പെൺകുഞ്ഞിനെ ഉപേക്ഷിച്ച് മാതാവ് കടന്നുകളഞ്ഞെന്ന പരാതിയിൽ മെഡിക്കൽ കോളേജ് പോലീസ്...

Read More >>
അടിവസ്ത്രത്തില്‍ പ്രത്യേക അറ, പരിശോധിച്ചപ്പോള്‍ പേസ്റ്റ് രൂപത്തില്‍ രണ്ട് കോടിയുടെ സ്വര്‍ണം, കോഴിക്കോട് സ്വദേശി അറസ്റ്റില്‍

Jul 24, 2026 07:44 PM

അടിവസ്ത്രത്തില്‍ പ്രത്യേക അറ, പരിശോധിച്ചപ്പോള്‍ പേസ്റ്റ് രൂപത്തില്‍ രണ്ട് കോടിയുടെ സ്വര്‍ണം, കോഴിക്കോട് സ്വദേശി അറസ്റ്റില്‍

അബുദാബിയിൽ നിന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ യാത്രക്കാരനിൽ നിന്ന് ഏകദേശം രണ്ട് കോടി രൂപ വിലവരുന്ന 24 കാരറ്റ് സ്വർണവും...

Read More >>
കോഴിക്കോട് രാമനാട്ടുകരയിൽ ഷോപ്പിംഗ് കോംപ്ലക്സിന് മുകളിൽ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

Jul 24, 2026 06:45 PM

കോഴിക്കോട് രാമനാട്ടുകരയിൽ ഷോപ്പിംഗ് കോംപ്ലക്സിന് മുകളിൽ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

കോഴിക്കോട് രാമനാട്ടുകര KT പ്ലാസ ഷോപ്പിംഗ് കോംപ്ലക്സിന് മുകളിൽ പാലക്കാട് സ്വദേശി ശ്രീരാമിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഫറോക്ക് പോലീസ് അന്വേഷണം...

Read More >>
adimage
വിലങ്ങാട് ദുരന്തം: അവഗണനയിൽ പ്രതിഷേധിച്ച് ജൂലൈ 30ന് ഏകദിന സത്യാഗ്രഹം; കലക്ടറേറ്റിന് മുന്നിൽ എൽഡിഎഫ് ജനപ്രതിനിധികൾ

Jul 24, 2026 06:43 PM

വിലങ്ങാട് ദുരന്തം: അവഗണനയിൽ പ്രതിഷേധിച്ച് ജൂലൈ 30ന് ഏകദിന സത്യാഗ്രഹം; കലക്ടറേറ്റിന് മുന്നിൽ എൽഡിഎഫ് ജനപ്രതിനിധികൾ

വിലങ്ങാട് ഉരുൾപൊട്ടൽ ദുരന്തത്തെ തുടർന്നുള്ള നിർമ്മാണ നിരോധനവും നഷ്ടപരിഹാര കാലതാമസവും ചൂണ്ടിക്കാട്ടി വാണിമേൽ പഞ്ചായത്ത് എൽഡിഎഫ് ജനപ്രതിനിധികൾ...

Read More >>
കോഴിക്കോട് മുക്കത്ത് സ്കൂൾ വിട്ട് മടങ്ങവേ കുട്ടി ഓട്ടോയിൽ നിന്ന് തെറിച്ച് വീണു; ലോറി തലയിലൂടെ കയറിയിറങ്ങി രണ്ടാം ക്ലാസുകാരൻ മരിച്ചു

Jul 24, 2026 06:41 PM

കോഴിക്കോട് മുക്കത്ത് സ്കൂൾ വിട്ട് മടങ്ങവേ കുട്ടി ഓട്ടോയിൽ നിന്ന് തെറിച്ച് വീണു; ലോറി തലയിലൂടെ കയറിയിറങ്ങി രണ്ടാം ക്ലാസുകാരൻ മരിച്ചു

കോഴിക്കോട് മുക്കത്ത് ഓട്ടോറിക്ഷയിൽ നിന്ന് തെറിച്ചുവീണ 7 വയസ്സുകാരന്റെ തലയിലൂടെ ലോറി കയറി മരണം. മണാശ്ശേരി ഗവ. യു.പി സ്കൂൾ വിദ്യാർത്ഥി അമൽ ആണ്...

Read More >>
'സിപിഎമ്മിൽ അടിമുടി മാറ്റം, മേൽത്തട്ട് മുതൽ താഴെത്തട്ട് വരെ അഭിപ്രായങ്ങൾ തേടി'; പാർട്ടി പുതുക്കിപ്പണിയുമെന്ന് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ

Jul 24, 2026 04:59 PM

'സിപിഎമ്മിൽ അടിമുടി മാറ്റം, മേൽത്തട്ട് മുതൽ താഴെത്തട്ട് വരെ അഭിപ്രായങ്ങൾ തേടി'; പാർട്ടി പുതുക്കിപ്പണിയുമെന്ന് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ

സിപിഎമ്മിൽ അടിമുടി മാറ്റം വരുമെന്ന് സംസ്ഥാന സെക്രട്ടറി എംവി ​ഗോവിന്ദൻ. സംഘടനാപരവും പ്രത്യയശാസ്ത്രപരവുമായ മാറ്റങ്ങൾ ചർച്ച ചെയ്യും. സെപ്റ്റംബറിൽ...

Read More >>
Top Stories

adimage adimage