---
title: "മന്ത്രി കെ.എം ഷാജിയെ വർഗീയവാദിയെന്ന് അധിക്ഷേപിച്ച പൊലീസുകാരന് സസ്‌പെൻഷൻ"
english_title: "Content Highlights:-Policeman Suspended For Insulting Minister KM Shaji"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/361231/content-highlights-policeman-suspended-for-insulting-minister-km-shaji"
published_at: "2026-05-23T13:49:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a11639953919_Policeman_Suspended_For_Insulting_Minister_KM_Shaji.jpg"
keywords: ["Latest News", "Minister KM Shaji", "Policeman Suspended", "Kasaragod"]
---

# മന്ത്രി കെ.എം ഷാജിയെ വർഗീയവാദിയെന്ന് അധിക്ഷേപിച്ച പൊലീസുകാരന് സസ്‌പെൻഷൻ

> **Lead Summary:** കാസർഗോഡ് : മന്ത്രി കെ.എം ഷാജിയെ വർഗീയവാദിയെന്ന് അധിക്ഷേപിച്ച് വാട്‌സ്ആപ്പിൽ പോസ്റ്റിട്ട പൊലീസുകാരനെ സസ്‌പെൻഡ് ചെയ്തു. വെള്ളരിക്കുണ്ട് പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ സുജിത്തിനെയാണ് സസ്‌പെൻഡ് ചെയ്തത്. ജില്ലയിലെ പൊലീസ് ഫ്രണ്ട്‌സ് എന്ന വാട്സ്ആപ് ഗ്രൂപ്പിലായിരുന്നു വിവാദസന്ദേശം പ്രചരിച്ചത്. ഉറക്കത്തിൽ പോലും മതം മാത്രം പറയുന്ന ഷാജി പിണറായിക്ക് മുന്നിൽ നിവർന്ന് നിൽക്കാൻ മുട്ടുവിറയ്ക്കുമെന്നായിരുന്നു അധിക്ഷേപം.

## Article Content

കാസർഗോഡ് : മന്ത്രി കെ.എം ഷാജിയെ വർഗീയവാദിയെന്ന് അധിക്ഷേപിച്ച് വാട്‌സ്ആപ്പിൽ പോസ്റ്റിട്ട പൊലീസുകാരനെ സസ്‌പെൻഡ് ചെയ്തു. വെള്ളരിക്കുണ്ട് പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ സുജിത്തിനെയാണ് സസ്‌പെൻഡ് ചെയ്തത്. ജില്ലയിലെ പൊലീസ് ഫ്രണ്ട്‌സ് എന്ന വാട്സ്ആപ് ഗ്രൂപ്പിലായിരുന്നു വിവാദസന്ദേശം പ്രചരിച്ചത്. ഉറക്കത്തിൽ പോലും മതം മാത്രം പറയുന്ന ഷാജി പിണറായിക്ക് മുന്നിൽ നിവർന്ന് നിൽക്കാൻ മുട്ടുവിറയ്ക്കുമെന്നായിരുന്നു അധിക്ഷേപം.

'സത്യപ്രതിജ്ഞാ ചടങ്ങിനെത്തി പിണറായി വിജയൻ. ഈ വീഡിയോ നിങ്ങൾ സൂക്ഷിച്ചൊന്ന് കാണണം. കഴിഞ്ഞ രണ്ട് സത്യപ്രതിജ്ഞ ചടങ്ങുകളും യുഡിഎഫ് മുട്ടുന്യായങ്ങൾ പറഞ്ഞ് ബഹിഷ്‌ക്കരിച്ചിരുന്നു. അത് അവരുടെ സംസ്‌കാരം. ഇന്ന് അതൊന്നും കാര്യമാക്കാതെ ചടങ്ങിനെത്തിയ പിണറായി വിജയനെ സ്വീകരിക്കുന്ന കോൺഗ്രസുകാരെയും കേരള കോൺഗ്രസുകാരെയും എന്തിന് പിണറായി കൊടുംവിഷം എന്ന് വിശേഷിപ്പിച്ച രാജീവ് ചന്ദ്രശേഖറിനെയും പരനാറിയെന്ന് വിശേഷിപ്പിച്ച പ്രേമചന്ദ്രനേയും നിങ്ങൾക്ക് കാണാം.

എന്നാൽ ആ ഭാഗത്ത് നിന്നും തൂവാല കൊണ്ട് മുഖം തുടച്ച് സ്‌ക്കൂട്ടാകുന്ന ഒരു വർ?ഗീയവാദിയെയും നിങ്ങൾക്ക് കാണാം. ഉറക്കത്തിൽപോലും മതം മതം മതമാണ് പ്രശ്‌നം എന്ന് പുലമ്പുന്ന കെ.എം ഷാജിയെ. മൈക്ക് കെട്ടി അണികളുടെ മുന്നിൽ തെറി വിളിച്ച് ആളാകാൻ ഏതവനും പറ്റും ഷാജിയെ... ആ മനുഷ്യന്റെ മുന്നിൽ നിവർന്ന് നിൽക്കാൻ നിന്റെ മുട്ടുവിറക്കും ഷാജിയെ...നീ നിന്ന് വിറക്കാൻ പോകുന്നതേയുള്ളൂ....'- എന്നായിരുന്നു വാട്സ്ആപ്പ് ഗ്രൂപ്പിൽ വന്ന സന്ദേശം.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/361231/content-highlights-policeman-suspended-for-insulting-minister-km-shaji)