---
title: "'കുറച്ച് ദിവസം കൂടി പ്രയാസമുണ്ടാകും...! സംസ്ഥാനത്ത് പവർ കട്ടല്ല, പവർ ഫെയിലിയർ ആണ് ഉണ്ടാകുന്നത്'; ജനങ്ങൾ സഹകരിക്കണമെന്ന് സണ്ണി ജോസഫ്"
english_title: "Content Highlights:-Sunny Joseph Minister For Electricity Says State Is Facing Power Failure Not Power Cuts"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/361213/content-highlights-sunny-joseph-minister-for-electricity-says-state-is-facing-power-failure-not-power-cuts"
published_at: "2026-05-23T12:54:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69e07ac3c9834_sunny_joseph.jpg"
keywords: ["Latest News", "Electricity Minister", "Sunny Joseph", "Kerala Government", "KSEB", "UDF"]
---

# 'കുറച്ച് ദിവസം കൂടി പ്രയാസമുണ്ടാകും...! സംസ്ഥാനത്ത് പവർ കട്ടല്ല, പവർ ഫെയിലിയർ ആണ് ഉണ്ടാകുന്നത്'; ജനങ്ങൾ സഹകരിക്കണമെന്ന് സണ്ണി ജോസഫ്

> **Lead Summary:** തിരുവനന്തപുരം: സംസ്ഥാനത്ത് പവർ കട്ടല്ല, മറിച്ച് പവർ ഫെയിലിയർ ആണ് ഉണ്ടാകുന്നതെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ്. അറ്റകുറ്റ പണി നടക്കുന്നത് കൊണ്ടാണ്ട് വർ ഫെയിലിയർ ഉണ്ടാകുന്നത്. കുറച്ച് ദിവസം കൂടി പ്രയാസമുണ്ടാകുമെന്നും ജനങ്ങൾ സഹകരിക്കണമെന്നും സണ്ണി ജോസഫ് അറിയിച്ചു.

## Article Content

തിരുവനന്തപുരം: സംസ്ഥാനത്ത് പവർ കട്ടല്ല, മറിച്ച് പവർ ഫെയിലിയർ ആണ് ഉണ്ടാകുന്നതെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ്. അറ്റകുറ്റ പണി നടക്കുന്നത് കൊണ്ടാണ്ട് വർ ഫെയിലിയർ ഉണ്ടാകുന്നത്. കുറച്ച് ദിവസം കൂടി പ്രയാസമുണ്ടാകുമെന്നും ജനങ്ങൾ സഹകരിക്കണമെന്നും സണ്ണി ജോസഫ് അറിയിച്ചു.

കെപിസിസി അധ്യക്ഷ സ്ഥാനത്തു നിന്നുള്ള മാറ്റത്തിന് ഹൈക്കമാൻഡ് ആണ് തീരുമാനമെടുക്കേണ്ടത്. രണ്ടു ചുമതലകളും ഒരാൾ കൊണ്ടുപോകുന്നതിനേക്കാൾ നല്ലത് വേറൊരാൾ വരുന്നതാണ് എന്നും സണ്ണി ജോസഫ് പറഞ്ഞു.

അതേസമയം, മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ രത്തൻ ഖേൽക്കറെ മുഖ്യമന്ത്രി വി.ഡി. സതീശൻ്റെ സെക്രട്ടറിയായി നിയമിച്ചതിൽ രാഷ്ട്രീയമില്ലെന്നും കാര്യശേഷിയുള്ള ഉദ്യോഗസ്ഥനാണ് ത്തൻ ഖേൽക്കറെന്നും സണ്ണി ജോസഫ് ചൂണ്ടിക്കാട്ടി.

അതേസമയം പിഎസ്‌സി റാങ്ക് ലിസ്റ്റ് കാലാവധി നീട്ടണം എന്ന് അറിയിച്ചുകൊണ്ടുള്ള ശുപാർശ പിൻവലിക്കാൻ മുഖ്യമന്ത്രി വി.ഡി. സതീശൻ്റെ നിർദേശം. റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടിക്കൊണ്ടുള്ള സര്‍ക്കാർ ശുപാര്‍ശയില്‍ നിയമപ്രശ്നം ഉള്ളതുകൊണ്ടാണ് മുഖ്യമന്ത്രി നിര്‍ദേശം നൽകിയത്.

റാങ്ക് ലിസ്റ്റുകള്‍ക്ക് തുല്യ പരിഗണന ഇല്ലെന്ന് കണ്ടെത്തലിനെ തുടർന്നാണ് സർക്കാർ ശുപാർശ പിൻവലിക്കുന്നത്. പിഎസ്‌സിക്ക് കൈമാറിയ ശുപാര്‍ശ പിന്‍വലിക്കണെമെന്നും പുതിയ ശുപാര്‍ശ തയ്യാറാക്കണമെന്നും വി.ഡി. സതീശൻ നിർദേശം നൽകിയിട്ടുണ്ട്. അധിക കാലവധിയില്‍ പിഎസ്‌സി അന്തിമ തീരുമാനം അറിയിക്കും.

2026 ഓഗസ്റ്റ് 31നകം കാലാവധി അവസാനിക്കുന്ന ലിസ്റ്റുകൾ നവംബർ 30 വരെ നീട്ടുമെന്നായിരുന്നു മുഖ്യമന്ത്രി വി.ഡി. സതീശൻ അറിയിച്ചത്. റാങ്ക് ലിസ്റ്റില്‍ ഇടംപിടിച്ചിട്ടും ജോലിക്കായി കാത്തിരിക്കുന്ന ഉദ്യോഗാര്‍ഥികളുടെ ആവശ്യം പരിഗണിച്ചാണ് കാലാവധി നീട്ടാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചത്. വിഷന്‍ 2031 എന്ന പേരില്‍ പ്രകടനപത്രികയിലെ വാഗ്ദാനങ്ങള്‍ നടപ്പിലാക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/361213/content-highlights-sunny-joseph-minister-for-electricity-says-state-is-facing-power-failure-not-power-cuts)