---
title: "മുഖ്യമന്ത്രി വി.ഡി. സതീശൻ ചൊവ്വാഴ്ച പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും; ഡൽഹിയിൽ മുതിർന്ന കോൺഗ്രസ് നേതാക്കളുമായി ചർച്ച പൂർത്തിയാക്കി"
english_title: "CONTENTHIGHLIGHTS:- Chief Minister VD Satheesan meets Prime Minister on Tuesday"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/361211/contenthighlights-Chief-Minister-VD-Satheesan-meets-Prime-Minister-on-Tuesday"
published_at: "2026-05-23T12:49:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a1156e5598eb_vd_satheesan_and_modi.jpg"
keywords: ["Latest News", "Chief Minister", "Prime Minister", "Delhi", "V.D Satheeshan"]
---

# മുഖ്യമന്ത്രി വി.ഡി. സതീശൻ ചൊവ്വാഴ്ച പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും; ഡൽഹിയിൽ മുതിർന്ന കോൺഗ്രസ് നേതാക്കളുമായി ചർച്ച പൂർത്തിയാക്കി

> **Lead Summary:** **ന്യൂഡൽഹി: [** തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ ഡൽഹിയിലെത്തിയ നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ മുതിർന്ന കോൺഗ്രസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തി.

## Article Content

**ന്യൂഡൽഹി: [** തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ ഡൽഹിയിലെത്തിയ നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ മുതിർന്ന കോൺഗ്രസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തി.

ചൊവ്വാഴ്ച രാവിലെ ഒമ്പത് മണിയോടെ എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിനെ സന്ദർശിച്ച അദ്ദേഹം, തുടർന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുമായും ചർച്ചകൾ നടത്തി.

ഇതിന് ശേഷമാണ് രാഹുൽ ഗാന്ധി, സോണിയ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരെ കാണാൻ വി.ഡി. സതീശൻ എത്തിയത്. തെരഞ്ഞെടുപ്പ് വേളയിൽ ഹൈക്കമാൻഡ് നൽകിയ ശക്തമായ പിന്തുണയ്ക്ക് അദ്ദേഹം നേതാക്കളോട് നേരിട്ട് നന്ദി അറിയിച്ചു.

മല്ലികാർജുൻ ഖാർഗെയുമായുള്ള കൂടിക്കാഴ്ചയിൽ വരാനിരിക്കുന്ന ഭരണപരമായ കാര്യങ്ങളും പാർട്ടി സംഘടനയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളും ചർച്ചയായതായാണ് വിവരം. ഹൈക്കമാൻഡ് നേതാക്കളുമായുള്ള കൂടിക്കാഴ്ചകൾക്ക് ശേഷം മുഖ്യമന്ത്രി വി.ഡി. സതീശൻ ചൊവ്വാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും കൂടിക്കാഴ്ച നടത്തും.

സംസ്ഥാനത്തിന്റെ വികസന കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനായുള്ള പ്രധാനമന്ത്രിയുമായുള്ള ഈ കൂടിക്കാഴ്ച ചൊവ്വാഴ്ചയായിരിക്കുമെന്ന വിവരമാണ് ഇപ്പോൾ പുറത്തുവരുന്നത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/361211/contenthighlights-Chief-Minister-VD-Satheesan-meets-Prime-Minister-on-Tuesday)