---
title: "ചീസിന്റെയും പാസ്തയുടെയും പെർഫെക്റ്റ് കോമ്പോ; ഇതാ ഒരു കിടിലൻ ചീസ് മക്രോണി റെസിപ്പി"
english_title: "Content Highlights:- The perfect combo of cheese and pasta; here's a great cheese macaroni recipe"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/361199/content-highlights-the-perfect-combo-of-cheese-and-pasta-heres-a-great-cheese-macaroni-recipe"
published_at: "2026-05-23T12:21:00+05:30"
category: "Cookery"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a11502566693_cheese_macaroni.jpg"
keywords: ["Cookery", "Cheese Macaroni", "Mac And Cheese Recipe", "Easy Pasta Recipe"]
---

# ചീസിന്റെയും പാസ്തയുടെയും പെർഫെക്റ്റ് കോമ്പോ; ഇതാ ഒരു കിടിലൻ ചീസ് മക്രോണി റെസിപ്പി

> **Lead Summary:** കൊതിയൂറുന്ന ചീസിന്റെയും മൃദുവായ മക്രോണിയുടെയും ചേരുവകൾ ചേർന്നൊരുങ്ങുന്ന ഒരു ക്ലാസിക് വിഭവമാണ് ചീസ് മക്രോണി. ഇന്ന് കുട്ടികൾ മുതൽ മുതിർന്നവർ വരെ ഒരുപോലെ ഇഷ്ടപ്പെടുന്ന ഈ വിഭവം ലോകമെമ്പാടുമുള്ള ഭക്ഷണപ്രേമികളുടെ പ്രിയപ്പെട്ട ഫുഡ് ആയി മാറികയിഞ്ഞു .

## Article Content

കൊതിയൂറുന്ന ചീസിന്റെയും മൃദുവായ മക്രോണിയുടെയും ചേരുവകൾ ചേർന്നൊരുങ്ങുന്ന ഒരു ക്ലാസിക് വിഭവമാണ് ചീസ് മക്രോണി. ഇന്ന് കുട്ടികൾ മുതൽ മുതിർന്നവർ വരെ ഒരുപോലെ ഇഷ്ടപ്പെടുന്ന ഈ വിഭവം ലോകമെമ്പാടുമുള്ള ഭക്ഷണപ്രേമികളുടെ പ്രിയപ്പെട്ട ഫുഡ് ആയി മാറികയിഞ്ഞു .

നല്ലതുപോലെ വേവിച്ചെടുത്ത മക്രോണി പാസ്തയിലേക്ക്, ഉരുകി ഒലിക്കുന്ന ചെഡ്ഡാർ അല്ലെങ്കിൽ മൊസറെല്ല ചീസും പാലും ബട്ടറും ചേർത്തുള്ള പ്രത്യേക സോസ് കൂടി കലരുമ്പോൾ ലഭിക്കുന്ന ആ ഒരു ക്രീമി പരുവം ഏതൊരു ഭക്ഷണപ്രിയന്റെയും മനസ്സ് നിറയ്ക്കുന്നതാണ്. അല്പം കുരുമുളകുപൊടിയും ഒറിഗാനോയും കൂടി ചേരുന്നതോടെ ഇതിന്റെ രുചി പറഞ്ഞറിയിക്കാന് പറ്റാത്തതായി മാറുന്നു.

കൊതിയൂറുന്ന ചീസിന്റെയും മൃദുവായ മക്രോണിയുടെയും ചേരുവകൾ ചേർന്നൊരുങ്ങുന്ന ചീസ് മക്രോണി ഇനി വളരെ എളുപ്പത്തിൽ വീട്ടിൽ തയ്യാറാക്കാം

ആവശ്യമായ സാധനങ്ങൾ

മക്രോണി പാസ്ത: 2 കപ്പ്

ബട്ടർ: 2 ടേബിൾസ്പൂൺ

മൈദ: 2 ടേബിൾസ്പൂൺ

പാൽ: 2 കപ്പ് (ചെറിയ ചൂടുള്ളത്)

ചെഡ്ഡാർ ചീസ് / മൊസറെല്ല ചീസ്: 1 മുതൽ 1.5 കപ്പ് വരെ (ചിരകിയത്)

കുരുമുളകുപൊടി: 1/2 ടീസ്പൂൺ

ചില്ലി ഫ്ലേക്സ് : 1/2 ടീസ്പൂൺ

ഒറിഗാനോ : 1/2 ടീസ്പൂൺ

ഉപ്പ്: ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ആദ്യം ഒരു വലിയ പാത്രത്തിൽ ആവശ്യത്തിന് വെള്ളമെടുത്ത് തിളപ്പിച്ച്, അതിലേക്ക് അല്പം ഉപ്പും ഒരു ടീസ്പൂൺ എണ്ണയും ചേർത്ത ശേഷം മക്രോണി ഇടുക. ഏകദേശം 8-10 മിനിറ്റ് കൊണ്ട് മക്രോണി നല്ലതുപോലെ വെന്തു കഴിഞ്ഞാൽ വെള്ളം വാർത്തുകളഞ്ഞ് മാറ്റിവെക്കണം. അടുത്തതായി വൈറ്റ് സോസ് തയ്യാറാക്കാനായി മറ്റൊരു പാൻ അടുപ്പത്തുവെച്ച് ബട്ടർ ഉരുക്കുക. ഇതിലേക്ക് മൈദ ചേർത്ത് ചെറുതീയിൽ ഒരു മിനിറ്റ് ഇളക്കി പച്ചമണം മാറ്റണം, എന്നാൽ കരിഞ്ഞുപോകരുത്. തുടർന്ന് ഇതിലേക്ക് ചെറിയ ചൂടുള്ള പാൽ കട്ടകെട്ടാതെ അല്പാല്പമായി ഒഴിച്ച്, സോസ് ചെറുതായി കുറുകി വരുന്നത് വരെ നന്നായി ഇളക്കിക്കൊണ്ടിരിക്കണം.

സോസ് പാകത്തിന് കുറുകൂമ്പോൾ തീ വളരെ കുറച്ചുവെച്ച ശേഷം ചിരണ്ടി വെച്ചിരിക്കുന്ന ചെഡ്ഡർ അല്ലെങ്കിൽ മൊസറെല്ല ചീസ് ചേർത്ത് നന്നായി ഇളക്കി ലയിപ്പിക്കുക. ഇതിലേക്ക് കുരുമുളകുപൊടി, ചില്ലി ഫ്ലേക്സ്, ഒറിഗാനോ, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് യോജിപ്പിച്ചാൽ സുഗന്ധമുള്ള ചീസ് സോസ് റെഡിയാകും. ഈ സോസിലേക്ക് നമ്മൾ നേരത്തെ വേവിച്ചുവെച്ചിരിക്കുന്ന മക്രോണി ചേർത്ത് എല്ലാ ഭാഗത്തും നന്നായി പിടിക്കുന്നത് വരെ യോജിപ്പിച്ചെടുക്കുന്നതോടെ ചൂടുള്ള ക്രീമി ചീസ് മക്രോണി തയ്യാർ.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/361199/content-highlights-the-perfect-combo-of-cheese-and-pasta-heres-a-great-cheese-macaroni-recipe)