---
title: "സെക്സ് കഴിഞ്ഞാലുടനെ കൂർക്കം വലി! കലിപ്പ് വരുന്ന സ്ത്രീകൾ ഇതൊന്ന് അറിഞ്ഞിരിക്കണം; എല്ലാത്തിനും പിന്നിലെ കാരണം ഇതാ...."
english_title: "Content Highlights:- Sex and sleep, secrets you didn't know"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/361180/content-highlights-sex-and-sleep-secrets-you-didnt-know"
published_at: "2026-05-23T11:34:00+05:30"
category: "Health"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a1144412f3bb_SEX_FEET.jpg"
keywords: ["Latest News", "Sexual Health", "Sex And Sleep"]
---

# സെക്സ് കഴിഞ്ഞാലുടനെ കൂർക്കം വലി! കലിപ്പ് വരുന്ന സ്ത്രീകൾ ഇതൊന്ന് അറിഞ്ഞിരിക്കണം; എല്ലാത്തിനും പിന്നിലെ കാരണം ഇതാ....

> **Lead Summary:** ** ലൈംഗി**കബന്ധത്തിൽ ഏർപ്പെട്ട ശേഷം പങ്കാളി പെട്ടെന്ന് തന്നെ ഉറങ്ങിപ്പോകുന്നുവെന്നത് സ്ത്രീകളുടെ പൊതുവേയുള്ള ഒരു പരാതിയാണ്. ഇത് എന്തെങ്കിലും ആരോഗ്യപ്രശ്നങ്ങൾ മൂലമാണോ?

## Article Content

** ലൈംഗി**കബന്ധത്തിൽ ഏർപ്പെട്ട ശേഷം പങ്കാളി പെട്ടെന്ന് തന്നെ ഉറങ്ങിപ്പോകുന്നുവെന്നത് സ്ത്രീകളുടെ പൊതുവേയുള്ള ഒരു പരാതിയാണ്. ഇത് എന്തെങ്കിലും ആരോഗ്യപ്രശ്നങ്ങൾ മൂലമാണോ?

ക്ഷീണം മൂലം ഉറങ്ങിപ്പോകുന്നത് തികച്ചും സ്വാഭാവികമാണ്. പൊതുവെ പുരുഷൻമാരാണ് ഈ ഉറക്കക്കാരിൽ മുൻപന്തിയിൽ. ഇതോടെ സ്ത്രീ ചിന്തിക്കുന്നത് തന്നെ അവഗണിച്ചുവെന്നും സെക്സിൽ തൃപ്തനല്ലെന്നുമൊക്കെയാണ്. എന്നാൽ സെക്സിന് ശേഷം പുരുഷൻമാർ ഉറക്കത്തിലേക്ക് വഴുതി വീഴുന്നതിന് ചില കാരണങ്ങളുണ്ട്.

**രാത്രിയിലെ സെക്സ്: **ജോലി സമ്മർദങ്ങളും മറ്റുമെല്ലാം കഴിഞ്ഞ്ക്ഷീണിച്ച സമയത്തുള്ള സെക്സ് അതുകഴിഞ്ഞാലുടനെ ഉറങ്ങിപ്പോകുന്നതിന് ഒരു കാരണമാണ്. മനസ്സിനും ശരീരത്തിനും നല്ല റിലാക്സേഷൻ നൽകുന്നതാണ് സെക്സ്. അതിനാലാണ് നല്ലൊരു സെക്സിന് ശേഷം നന്നായി ഉറങ്ങാനാവുന്നത്.

**ശുക്ലസ്ഖലനം: **പുരുഷൻ രതിമൂർച്ഛയിലെത്തുമ്പോൾ ശുക്ലസ്ഖലനം നടക്കും. അപ്പോൾ ഹോർമോണുകൾ പുറപ്പെടുവിക്കും. അപ്പോൾ ശരീരവും സമ്മർദങ്ങൾ ഒഴിഞ്ഞ അവസ്ഥയിലെത്തും. ഉറക്കം താനെ വരും. ശുക്ലസ്ഖലന സമയത്ത് പുരുഷൻമാരിൽ അവരുടെ ശരീരംനോർ എപ്പിനെഫ്രിൻ, സെറോട്ടോണിൻ, ഓക്സിടോസിൻ, വാസോപ്രസിൻ, പ്രോലാക്ടിൻ ഹോർമോൺ തുടങ്ങിയ ചില മസ്തിഷ്ക രാസഘടകങ്ങൾ പുറപ്പെടുവിക്കും. ഇതിൽ ലൈംഗിക സംതൃപ്തിയുമായി ബന്ധപ്പെട്ടതാണ് പ്രോലാക്ടിൻ. ഇതും ഉറക്കം നൽകുമെന്നാണ് ഗവേഷകർ പറയുന്നത്.

ഉറങ്ങുന്ന സമയത്ത് പ്രോലാക്ടിൻ നില വളരെ കൂടുതലായിരിക്കും. രതിമൂർച്ഛയുടെ സമയത്ത് പുറപ്പെടുവിക്കുന്ന ഓക്സിടോസിൻ, വാസോപ്രസീൻ എന്നീ രണ്ടു കെമിക്കലുകളും ഉറക്കവുമായി ബന്ധപ്പെട്ടിരിക്കുന്നു. സ്ട്രെസ്സ് നില കുറയ്ക്കുന്ന ഹോർമോണാണ് ഓക്സിടോസിൻ. ഇതും ശരീരത്തിനും മനസ്സിനും റിലാക്സേഷൻ നൽകി ഉറക്കത്തിന് വഴിയൊരുക്കുന്നത്.

**ഉറങ്ങാതിരിക്കാൻ**

### Related Links & Sources
- [Original Story Source](https://truevisionnews.com/news/361180/content-highlights-sex-and-sleep-secrets-you-didnt-know)