---
title: "ഇന്ധന വില വർധന: 'എണ്ണ കമ്പനികളുടെ ലാഭത്തിൽ മാത്രമാണ് പ്രധാനമന്ത്രിക്ക് ശ്രദ്ധ'; വിമർശിച്ച് കോൺ​ഗ്രസ്"
english_title: "Content Highlights:- Congress criticizes Prime Minister over fuel price hike"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/361141/content-highlights-congress-criticizes-prime-minister-over-fuel-price-hike"
published_at: "2026-05-23T09:38:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a01226a7432b_modi.jpg"
keywords: ["Latest News", "Congress", "Fuel Price", "Prime Minister", "Narendra Modi"]
---

# ഇന്ധന വില വർധന: 'എണ്ണ കമ്പനികളുടെ ലാഭത്തിൽ മാത്രമാണ് പ്രധാനമന്ത്രിക്ക് ശ്രദ്ധ'; വിമർശിച്ച് കോൺ​ഗ്രസ്

> **Lead Summary:** **ഡൽഹി : **ഇന്ധന വില വർധനയിൽ പ്രധാനമന്ത്രിക്ക് എതിരെ വിമർശനവുമായി കോൺഗ്രസ്. എണ്ണ കമ്പനികളുടെ ലാഭത്തിൽ മാത്രമാണ് പ്രധാനമന്ത്രിക്ക് ശ്രദ്ധയെന്ന് വിമർശനം.

## Article Content

**ഡൽഹി : **ഇന്ധന വില വർധനയിൽ പ്രധാനമന്ത്രിക്ക് എതിരെ വിമർശനവുമായി കോൺഗ്രസ്. എണ്ണ കമ്പനികളുടെ ലാഭത്തിൽ മാത്രമാണ് പ്രധാനമന്ത്രിക്ക് ശ്രദ്ധയെന്ന് വിമർശനം.

ലോകമെമ്പാടുമുള്ള സർക്കാരുകൾ അവരുടെ ജനങ്ങൾക്ക് ആശ്വാസം നൽകുമ്പോൾ, മോദി സർക്കാർ സ്വന്തം പൗരന്മാരെ കൊള്ളയടിക്കുന്ന തിരക്കിലാണെന്നും കോൺഗ്രസ് കുറ്റപ്പെടുത്തി.

ഒരുതവണയെങ്കിലും മോദി ജനങ്ങളുടെ ക്ഷമത്തെക്കുറിച്ച് ചിന്തിക്കണമെന്നും എത്ര കാലം മുതലാളിമാരെ അനുകൂലിക്കുമെന്നും കോൺഗ്രസ് ചോദിച്ചു.

പെട്രോളിന് ലിറ്ററിന് 87 പൈസയും ഡീസലിന് 91 പൈസയുമാണ് ഇന്ന് വർധിപ്പിച്ചത്. 10 ദിവസത്തിനിടെ ഇത് മൂന്നാം തവണയാണ് ഇന്ധന വില കൂട്ടുന്നത്.

മെയ് 15ന് രാജ്യത്ത് പെട്രോളിനും ഡീസലിനും വിലവർധിപ്പിച്ചിരുന്നു. ലിറ്ററിന് മൂന്ന് രൂപ വീതമാണ് പെട്രോളിനും ഡീസലിനും വർധിപ്പിച്ചത്. ഇതിന് പിന്നാലെ കഴിഞ്ഞദിവസം പെട്രോളിന് 86 പൈസയും ഡീസലിന് 83 പൈസയും വർധിപ്പിച്ചിരുന്നു.

എട്ട് രൂപ വരെ ക്രമേണയുള്ള വർധനവ് തുടരുമെന്നാണ് സൂചനകൾ. കൃത്യമായ ഇടവേളകളിൽ നേരിയ തോതിൽ നിരക്ക് വർധിപ്പിക്കാനാണ് എണ്ണ കമ്പനികൾ ലക്ഷ്യമിടുന്നത്. പശ്ചിമേഷ്യൻ സംഘർഷത്തിൻ്റെ പശ്ചാത്തലത്തിൽ അസംസ്കൃത എണ്ണയുടെ വില കുതിക്കുന്നതാണ് ഇന്ത്യയെയും ബാധിക്കുന്നത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/361141/content-highlights-congress-criticizes-prime-minister-over-fuel-price-hike)