---
title: "'പാർട്ടി അച്ചടക്കം പാലിക്കുന്നില്ല'; പീരുമേട്ടിലെ തോല്‍വിയിലെ പരസ്യ വിമര്‍ശനം, കെ കെ ശിവരാമനെതിരെ സിപിഐയുടെ നടപടി"
english_title: "Content Highlights:- CPI Took Action Against KK Sivaraman"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/361116/content-highlights-cpi-took-action-against-kk-sivaraman"
published_at: "2026-05-23T06:03:00+05:30"
category: "Politics"
language: "ml"
image: "https://truevisionnews.com/image-uploads/6a10f68a5cdd0_KK_Sivaraman.jpg"
keywords: ["Latest News", "KK Sivaraman", "Former Idukki District Secretary", "CPI"]
---

# 'പാർട്ടി അച്ചടക്കം പാലിക്കുന്നില്ല'; പീരുമേട്ടിലെ തോല്‍വിയിലെ പരസ്യ വിമര്‍ശനം, കെ കെ ശിവരാമനെതിരെ സിപിഐയുടെ നടപടി

> **Lead Summary:** ഇടുക്കി: സിപിഐ ഇടുക്കി മുൻ ജില്ലാ സെക്രട്ടറി കെ കെ ശിവരാമനെതിരെ സംഘടനാ നടപടിക്ക് സിപിഐ ജില്ലാ എക്സിക്യൂട്ടീവ്. ജില്ലാ എക്സിക്യൂട്ടീവ്, ജില്ലാ കൗൺസിൽ എന്നിവയിൽ നിന്നും ശിവരാമനെ ഒഴിവാക്കാനാണ് തീരുമാനം. ഇന്നലെ ചേർന്ന അടിയന്തര എക്സിക്യൂട്ടീവ് യോഗത്തിലാണ് തീരുമാനമായത്.

## Article Content

ഇടുക്കി: സിപിഐ ഇടുക്കി മുൻ ജില്ലാ സെക്രട്ടറി കെ കെ ശിവരാമനെതിരെ സംഘടനാ നടപടിക്ക് സിപിഐ ജില്ലാ എക്സിക്യൂട്ടീവ്. ജില്ലാ എക്സിക്യൂട്ടീവ്, ജില്ലാ കൗൺസിൽ എന്നിവയിൽ നിന്നും ശിവരാമനെ ഒഴിവാക്കാനാണ് തീരുമാനം. ഇന്നലെ ചേർന്ന അടിയന്തര എക്സിക്യൂട്ടീവ് യോഗത്തിലാണ് തീരുമാനമായത്.

തീരുമാനം ജില്ലാ കൗൺസിലിൽ അംഗീകരിച്ച ശേഷം സംസ്ഥാന സമിതിക്ക് റിപ്പോർട്ട് ചെയ്യും.

കെ കെ ശിവരാമൻ പാർട്ടി അച്ചടക്കം പാലിക്കുന്നില്ലെന്നാണ് സിപിഐ ജില്ലാ എക്സിക്യൂട്ടീവ് വിലയിരുത്തൽ. സാമൂഹിക മാധ്യമങ്ങളിലുൾപ്പെടെ അവമതിപ്പുണ്ടാക്കുന്ന രീതിയിൽ നേതാക്കളെ ഉൾപ്പെടെ നിരന്തരം വിമർശിക്കുന്നു. പീരുമേട്ടിലെ സ്ഥാനാർത്ഥിത്വം പാളിയെന്നുൾപ്പെടെ ശിവരാമൻ പരസ്യമായി വിമർശിച്ചിരുന്നു.

സ്ഥാനാർത്ഥിയും പാർട്ടി ജില്ലാ സെക്രട്ടറിയുമായ സലിം കുമാറിനെതിരെ രൂക്ഷ വിമർശനവും ഉന്നയിച്ചിരുന്നു.നേരത്തെ പാർട്ടി ജില്ലാ കൗൺസിൽ യോഗത്തിൽ നിന്നും കെ കെ ശിവരാമൻ പ്രതിഷേധിച്ച് ഇറങ്ങിപ്പോയിരുന്നു. ശേഷം, നിയമസഭ തെരഞ്ഞെടുപ്പ് വേളയിലാണ് ശിവരാമൻ പാർട്ടിയുമായി സഹകരിച്ചത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/361116/content-highlights-cpi-took-action-against-kk-sivaraman)