---
title: "കോഴിക്കോട് തയ്യൽ കടയിൽ കൊടുത്ത തുണി വാങ്ങാനെത്തിയ യുവതിയോട് ലൈംഗികാതിക്രമം; കടയുടമ അറസ്റ്റിൽ"
english_title: "Content Highlights:- Tailoring Shop SexualAssault Arrest Kozhikode"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/361109/content-highlights-tailoring-shop-sexualassault-arrest-kozhikode"
published_at: "2026-05-22T22:20:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a108a5ce324c_SexualAssault_Arrest_Kozhikode.jpg"
keywords: ["Latest News", "SexualAssault", "Arrest", "Kozhikode"]
---

# കോഴിക്കോട് തയ്യൽ കടയിൽ കൊടുത്ത തുണി വാങ്ങാനെത്തിയ യുവതിയോട് ലൈംഗികാതിക്രമം; കടയുടമ അറസ്റ്റിൽ

> **Lead Summary:** കോഴിക്കോട് : യുവതിയോട് ലൈംഗികാതിക്രമം നടത്തിയ കേസിൽ പ്രതി പിടിയിൽ. താമരശ്ശേരി പുതുപ്പാടി സ്വദേശി കെ.കെ.മുസ്തഫ ആണ് പിടിയിലായത്. മേയ് 19നായിരുന്നു കേസിനാസ്പദമായ സംഭവം.

## Article Content

കോഴിക്കോട് : യുവതിയോട് ലൈംഗികാതിക്രമം നടത്തിയ കേസിൽ പ്രതി പിടിയിൽ. താമരശ്ശേരി പുതുപ്പാടി സ്വദേശി കെ.കെ.മുസ്തഫ ആണ് പിടിയിലായത്. മേയ് 19നായിരുന്നു കേസിനാസ്പദമായ സംഭവം.

തയ്യൽ കടയിൽ തയ്ക്കാൻ കൊടുത്ത തുണി വാങ്ങാനെത്തിയ യുവതിയോട് കടയുടെ ഉടമസ്ഥനായ പ്രതി ലൈംഗികാതിക്രമം നടത്തുകയായിരുന്നു. യുവതിയുടെ പരാതിയിൽ കുന്ദമംഗലം പൊലീസ് കേസ് റജിസ്റ്റർ ചെയ്ത് പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി.

മറ്റൊരു സംഭവത്തിൽ യുവാവിനെതിരെ ലൈംഗികാതിക്രമം നടത്തിയ 65കാരൻ പിടിയിൽ. മാങ്കാവ്‌ പൊക്കുന്ന്‌ സ്വദേശി കുന്നത്തുതാഴം കരുവീട്ടിൽ കെ അസീസിനെയാണ്‌ കസബ പൊലീസ്‌ അറസ്റ്റുചെയ്തത്‌.

പരാതിക്കാരനെ പിടിച്ചുവലിച്ച്‌ കിണാശേരി മുജാഹിദ് പള്ളിക്കടുത്തുള്ള ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയി ലൈംഗികാതിക്രമം നടത്തുകയായിരുന്നു.

ജൂൺ വരെയുള്ള കാലയളവിൽ പലപ്പോഴായി തടങ്കലിൽവച്ചും മറ്റും അതിക്രമം തുടർന്നതായും യുവാവിന്റെ പരാതിയിൽ പറയുന്നു. കസബ സിഐ ജിമ്മിയുടെ നേതൃത്വത്തിലുള്ള സംഘമാണ്‌ പ്രതിയെ കസ്റ്റഡിയിലെടുത്തത്‌.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/361109/content-highlights-tailoring-shop-sexualassault-arrest-kozhikode)