---
title: "ജോലി കഴിഞ്ഞ് തിരിച്ചെത്തിയ യുവതിക്ക് നേരെ  ക്രൂരത...! കോഴിക്കോട് മദ്യപിച്ചെത്തിയ ഭര്‍ത്താവ് ഭാര്യയെ വാക്കത്തികൊണ്ട് വെട്ടിപ്പരിക്കേല്‍പ്പിച്ചു"
english_title: "Content Highlights:-Kozhikode Drunk Husband Attacked A Young Woman With A Knife"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/361100/Content-Highlights-kozhikode-drunk-husband-attacked-a-young-woman-with-a-knife"
published_at: "2026-05-22T20:42:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a10729bbe792_Kozhikode_Drunk_Husband_Attacked_A_Young_Woman.jpg"
keywords: ["Latest News", "Attacked", "Police Case", "Kozhikode"]
---

# ജോലി കഴിഞ്ഞ് തിരിച്ചെത്തിയ യുവതിക്ക് നേരെ  ക്രൂരത...! കോഴിക്കോട് മദ്യപിച്ചെത്തിയ ഭര്‍ത്താവ് ഭാര്യയെ വാക്കത്തികൊണ്ട് വെട്ടിപ്പരിക്കേല്‍പ്പിച്ചു

> **Lead Summary:** കോഴിക്കോട്: മദ്യപിച്ചെത്തിയ ഭര്‍ത്താവ് യുവതിയെ വാക്കത്തികൊണ്ട് വെട്ടിപ്പരിക്കേല്‍പ്പിച്ചു. കോഴിക്കോട് പുതുപ്പാടിയിലാണ് സംഭവം. മണല്‍വയല്‍ വെള്ളംകുന്ന് ആദിവാസി ഉന്നതിയിലെ ഷിജി വിനാണ് വെട്ടേറ്റത്.

## Article Content

കോഴിക്കോട്: മദ്യപിച്ചെത്തിയ ഭര്‍ത്താവ് യുവതിയെ വാക്കത്തികൊണ്ട് വെട്ടിപ്പരിക്കേല്‍പ്പിച്ചു. കോഴിക്കോട് പുതുപ്പാടിയിലാണ് സംഭവം. മണല്‍വയല്‍ വെള്ളംകുന്ന് ആദിവാസി ഉന്നതിയിലെ ഷിജി വിനാണ് വെട്ടേറ്റത്.

മദ്യലഹരിയിലായിരുന്ന ഭര്‍ത്താവ് ബിജുവാണ് വാക്കത്തി കൊണ്ട് ഷിജിയുടെ തലയ്ക്ക് വെട്ടിയത്. ആഴത്തില്‍ മുറിവേറ്റ ഷിജിയെ താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കിയ ശേഷം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പുറത്ത് ജോലിക്ക് പോയിരുന്ന ഷിജി ജോലി കഴിഞ്ഞ് വൈകീട്ട് നലു മണിയോടെ വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് ഭര്‍ത്താവ് ആക്രമിച്ചത്. ഈ സമയം ഇയാള്‍ വീട്ടില്‍ തന്നെയുണ്ടായിരുന്നു. മദ്യപിച്ച് പതിവായി വീട്ടില്‍ പ്രശ്‌നമുണ്ടാക്കുന്ന ആളാണ് ബിജുവെന്ന് ബന്ധുക്കള്‍ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/361100/Content-Highlights-kozhikode-drunk-husband-attacked-a-young-woman-with-a-knife)