---
title: "എബോളയെ നിസ്സാരമായി കാണരുത്...!  മുന്നറിയിപ്പുമായി ലോകാരോഗ്യസംഘടനയുടെ മേധാവി; 'ഒരൊറ്റ കേസ് മതി  വലിയ തോതിൽ വ്യാപിക്കാൻ...'"
english_title: "Content Highlights:- WHO Africa Director Mohamed Yakub Janabi On Ebola Virus Outbreak"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/361099/content-highlights-who-africa-director-mohamed-yakub-janabi-on-ebola-virus-outbreak"
published_at: "2026-05-22T20:35:00+05:30"
category: "International"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0db14b5c369_EBOLA_VIRUS.jpg"
keywords: ["Latest News", "WHO", "Africa Director", "Mohamed Yakub Janabi", "Ebola Virus"]
---

# എബോളയെ നിസ്സാരമായി കാണരുത്...!  മുന്നറിയിപ്പുമായി ലോകാരോഗ്യസംഘടനയുടെ മേധാവി; 'ഒരൊറ്റ കേസ് മതി  വലിയ തോതിൽ വ്യാപിക്കാൻ...'

> **Lead Summary:** ജനീവ: ആഫ്രിക്കൻ രാജ്യങ്ങളിൽ എബോള വൈറസ് വ്യാപിക്കുന്നതിലുള്ള അപകടസാധ്യത നിസ്സാരമായി കാണുന്നവർക്ക് മുന്നറിയിപ്പുമായി ലോകാരോഗ്യസംഘടന. എബോളയുടെ ഒരു കേസ്, രോഗബാധ സ്ഥിരീകരിച്ച രാജ്യങ്ങൾക്ക് അപ്പുറത്തേക്ക് വരെ വലിയ തോതിൽ വ്യാപിക്കാൻ കാരണമായേക്കാമെന്ന് ലോകാരോഗ്യസംഘടനയുടെ ആഫ്രിക്കയിലെ ഡയറക്ടറായ മുഹമ്മദ് യാക്കൂബ് ജനാബി അന്താരാഷ്ട്ര വാർത്താ ഏജൻസിയായ റോയിറ്റേഴ്സിനോട് പറഞ്ഞു.

## Article Content

ജനീവ: ആഫ്രിക്കൻ രാജ്യങ്ങളിൽ എബോള വൈറസ് വ്യാപിക്കുന്നതിലുള്ള അപകടസാധ്യത നിസ്സാരമായി കാണുന്നവർക്ക് മുന്നറിയിപ്പുമായി ലോകാരോഗ്യസംഘടന. എബോളയുടെ ഒരു കേസ്, രോഗബാധ സ്ഥിരീകരിച്ച രാജ്യങ്ങൾക്ക് അപ്പുറത്തേക്ക് വരെ വലിയ തോതിൽ വ്യാപിക്കാൻ കാരണമായേക്കാമെന്ന് ലോകാരോഗ്യസംഘടനയുടെ ആഫ്രിക്കയിലെ ഡയറക്ടറായ മുഹമ്മദ് യാക്കൂബ് ജനാബി അന്താരാഷ്ട്ര വാർത്താ ഏജൻസിയായ റോയിറ്റേഴ്സിനോട് പറഞ്ഞു.

എബോള വ്യാപനത്തെ, പ്രത്യേകിച്ച് ബുണ്ടിബുഗ്യോ എന്ന വകഭേദത്തിൽപെട്ട വൈറസ് ആയതുകൊണ്ട് നിസ്സാരമായി കാണുന്നത് വലിയൊരു തെറ്റായിരിക്കുമെന്ന് യാക്കൂബ് ജനാബി പറഞ്ഞു. നിലവിൽ ഇതിന് വാക്സിൻ ലഭ്യമല്ല. അതുകൊണ്ട് പരസ്പരം സഹായിച്ച് ഈ അവസ്ഥയെ നിയന്ത്രണവിധേയമാക്കാമെന്നും അദ്ദേഹം പറഞ്ഞു.

ഹാൻ്റ വൈറസിന് ലഭിച്ചതിനത്ര രാജ്യാന്തര ശ്രദ്ധ എബോള വൈറസിന് ലഭിച്ചിട്ടില്ലെന്ന് യാക്കൂബ് ജനാബി ചൂണ്ടിക്കാട്ടി. സമ്പർക്കത്തിലൂടെയുള്ള ഒരൊറ്റ കേസ് മതി നമ്മെയെല്ലാം അപകടത്തിലാക്കാൻ. അതിനാൽ എബോളയ്ക്ക് അർഹമായ ശ്രദ്ധ നൽകണമെന്നാണ് തന്റെ ആഗ്രഹവും പ്രാർത്ഥനയുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം നിലവിലെ രോഗവ്യാപനം എത്രകാലം നീണ്ടുനിൽക്കുമെന്ന് യാക്കൂബ് ജനാബി വ്യക്തമാക്കിയില്ല. സ്ഥിതിഗതികളുടെ വ്യാപ്തി വിദഗ്ധർ ഇപ്പോഴും വിലയിരുത്തുകയാണെന്ന് അദ്ദേഹം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/361099/content-highlights-who-africa-director-mohamed-yakub-janabi-on-ebola-virus-outbreak)