---
title: "റഷ്യ-യുക്രൈൻ യുദ്ധം: റഷ്യന്‍ സൈന്യത്തില്‍ ചേര്‍ന്ന 49 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടു, ആറ് പേരെ കാണാനില്ല; കേന്ദ്രം സുപ്രിംകോടതിയിൽ"
english_title: "Content Highlights:- 49 Indians who joined the Russian army have been killed, says central government"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/361082/content-highlights-49-indians-who-joined-the-russian-army-have-been-killed-says-central-government"
published_at: "2026-05-22T18:14:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a1050cfbf1af_suprem_court.jpg"
keywords: ["Latest News", "Central Government", "Shan Army", "Indians", "Russian Army"]
---

# റഷ്യ-യുക്രൈൻ യുദ്ധം: റഷ്യന്‍ സൈന്യത്തില്‍ ചേര്‍ന്ന 49 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടു, ആറ് പേരെ കാണാനില്ല; കേന്ദ്രം സുപ്രിംകോടതിയിൽ

> **Lead Summary:** **ന്യൂഡൽഹി: ** റഷ്യന്‍ സൈന്യത്തില്‍ ചേര്‍ന്ന 49 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടെന്ന് കേന്ദ്രസർക്കാർ. ആറ് പേരെ കാണാനില്ലെന്നും കേന്ദ്രം സുപ്രിംകോടതിയിൽ. യുക്രൈനുമായുള്ള യുദ്ധത്തിനായി റഷ്യന്‍ സൈന്യത്തില്‍ 217 ഇന്ത്യക്കാര്‍ ചേർന്നു. 139 ഇന്ത്യൻ പൗരന്മാരെ മോചിപ്പിച്ചതായും കേന്ദ്രം.

## Article Content

**ന്യൂഡൽഹി: ** റഷ്യന്‍ സൈന്യത്തില്‍ ചേര്‍ന്ന 49 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടെന്ന് കേന്ദ്രസർക്കാർ. ആറ് പേരെ കാണാനില്ലെന്നും കേന്ദ്രം സുപ്രിംകോടതിയിൽ. യുക്രൈനുമായുള്ള യുദ്ധത്തിനായി റഷ്യന്‍ സൈന്യത്തില്‍ 217 ഇന്ത്യക്കാര്‍ ചേർന്നു. 139 ഇന്ത്യൻ പൗരന്മാരെ മോചിപ്പിച്ചതായും കേന്ദ്രം.

റഷ്യൻ സൈന്യത്തിൽ ചേർന്ന പത്ത് ഇന്ത്യൻ യുവാക്കൾ മരിച്ചതായി നേരത്തെ സ്ഥിരീകരിച്ചിരുന്നു. ഇവരിൽ മൂന്ന് പേർ പഞ്ചാബിൽ നിന്നുള്ളവരും മറ്റ് ഏഴ് പേർ ഉത്തർപ്രദേശ്, ജമ്മു എന്നിവിടങ്ങളിൽ നിന്നുള്ളവരുമാണ്.

അമൃത്സറിൽ നിന്നുള്ള തേജ്പാൽ സിംഗ്, ലഖ്‌നൗവിൽ നിന്നുള്ള അരവിന്ദ് കുമാർ, യുപിയിൽ നിന്നുള്ള ധീരേന്ദ്ര കുമാർ, വിനോദ് യാദവ്, യോഗേന്ദ്ര യാദവ് എന്നിവരും ഇതിൽ ഉൾപ്പെടുന്നു. ദീപക്, യോഗേശ്വർ പ്രസാദ്, അസറുദ്ദീൻ ഖാൻ, രാം ചന്ദ്ര എന്നിലരെ കാണാനില്ലെന്നും റപ്പോർട്ടിൽ സൂചിപ്പിച്ചിരുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/361082/content-highlights-49-indians-who-joined-the-russian-army-have-been-killed-says-central-government)