---
title: "പ്രചരിച്ചത് വ്യാജ വാര്‍ത്ത ; ടി പി വധക്കേസ് പുനരന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടിട്ടില്ലെന്ന് കെ കെ രമ എംഎല്‍എ"
english_title: "Content Highlights:- K K Rama MLA says no request for reinvestigation of TP Chandrasekharan murder case"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/361077/content-highlights-k-k-rama-mla-says-no-request-for-reinvestigation-of-tp-chandrasekharan-murder-case"
published_at: "2026-05-22T17:47:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6948fd15a3e5c_k_k__rama.jpg"
keywords: ["Latest News", "Fake News", "K K Rama", "T P Chandrasekaran Case", "Kozhikode"]
---

# പ്രചരിച്ചത് വ്യാജ വാര്‍ത്ത ; ടി പി വധക്കേസ് പുനരന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടിട്ടില്ലെന്ന് കെ കെ രമ എംഎല്‍എ

> **Lead Summary:** **കോഴിക്കോട് : ** ടി പി ചന്ദ്രശേഖരന്‍ വധക്കേസ് പുനരന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടിട്ടില്ലെന്ന് കെ കെ രമ എംഎല്‍എ. താന്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ സമീപിച്ചിട്ടില്ലെന്നും പ്രചരിച്ച വാര്‍ത്ത വാസ്തവവിരുദ്ധമാണെന്നും കെ കെ രമ വ്യക്തമാക്കി.

## Article Content

**കോഴിക്കോട് : ** ടി പി ചന്ദ്രശേഖരന്‍ വധക്കേസ് പുനരന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടിട്ടില്ലെന്ന് കെ കെ രമ എംഎല്‍എ. താന്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ സമീപിച്ചിട്ടില്ലെന്നും പ്രചരിച്ച വാര്‍ത്ത വാസ്തവവിരുദ്ധമാണെന്നും കെ കെ രമ വ്യക്തമാക്കി.

കേസ് ഇപ്പോഴും കോടതിയുടെ പരിഗണനയിലാണെന്നും ഇത്തരമൊരു നീക്കമോ ആലോചനയോ തന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ലെന്നും കെ കെ രമ പറയുന്നു.

വ്യാജ വാര്‍ത്ത എങ്ങനെ പ്രചരിച്ചുവെന്ന് അറിയാന്‍ വാര്‍ത്ത പ്രസിദ്ധീകരിച്ച ചാനലിന്റെ പ്രതിനിധിയോട് നേരിട്ട് കെ കെ രമ സംസാരിച്ചുവെന്നുമാണ് വിവരം. ആര്‍എംപി നേതാവ് എന്‍ വേണുവും വാര്‍ത്ത പൂര്‍ണമായി തള്ളിയിട്ടുണ്ട്.

താന്‍ പറഞ്ഞു എന്ന പേരില്‍ ചാനലില്‍ അങ്ങനെയൊരു വാര്‍ത്ത വരാനിടയായ സാഹചര്യം വ്യക്തമായിട്ടില്ലെന്നും കെ കെ രമ പറഞ്ഞു. പാര്‍ട്ടിയില്‍ അത്തരമൊരു ചര്‍ച്ച പോലും നടന്നിട്ടില്ല.

കാരണം കേസ് കോടതിയുടെ പരിഗണനയിലാണല്ലോ എന്നും കെ കെ രമ പറഞ്ഞു. കേസ് അന്വേഷണത്തില്‍ തനിക്ക് പൂര്‍ണ തൃപ്തിയെന്ന് ഇതുവരെ പറഞ്ഞിട്ടില്ല. എന്നാല്‍ അത്തരമൊരു അഭിപ്രായ പ്രകടനത്തിനുള്ള സമയം ഇതാണെന്ന് താന്‍ കരുതുന്നില്ലെന്നും കെ കെ രമ കൂട്ടിച്ചേര്‍ത്തു.

2012 മെയ് നാലിനാണ് ഒഞ്ചിയത്ത് ടി പി ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ടത്. 2024 ഫെബ്രുവരിയില്‍ കേരള ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് കേസില്‍ വിധി പറഞ്ഞിരിക്കുന്നത്. 12 പ്രതികള്‍ക്ക് കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചിരുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/361077/content-highlights-k-k-rama-mla-says-no-request-for-reinvestigation-of-tp-chandrasekharan-murder-case)