---
title: "200 മെഗാപിക്സൽ ക്യാമറയുമായി ഓപ്പോ റെനോ 16 സീരീസ് വരുന്നു; ലോഞ്ച് മേയ് 25-ന്, ജൂലൈയിൽ ഇന്ത്യയിലുമെത്തും!"
english_title: "Content Highlights:- Oppo Reno 16 series with 200MP camera to launch in India this July"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/361069/content-highlights-oppo-reno-16-series-with-200mp-camera-to-launch-in-india-this-july"
published_at: "2026-05-22T17:12:00+05:30"
category: "Business"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a10416a9f471_DFYGHDRTHG.jpg"
keywords: ["LATEST NEWS", "Oppo Reno 16", "India"]
---

# 200 മെഗാപിക്സൽ ക്യാമറയുമായി ഓപ്പോ റെനോ 16 സീരീസ് വരുന്നു; ലോഞ്ച് മേയ് 25-ന്, ജൂലൈയിൽ ഇന്ത്യയിലുമെത്തും!

> **Lead Summary:** **[** സ്മാർട്ട്ഫോൺ പ്രേമികൾ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ഓപ്പോയുടെ പുത്തൻ സ്മാർട്ട്ഫോൺ പരമ്പരയായ 'ഓപ്പോ റെനോ 16' അടുത്ത ആഴ്ച വിപണിയിലെത്തും. മേയ് 25-ന് ചൈനയിലാണ് ഫോൺ ആദ്യമായി അവതരിപ്പിക്കുന്നത്. ഇതിന് മുന്നോടിയായി ഫോണിന്റെ പ്രധാന സവിശേഷതകൾ ഉൾക്കൊള്ളുന്ന ഔദ്യോഗിക ടീസറുകൾ കമ്പനി പുറത്തുവിട്ടു.

## Article Content

**[** സ്മാർട്ട്ഫോൺ പ്രേമികൾ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ഓപ്പോയുടെ പുത്തൻ സ്മാർട്ട്ഫോൺ പരമ്പരയായ 'ഓപ്പോ റെനോ 16' അടുത്ത ആഴ്ച വിപണിയിലെത്തും. മേയ് 25-ന് ചൈനയിലാണ് ഫോൺ ആദ്യമായി അവതരിപ്പിക്കുന്നത്. ഇതിന് മുന്നോടിയായി ഫോണിന്റെ പ്രധാന സവിശേഷതകൾ ഉൾക്കൊള്ളുന്ന ഔദ്യോഗിക ടീസറുകൾ കമ്പനി പുറത്തുവിട്ടു.

ശക്തമായ ക്യാമറ സംവിധാനമാണ് ഈ സീരീസിന്റെ പ്രധാന ആകർഷണം. റെനോ 16, റെനോ 16 പ്രോ മോഡലുകളിൽ 200 മെഗാപിക്സൽ പ്രധാന ക്യാമറയാണ് ഓപ്പോ നൽകിയിരിക്കുന്നത്.

ചൈനീസ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ വെയിബോയിൽ കമ്പനി പങ്കുവെച്ച വിവരങ്ങൾ പ്രകാരം ഫോണിന്റെ പിൻഭാഗത്ത് ട്രിപ്പിൾ ക്യാമറ സജ്ജീകരണമാണുള്ളത്. 200 എം.പി പ്രൈമറി സെൻസർ,50 എം.പി അൾട്രാവൈഡ് ക്യാമറ,50 എം.പി പെരിസ്കോപ്പ് ടെലിഫോട്ടോ ലെൻസ്

രണ്ട് മോഡലുകളിലും മെഗാപിക്സൽ ഒരേപോലെയാണെങ്കിലും ഹാർഡ്‌വെയറിൽ ചെറിയ മാറ്റങ്ങൾ ഉണ്ടായേക്കാം. 12 ജിബി റാം + 256 ജിബി സ്റ്റോറേജ് മുതൽ 16 ജിബി റാം + 1 ടിബി സ്റ്റോറേജ് വരെയുള്ള വിവിധ വേരിയന്റുകളിൽ ഫോൺ ലഭ്യമാകും. ഗാലക്സി പർപ്പിൾ, ഹാർട്ട്ബീറ്റ്, മൂൺലൈറ്റ് ഈസ് ഡാർക്ക് എന്നീ ആകർഷകമായ നിറങ്ങളിലാണ് സ്റ്റാൻഡേർഡ് മോഡൽ എത്തുന്നത്.

**ഇന്ത്യൻ ലോഞ്ച് ജൂലൈയിൽ?**

ചൈനയിൽ ലോഞ്ച് ചെയ്ത് കൃത്യം ഒരു മാസത്തിന് ശേഷം, അതായത് ജൂലൈ മാസത്തോടെ റെനോ 16 സീരീസ് ഇന്ത്യൻ വിപണിയിലും എത്തിയേക്കും. ഇന്ത്യയിൽ ഈ സീരീസിന് കീഴിൽ നാല് മോഡലുകൾ അവതരിപ്പിക്കുമെന്നാണ് സൂചന.

റെനോ 16 (Reno 16), റെനോ 16 പ്രോ (Reno 16 Pro), റെനോ 16 പ്രോ മിനി (Reno 16 Pro Mini), റെനോ 16 സി (Reno 16C)

മേയ് 25-ന് ഇന്ത്യൻ സമയം വൈകിട്ട് 3.30-നാണ് ചൈനയിൽ ലോഞ്ച് ചടങ്ങ് നടക്കുക. ഈ ചടങ്ങിൽ റെനോ 16 സ്മാർട്ട്ഫോണുകൾക്കൊപ്പം 'ഓപ്പോ പാഡ് 6' ടാബ്‌ലെറ്റും, 'ഓപ്പോ എൻകോ എയർ 5s' ഇയർബഡ്സും കമ്പനി അവതരിപ്പിക്കും. ചൈനയിൽ ഫോണിനായുള്ള പ്രീ-റിസർവേഷൻ ഇതിനോടകം ആരംഭിച്ചുകഴിഞ്ഞു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/361069/content-highlights-oppo-reno-16-series-with-200mp-camera-to-launch-in-india-this-july)