---
title: "ആഗോള എണ്ണപ്രതിസന്ധി: 1970-കളിലെയും 2008-ലെയും അത്ര രൂക്ഷമാകില്ലെന്ന് പ്രവചനം; എണ്ണ ഇറക്കുമതിയെ ആശ്രയിക്കുന്ന ഇന്ത്യയ്ക്ക് കടുത്ത വെല്ലുവിളി"
english_title: "Global oil crisis may not be severe, yet poses a challenge for India"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/361061/global-oil-crisis-may-not-be-severe-yet-poses-a-challenge-for-india"
published_at: "2026-05-22T16:41:00+05:30"
category: "InFocus"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a103a8474420_dfgesdrtg.jpg"
keywords: ["latest news", "oil crisis", "India", "international"]
---

# ആഗോള എണ്ണപ്രതിസന്ധി: 1970-കളിലെയും 2008-ലെയും അത്ര രൂക്ഷമാകില്ലെന്ന് പ്രവചനം; എണ്ണ ഇറക്കുമതിയെ ആശ്രയിക്കുന്ന ഇന്ത്യയ്ക്ക് കടുത്ത വെല്ലുവിളി

> **Lead Summary:** **[**ലോകത്തെ ആശങ്കയിലാഴ്ത്തിക്കൊണ്ട് വീണ്ടുമൊരു ആഗോള സാമ്പത്തിക-ഊർജ്ജ പ്രതിസന്ധിയുടെ പ്രവചനങ്ങളാണ് പുറത്തുവരുന്നത്. താത്കാലിക ആശ്വാസമേകി പുതിയ റിപ്പോർട്ടുകൾ. 1970കളിലും 2008ലും ഉണ്ടായതിന് സമാനമായ അതീ ഗുരുതരമായ തകർച്ച 2026ൽ ആഗോള വിപണി നേരിടില്ലെന്നാണ് പുതിയ സാമ്പത്തിക വിലയിരുത്തലുകൾ വ്യക്തമാക്കുന്നത്.

## Article Content

**[**ലോകത്തെ ആശങ്കയിലാഴ്ത്തിക്കൊണ്ട് വീണ്ടുമൊരു ആഗോള സാമ്പത്തിക-ഊർജ്ജ പ്രതിസന്ധിയുടെ പ്രവചനങ്ങളാണ് പുറത്തുവരുന്നത്. താത്കാലിക ആശ്വാസമേകി പുതിയ റിപ്പോർട്ടുകൾ. 1970കളിലും 2008ലും ഉണ്ടായതിന് സമാനമായ അതീ ഗുരുതരമായ തകർച്ച 2026ൽ ആഗോള വിപണി നേരിടില്ലെന്നാണ് പുതിയ സാമ്പത്തിക വിലയിരുത്തലുകൾ വ്യക്തമാക്കുന്നത്.

എന്നാൽ അന്താരാഷ്ട്ര വിപണിയിലെ വിലക്കയറ്റവും വിതരണ ശൃംഖലയിലെ തടസ്സങ്ങളും തുടരുമ്പോൾ, എണ്ണ ഇറക്കുമതിയെ കൂടുതലായി ആശ്രയിക്കാത്ത രാജ്യങ്ങൾക്ക് മാത്രമേ വരാനിരിക്കുന്ന പ്രതിസന്ധികളിൽ പിടിച്ചുനിൽക്കാനാവൂ എന്നാണ് പുറത്തുവരുന്ന പ്രധാന പ്രവചനങ്ങൾ.ആഭ്യന്തര ആവശ്യത്തിനുള്ള ക്രൂഡ് ഓയിലിന്റെ 85 ശതമാനത്തിലധികം വിദേശരാജ്യങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്യുന്നതിനാൽ ഈ സാഹചര്യം ഇന്ത്യയെ സാരമായി ബാധിക്കും.

അന്താരാഷ്ട്ര വിപണിയിൽ എണ്ണവില ഉയരുന്നത് രാജ്യത്ത് ഇന്ധനവില വർദ്ധിപ്പിക്കുകയും, ഇത് ചരക്കുകൂലി ഉയർത്തി നിത്യോപയോഗ സാധനങ്ങളുടെ കടുത്ത വിലക്കയറ്റത്തിനും പണപ്പെരുപ്പത്തിനു കാരണമാവുകയും ചെയ്യും. കൂടാതെ, എണ്ണ വാങ്ങാനായി കൂടുതൽ യു.എസ് ഡോളർ ചിലവഴിക്കേണ്ടി വരുന്നത് രാജ്യത്തിന്റെ വിദേശനാണ്യ ശേഖരത്തെ ബാധിക്കുകയും ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം ഇടിയുന്നതിനും കറന്റ് അക്കൗണ്ട് കമ്മി വർദ്ധിക്കുന്നതിനും ഇടയാക്കും.

പെട്രോളിയം ഉപോൽപ്പന്നങ്ങളെ ആശ്രയിക്കുന്ന വ്യോമയാനം, പെയിന്റ്, പ്ലാസ്റ്റിക്, ലോജിസ്റ്റിക്സ് തുടങ്ങിയ വലിയ വ്യവസായങ്ങളുടെ ഉത്പാദനച്ചിലവ് കൂടുന്നത് ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയ്ക്ക് മേൽ കനത്ത സമ്മർദ്ദമുണ്ടാക്കും.

എണ്ണ ഇറക്കുമതിയെ കൂടുതലായി ആശ്രയിക്കാത്ത രാജ്യങ്ങളെ ഈ പ്രതിസന്ധി കാര്യമായി ബാധിക്കില്ല. സ്വന്തമായി വൻതോതിൽ എണ്ണ ഉത്പാദിപ്പിച്ച് കയറ്റുമതി ചെയ്യുന്ന അമേരിക്ക, റഷ്യ, സൗദി അറേബ്യ, യു.എ.ഇ, കാനഡ തുടങ്ങിയ രാജ്യങ്ങൾക്ക് വിപണിയിലെ വിലക്കയറ്റം സാമ്പത്തിക ലാഭമാണ് ഉണ്ടാക്കുക.

പെട്രോളിയത്തിന് പകരം ജലവൈദ്യുതിയും ആണവോർജ്ജവും വൻതോതിൽ ഉപയോഗിക്കുന്ന ഐസ്‌ലാൻഡ്, ഫ്രാൻസ്, സ്വീഡൻ, സ്വിറ്റ്സർലാൻഡ് തുടങ്ങിയ രാജ്യങ്ങളെ ഈ പ്രതിസന്ധി ബാധിക്കില്ല. ബദൽ ഊർജ്ജ സംവിധാനങ്ങൾ ഉള്ളതിനാൽ ഈ രാജ്യങ്ങൾ സുരക്ഷിതമായിരിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/361061/global-oil-crisis-may-not-be-severe-yet-poses-a-challenge-for-india)