---
title: "പത്തനംതിട്ടയിൽ കെഎസ്ഇബി ഉദ്യോഗസ്ഥന് നേരെ കാട്ടാന ആക്രമണം; അസിസ്റ്റൻ്റ് എക്സിക്യൂട്ടീവ് എൻജിനീയർക്ക് ഗുരുതര പരിക്ക്"
english_title: "content highlights Wild elephant attack in Pathanamthitta"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/361059/content-highlights-wild-elephant-attack-in-pathanamthitta"
published_at: "2026-05-22T16:40:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a103a5b0246c_28.jpg"
keywords: ["Latest News", "Elephant Attack", "Pathanamthitta"]
---

# പത്തനംതിട്ടയിൽ കെഎസ്ഇബി ഉദ്യോഗസ്ഥന് നേരെ കാട്ടാന ആക്രമണം; അസിസ്റ്റൻ്റ് എക്സിക്യൂട്ടീവ് എൻജിനീയർക്ക് ഗുരുതര പരിക്ക്

> **Lead Summary:** **പത്തനംതിട്ട: [ **ജില്ലയിലെ മലയോര മേഖലയായ മൂഴിയാറിൽ കെഎസ്ഇബി ഉദ്യോഗസ്ഥന് നേരെ കാട്ടാനയുടെ ക്രൂരമായ ആക്രമണം. മൂഴിയാർ ഓപ്പറേഷൻ സബ് ഡിവിഷനിലെ അസിസ്റ്റൻ്റ് എക്സിക്യൂട്ടീവ് എൻജിനീയറായ ഷിബു തങ്കപ്പനാണ് ആനയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റത്.

## Article Content

**പത്തനംതിട്ട: [ **ജില്ലയിലെ മലയോര മേഖലയായ മൂഴിയാറിൽ കെഎസ്ഇബി ഉദ്യോഗസ്ഥന് നേരെ കാട്ടാനയുടെ ക്രൂരമായ ആക്രമണം. മൂഴിയാർ ഓപ്പറേഷൻ സബ് ഡിവിഷനിലെ അസിസ്റ്റൻ്റ് എക്സിക്യൂട്ടീവ് എൻജിനീയറായ ഷിബു തങ്കപ്പനാണ് ആനയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റത്.

ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെ ഓഫീസിലേക്ക് പോകുന്നതിനിടെയായിരുന്നു സംഭവം. ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന ഷിബുവിനെ വേലുത്തോടിന് സമീപത്തുവെച്ച് കാട്ടാന പെട്ടെന്ന് ആക്രമിക്കുകയായിരുന്നു.

ആക്രമണത്തിൽ തെറിച്ചുവീണ ഇദ്ദേഹത്തിന്റെ കാലിന് ഒടിവുണ്ട്. കൂടാതെ ദേഹമാസകലം ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ആനയുടെ മുന്നിൽ നിന്നും അത്ഭുതകരമായാണ് ഇദ്ദേഹം ജീവനോടെ രക്ഷപ്പെട്ടത്.

പരിക്കേറ്റ ഉദ്യോഗസ്ഥനെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഈ മേഖലയിൽ കാട്ടാന ശല്യം രൂക്ഷമാണെന്നും വനംവകുപ്പ് അടിയന്തരമായി ഇടപെടണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/361059/content-highlights-wild-elephant-attack-in-pathanamthitta)