---
title: "വാഹനങ്ങൾ കാണാതെ രജിസ്ട്രേഷൻ പുതുക്കി; കൊല്ലത്ത് ഉദ്യോഗസ്ഥയ്ക്ക് സസ്‌പെൻഷൻ"
english_title: "Content Highlights:- Vehicle registration renewed without physical verification: Female officer suspended in Kollam"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/361034/content-highlights-vehicle-registration-renewed-without-physical-verification-female-officer-suspended-in-kollam"
published_at: "2026-05-22T14:59:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a1022a2067e8_GYHTRDYH.jpg"
keywords: ["LATEST NEWS", "RTO", "Vehicle registration", "Suspended", "Kollam"]
---

# വാഹനങ്ങൾ കാണാതെ രജിസ്ട്രേഷൻ പുതുക്കി; കൊല്ലത്ത് ഉദ്യോഗസ്ഥയ്ക്ക് സസ്‌പെൻഷൻ

> **Lead Summary:** കൊല്ലം: **[** വാഹനങ്ങൾ നേരിട്ട് കണ്ട് പരിശോധന നടത്താതെ നിയമവിരുദ്ധമായി രജിസ്ട്രേഷൻ പുതുക്കി നൽകിയ വനിതാ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർക്കെതിരെ നടപടി. കൊല്ലം ആർ.ടി ഓഫീസിലെ അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ എസ്. മഞ്ജുവിനെയാണ് ഗതാഗത കമ്മീഷണർ അന്വേഷണവിധേയമായി സസ്‌പെൻഡ് ചെയ്തത്.

## Article Content

കൊല്ലം: **[** വാഹനങ്ങൾ നേരിട്ട് കണ്ട് പരിശോധന നടത്താതെ നിയമവിരുദ്ധമായി രജിസ്ട്രേഷൻ പുതുക്കി നൽകിയ വനിതാ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർക്കെതിരെ നടപടി. കൊല്ലം ആർ.ടി ഓഫീസിലെ അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ എസ്. മഞ്ജുവിനെയാണ് ഗതാഗത കമ്മീഷണർ അന്വേഷണവിധേയമായി സസ്‌പെൻഡ് ചെയ്തത്.

മറ്റു ജില്ലകളിൽ രജിസ്റ്റർ ചെയ്തവ ഉൾപ്പെടെ പത്തൊൻപതോളം (19) വാഹനങ്ങളാണ് ഇത്തരത്തിൽ ഫിറ്റ്‌നസ് പരിശോധന പോലും നടത്താതെ ഇവർ പുതുക്കി നൽകിയതെന്ന് വകുപ്പുതല അന്വേഷണത്തിൽ കണ്ടെത്തി.

മറ്റ് ആർ.ടി ഓഫീസുകളുടെ പരിധിയിലുള്ള വാഹനങ്ങൾ കൊല്ലം ഓഫീസിൽ വെച്ച് പരിശോധിക്കണമെങ്കിൽ ആർ.ടി.ഒയുടെ (RTO) പ്രത്യേക അനുമതി വേണമെന്നാണ് നിയമം. എന്നാൽ ഈ മാനദണ്ഡങ്ങളെല്ലാം മറികടന്ന്, ഏജന്റുമാർ എത്തിച്ചു നൽകിയ അപേക്ഷകളിന്മേലാണ് അസിസ്റ്റന്റ് ഇൻസ്പെക്ടർ നിയമവിരുദ്ധമായി രജിസ്ട്രേഷൻ പുതുക്കി നൽകിയത്.

സംഭവത്തിന് പിന്നിൽ വൻ സാമ്പത്തിക ഇടപാടുകൾ നടന്നിട്ടുണ്ടെന്നാണ് പ്രാഥമിക നിഗമനം. ഇതുമായി ബന്ധപ്പെട്ട കൂടുതൽ കാര്യങ്ങൾ വരും ദിവസങ്ങളിൽ വിശദമായി പരിശോധിക്കുമെന്നാണ് മോട്ടോർ വാഹന വകുപ്പ് അധികൃതർ നൽകുന്ന സൂചന.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/361034/content-highlights-vehicle-registration-renewed-without-physical-verification-female-officer-suspended-in-kollam)