---
title: "ടോയ്‌ലറ്റിൽ ഫോൺ ഉപയോഗിക്കാറുണ്ടോ? കാത്തിരിക്കുന്നത് ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ"
english_title: "Health issues caused by using mobile phones in the toilet"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/361020/health-issues-caused-by-using-mobile-phones-in-the-toilet"
published_at: "2026-05-22T14:25:00+05:30"
category: "Health"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a101a5408f8a_tryerty.jpg"
keywords: ["Health", "Mobile phones", "toilet"]
---

# ടോയ്‌ലറ്റിൽ ഫോൺ ഉപയോഗിക്കാറുണ്ടോ? കാത്തിരിക്കുന്നത് ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ

> **Lead Summary:** **[**ടോയ്‌ലറ്റിൽ പോകുമ്പോൾ മൊബൈൽ ഫോൺ കൂടെക്കൂട്ടുന്നത് ഇന്ന് പലരുടെയും ശീലമാണ്. സോഷ്യൽ മീഡിയ സ്ക്രോൾ ചെയ്യാനും റീൽസ് കാണാനുമായി മിനിറ്റുകളോളം ക്ലോസറ്റിൽ ഇരിക്കുന്നവർ അറിയാതെ പോകുന്നത് തങ്ങളെ കാത്തിരിക്കുന്ന വലിയൊരു ആരോഗ്യ ബോംബാണ്. ദിവസവും 10 മുതൽ 15 മിനിറ്റിൽ കൂടുതൽ ടോയ്‌ലറ്റ് സീറ്റിൽ ചെലവഴിക്കുന്നത് ഗുരുതരമായ ദഹന-മലാശയ പ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് ഡോക്ടർമാർ മുന്നറിയിപ്പ് നൽകുന്നു.

## Article Content

**[**ടോയ്‌ലറ്റിൽ പോകുമ്പോൾ മൊബൈൽ ഫോൺ കൂടെക്കൂട്ടുന്നത് ഇന്ന് പലരുടെയും ശീലമാണ്. സോഷ്യൽ മീഡിയ സ്ക്രോൾ ചെയ്യാനും റീൽസ് കാണാനുമായി മിനിറ്റുകളോളം ക്ലോസറ്റിൽ ഇരിക്കുന്നവർ അറിയാതെ പോകുന്നത് തങ്ങളെ കാത്തിരിക്കുന്ന വലിയൊരു ആരോഗ്യ ബോംബാണ്. ദിവസവും 10 മുതൽ 15 മിനിറ്റിൽ കൂടുതൽ ടോയ്‌ലറ്റ് സീറ്റിൽ ചെലവഴിക്കുന്നത് ഗുരുതരമായ ദഹന-മലാശയ പ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് ഡോക്ടർമാർ മുന്നറിയിപ്പ് നൽകുന്നു.

**ഈ ശീലം അപകടകരമാകുന്നത് എന്തുകൊണ്ട്?**

 ദീർഘനേരം ടോയ്‌ലറ്റ് സീറ്റിൽ ഇരിക്കുമ്പോൾ മലാശയത്തിനും മലദ്വാരത്തിനും ചുറ്റുമുള്ള സിരകളിൽ സമ്മർദ്ദം വർദ്ധിക്കുന്നു. ഇത് സിരകൾ വീങ്ങുന്നതിനും പൈൽസ് പോലുള്ള രോഗങ്ങളിലേക്കും നയിക്കും. മലവിസർജ്ജന സമയത്ത് കടുത്ത വേദന, ചൊറിച്ചിൽ, രക്തസ്രാവം എന്നിവയാണ് ഇതിന്റെ ലക്ഷണങ്ങൾ.

പാശ്ചാത്യ ശൈലിയിലുള്ള  ടോയ്‌ലറ്റ് സീറ്റുകൾ സാധാരണ ഇന്ത്യൻ സ്ക്വാട്ടിംഗ് പൊസിഷനേക്കാൾ മലാശയ ഭാഗത്ത് കൂടുതൽ സമ്മർദ്ദം ചെലുത്തുന്നവയാണ്. ഇതിലിരുന്ന് ഫോൺ കൂടി ഉപയോഗിക്കുമ്പോൾ സമയം പോകുന്നത് അറിയാതെ വരികയും സ്ഥിതി കൂടുതൽ വഷളാവുകയും ചെയ്യും.

മലബന്ധം കൂടും, പേശികൾ ബലഹീനമാകും: കൂടുതൽ സമയം ടോയ്‌ലറ്റിൽ ഇരുന്നാൽ വയർ പൂർണ്ണമായും ശുദ്ധീകരിക്കപ്പെടുമെന്നാണ് പലരുടെയും തെറ്റായ ധാരണ. എന്നാൽ ഇത് മലബന്ധം കൂട്ടുകയേ ഉള്ളൂ. ദീർഘനേരം ഇരിക്കുന്നത് പെൽവിക് ഫ്ലോർ പേശികളെ (Pelvic floor muscles) ദുർബ്ബലപ്പെടുത്തുകയും മലദ്വാരത്തിലെ വിള്ളൽ (Fissures), മലാശയ പ്രോലാപ്സ് (Rectal Prolapse) എന്നിവയ്ക്ക് കാരണമാകുകയും ചെയ്യും.

**പരിഹാരങ്ങൾ എന്ത്?**

**ഫോൺ പുറത്തുവെക്കുക:** ടോയ്‌ലറ്റിലേക്ക് പോകുമ്പോൾ മൊബൈൽ ഫോൺ കൊണ്ടുപോകുന്ന ശീലം പൂർണ്ണമായും ഒഴിവാക്കുക.

**ഭക്ഷണക്രമത്തിൽ മാറ്റം: **ഫൈബർ (നാരുകൾ) ധാരാളം അടങ്ങിയ ആഹാരസാധനങ്ങളും പഴവർഗ്ഗങ്ങളും ഡയറ്റിൽ ഉൾപ്പെടുത്തുക.

**വെള്ളവും വ്യായാമവും:** ആവശ്യത്തിന് വെള്ളം കുടിക്കുകയും പതിവായി വ്യായാമം ചെയ്യുകയും വേണം. ഇത് ദഹനം മെച്ചപ്പെടുത്താനും മലമൂത്ര വിസർജ്ജനത്തിന് എടുക്കുന്ന സമയം കുറയ്ക്കാനും സഹായിക്കും.

**ശ്രദ്ധിക്കുക: **ദിവസവും 10 മിനിറ്റിൽ കൂടുതൽ ടോയ്‌ലറ്റിൽ ചെലവഴിക്കേണ്ടി വരികയോ, കടുത്ത വേദനയോ, രക്തസ്രാവമോ ഉണ്ടായാൽ അത് ഒട്ടും അവഗണിക്കരുത്. ഇത് ഗുരുതരമായ മറ്റ് ആരോഗ്യ പ്രശ്നങ്ങളുടെ ലക്ഷണമാകാം എന്നതിനാൽ എത്രയും വേഗം ഒരു ഡോക്ടറുടെ സഹായം തേടേണ്ടതാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/361020/health-issues-caused-by-using-mobile-phones-in-the-toilet)