---
title: "ബാഗും കുടയുമായി റെഡിയാണോ? സ്കൂൾ പ്രവേശനോത്സവം ജൂൺ ഒന്നിന്; സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിക്കും"
english_title: "Content Highlights:- Chief Minister V.D. Satheesan will inaugurate the school entrance festival in the state on June 1"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/361010/content-highlights-chief-minister-vd-satheesan-will-inaugurate-the-school-entrance-festival-in-the-state-on-june-1"
published_at: "2026-05-22T13:50:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a10124c1021d_school.jpg"
keywords: ["Latest News", "Kerala School Reopening", "Chief Minister", "V D Satheesan"]
---

# ബാഗും കുടയുമായി റെഡിയാണോ? സ്കൂൾ പ്രവേശനോത്സവം ജൂൺ ഒന്നിന്; സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിക്കും

> **Lead Summary:** **തിരുവനന്തപുരം: ** സംസ്ഥാനത്തെ സ്കൂൾ പ്രവേശനോത്സവം ജൂൺ ഒന്നിന് നടക്കും. സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം ഗവ. മോഡൽ ഹൈസ്കൂളിൽ മുഖ്യമന്ത്രി വി.ഡി സതീശന്‍ നിർവഹിക്കും.

## Article Content

**തിരുവനന്തപുരം: ** സംസ്ഥാനത്തെ സ്കൂൾ പ്രവേശനോത്സവം ജൂൺ ഒന്നിന് നടക്കും. സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം ഗവ. മോഡൽ ഹൈസ്കൂളിൽ മുഖ്യമന്ത്രി വി.ഡി സതീശന്‍ നിർവഹിക്കും.

തിങ്കളാഴ്ച രാവിലെ 9 മണിക്ക് നടക്കുന്ന ചടങ്ങില്‍ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ. ഷംസുദ്ദീൻ അധ്യക്ഷത വഹിക്കും. ചടങ്ങിൽ ആരോഗ്യ-ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ, ഗതാഗത വകുപ്പ് മന്ത്രി സി.പി. ജോൺ എന്നിവരും മറ്റ് ജനപ്രതിനിധികളും, കലാ-സാംസ്‌കാരിക-വിദ്യാഭ്യാസ പ്രവർത്തകരും പങ്കെടുക്കും.

ജില്ലാതല ഉദ്ഘാടനങ്ങള്‍ മന്ത്രിമാർ നിർവഹിക്കും.വിപുലമായ സ്വാഗതസംഘം രൂപീകരിക്കാൻ പൊതുവിദ്യാഭ്യാസ ഡയറക്ടർ നിർദേശം നൽകിയിട്ടുണ്ട്.

പരിപാടികളിൽ ജനപ്രതിനിധികൾക്ക് പുറമെ വിദ്യാഭ്യാസ പ്രവർത്തകർ, സാംസ്കാരിക പ്രവർത്തകർ എന്നിവരെ പങ്കെടുപ്പിക്കാനും നിർദേശമുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/361010/content-highlights-chief-minister-vd-satheesan-will-inaugurate-the-school-entrance-festival-in-the-state-on-june-1)