---
title: "തിളങ്ങുന്ന ചർമ്മത്തിനായി ആലിയ ഭട്ട്  കഴിക്കുന്നത് ഈ ലഘുഭക്ഷണം ഏതാണെന്ന് അറിയണ്ടേ ..."
english_title: "Content Highlights:- Alia Bhatt reveals the secret behind her glowing skin"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/361008/content-highlights-alia-bhatt-reveals-the-secret-behind-her-glowing-skin"
published_at: "2026-05-22T13:44:00+05:30"
category: "Fashion"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a101063aabf1_GHFHJ.jpg"
keywords: ["Fashion", "glowing skin", "Alia Bhatt"]
---

# തിളങ്ങുന്ന ചർമ്മത്തിനായി ആലിയ ഭട്ട്  കഴിക്കുന്നത് ഈ ലഘുഭക്ഷണം ഏതാണെന്ന് അറിയണ്ടേ ...

> **Lead Summary:** **[** ബോളിവുഡ് താരം ആലിയ ഭട്ടിന്റെ ഫിറ്റ്നസും തിളങ്ങുന്ന ചർമ്മവും എപ്പോഴും ചർച്ചയാകാറുണ്ട്. സ്ട്രെങ്ത് ട്രെയിനിങ്, യോഗ, കാർഡിയോ വ്യായാമങ്ങൾ എന്നിവയാണ് താരത്തിന്റെ ഫിറ്റ്നസ് രഹസ്യമെങ്കിൽ, ചർമ്മത്തിന്റെ ഭംഗിക്ക് പിന്നിൽ കൃത്യമായ ഭക്ഷണശീലമാണ്.

## Article Content

**[** ബോളിവുഡ് താരം ആലിയ ഭട്ടിന്റെ ഫിറ്റ്നസും തിളങ്ങുന്ന ചർമ്മവും എപ്പോഴും ചർച്ചയാകാറുണ്ട്. സ്ട്രെങ്ത് ട്രെയിനിങ്, യോഗ, കാർഡിയോ വ്യായാമങ്ങൾ എന്നിവയാണ് താരത്തിന്റെ ഫിറ്റ്നസ് രഹസ്യമെങ്കിൽ, ചർമ്മത്തിന്റെ ഭംഗിക്ക് പിന്നിൽ കൃത്യമായ ഭക്ഷണശീലമാണ്.

തന്റെ ചർമ്മം സുന്ദരമായിരിക്കാൻ വീട്ടിൽ തയ്യാറാക്കുന്ന ഒരു പ്രത്യേക ലഡു താൻ കഴിക്കാറുണ്ടെന്ന് അടുത്തിടെ ഒരു അഭിമുഖത്തിൽ ആലിയ വെളിപ്പെടുത്തിയിരുന്നു. വെറും നാല് ചേരുവകൾ മാത്രമാണ് ഈ 'സ്കിൻ സ്നാക്ക്' തയ്യാറാക്കാൻ വേണ്ടത്.

കുടലിന്റെ ആരോഗ്യത്തിനും ചർമ്മത്തിന് ആവശ്യമായ കൊഴുപ്പിനും നെയ്യ് മികച്ചതാണ്. ചർമ്മസംരക്ഷണത്തിന് അത്യാവശ്യമായ വിറ്റാമിൻ എ, ഇ, കെ എന്നിവ നെയ്യിൽ ധാരാളമുണ്ട്.

കൊളാജൻ ഉത്പാദനം വർദ്ധിപ്പിക്കുന്ന പ്രകൃതിദത്ത ഘടകമാണിത്. ഇതിലെ വിറ്റാമിൻ സിയും ആന്റിഓക്‌സിഡന്റുകളും ചുളിവുകൾ കുറയ്ക്കാനും, മുഖക്കുരുവും പാടുകളും അകറ്റി ചർമ്മത്തിന്റെ ഇലാസ്തികത കൂട്ടാനും സഹായിക്കുന്നു.

ഇതിലടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡന്റുകൾ ചർമ്മത്തിലെ വീക്കം കുറയ്ക്കുകയും, കൊളാജൻ നശിക്കുന്നത് തടഞ്ഞ് ചർമ്മത്തിന് യുവത്വം നിലനിർത്തുകയും ചെയ്യുന്നു.

 ലഡുവിന് രുചിയും ആരോഗ്യവും നൽകുന്ന മറ്റൊരു പ്രധാന ചേരുവയാണിത്. ഈ നാല് ചേരുവകളും ചേർത്തുള്ള ലഡു തന്റെ ചർമ്മത്തെ കൂടുതൽ മനോഹരമാക്കുന്നു എന്നാണ് ആലിയ പറയുന്നത്. തിളങ്ങുന്ന ചർമ്മം ആഗ്രഹിക്കുന്നവർക്ക് ഡയറ്റിൽ ഉൾപ്പെടുത്താൻ പറ്റിയ മികച്ചൊരു ലഘുഭക്ഷണമാണിത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/361008/content-highlights-alia-bhatt-reveals-the-secret-behind-her-glowing-skin)