---
title: "കോക്ക്രോച്ച് ജനതാ പാർട്ടിക്കെതിരെ നിലപാട് കടുപ്പിച്ച് കേന്ദ്ര സർക്കാർ; എക്‌സിന് പിന്നാലെ ഇൻസ്റ്റാഗ്രാം അക്കൗണ്ടും പൂട്ടാൻ നീക്കം"
english_title: "Central Government moves against Cockroach Janata Party"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/361006/central-government-moves-against-cockroach-janata-party"
published_at: "2026-05-22T13:34:00+05:30"
category: "Tech-Info"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a100e4b87a6f_FGHDRFTH.jpg"
keywords: ["LATEST NEWS", "Cockroach Janata Party", "BJP"]
---

# കോക്ക്രോച്ച് ജനതാ പാർട്ടിക്കെതിരെ നിലപാട് കടുപ്പിച്ച് കേന്ദ്ര സർക്കാർ; എക്‌സിന് പിന്നാലെ ഇൻസ്റ്റാഗ്രാം അക്കൗണ്ടും പൂട്ടാൻ നീക്കം

> **Lead Summary:** **[** കോക്ക്രോച്ച് ജനതാ പാർട്ടിക്ക് (സി.ജെ.പി) എതിരെ നിലപാട് ശക്തമാക്കി കേന്ദ്ര സർക്കാർ. പാർട്ടി ഔദ്യോഗികമായി ഉപയോഗിക്കുന്ന എക്‌സ് (ട്വിറ്റർ) അക്കൗണ്ടിന് പിന്നാലെ ഇൻസ്റ്റാഗ്രാം അക്കൗണ്ടും റദ്ദാക്കാനുള്ള നിർണായക നീക്കങ്ങളാണ് ഇപ്പോൾ നടക്കുന്നത്. സി.ജെ.പിയുടെ ഡിജിറ്റൽ ഇടപെടലുകളും അക്കൗണ്ടുകളും രാജ്യത്തിന്റെ പരമാധികാരത്തിനും സുരക്ഷയ്ക്കും വലിയ രീതിയിൽ ഭീഷണിയാണെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്റെ കർശന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്രത്തിന്റെ ഈ അടിയന്തര നടപടി.

## Article Content

**[** കോക്ക്രോച്ച് ജനതാ പാർട്ടിക്ക് (സി.ജെ.പി) എതിരെ നിലപാട് ശക്തമാക്കി കേന്ദ്ര സർക്കാർ. പാർട്ടി ഔദ്യോഗികമായി ഉപയോഗിക്കുന്ന എക്‌സ് (ട്വിറ്റർ) അക്കൗണ്ടിന് പിന്നാലെ ഇൻസ്റ്റാഗ്രാം അക്കൗണ്ടും റദ്ദാക്കാനുള്ള നിർണായക നീക്കങ്ങളാണ് ഇപ്പോൾ നടക്കുന്നത്. സി.ജെ.പിയുടെ ഡിജിറ്റൽ ഇടപെടലുകളും അക്കൗണ്ടുകളും രാജ്യത്തിന്റെ പരമാധികാരത്തിനും സുരക്ഷയ്ക്കും വലിയ രീതിയിൽ ഭീഷണിയാണെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്റെ കർശന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്രത്തിന്റെ ഈ അടിയന്തര നടപടി.

എന്നാൽ, തങ്ങൾക്കെതിരെയുള്ള സർക്കാർ നീക്കങ്ങളിൽ ഭയപ്പെടില്ലെന്നും സാധാരണക്കാരുടെ ജനകീയ വിഷയങ്ങൾ ശക്തമായി ഏറ്റെടുത്തുകൊണ്ട് മുന്നോട്ട് പോകുമെന്നുമാണ് കോക്ക്രോച്ച് ജനതാ പാർട്ടി നേതൃത്വത്തിന്റെ പ്രതികരണം. വരും ദിവസങ്ങളിൽ ഈ വിഷയത്തെച്ചൊല്ലി രാഷ്ട്രീയ-ഡിജിറ്റൽ തലങ്ങളിൽ വലിയ തർക്കങ്ങൾക്കും നിയമപോരാട്ടങ്ങൾക്കും സാധ്യതയേറുകയാണ്

### Related Links & Sources
- [Original Story Source](https://truevisionnews.com/news/361006/central-government-moves-against-cockroach-janata-party)