---
title: "മലയാളി യുവതികൾക്കിടയിൽ പുത്തൻ തരംഗം സൃഷ്ടിച്ച് 'കൊറിയൻ സ്റ്റൈൽ ബാംഗിൾസ്'"
english_title: "Content Highlights:- Latest Fashion Korean Style Bangles"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/361003/content-highlights-latest-fashion-korean-style-bangles"
published_at: "2026-05-22T13:29:00+05:30"
category: "Fashion"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a100d41ce7c4_DTYHGRDTYH.jpg"
keywords: ["Latest Fashion", "Bangles"]
---

# മലയാളി യുവതികൾക്കിടയിൽ പുത്തൻ തരംഗം സൃഷ്ടിച്ച് 'കൊറിയൻ സ്റ്റൈൽ ബാംഗിൾസ്'

> **Lead Summary:** **[** കൊറിയൻ സംസ്‌കാരത്തോടും ഫാഷനോടുമുള്ള താല്പര്യം വർദ്ധിച്ചതോടെ, മലയാളി യുവതികൾക്കിടയിലിപ്പോൾ 'കൊറിയൻ സ്റ്റൈൽ ബാംഗിൾസ്' വൻ തരംഗമാവുകയാണ്. കനത്ത ഡിസൈനുകളുള്ള പരമ്പരാഗത വളകൾക്ക് പകരം തികച്ചും ലളിതവും എലഗന്റുമായ ലുക്ക് നൽകുന്ന വെള്ളി, റോസ് ഗോൾഡ്, ഗോൾഡ് പ്ലേറ്റഡ് ഫിനിഷുകളിലുള്ള ഈ ആഭരണങ്ങൾ കൈകൾക്ക് വളരെ സോഫ്റ്റും സ്റ്റൈലിഷുമായ ലുക്കാണ് സമ്മാനിക്കുന്നത്.

## Article Content

**[** കൊറിയൻ സംസ്‌കാരത്തോടും ഫാഷനോടുമുള്ള താല്പര്യം വർദ്ധിച്ചതോടെ, മലയാളി യുവതികൾക്കിടയിലിപ്പോൾ 'കൊറിയൻ സ്റ്റൈൽ ബാംഗിൾസ്' വൻ തരംഗമാവുകയാണ്. കനത്ത ഡിസൈനുകളുള്ള പരമ്പരാഗത വളകൾക്ക് പകരം തികച്ചും ലളിതവും എലഗന്റുമായ ലുക്ക് നൽകുന്ന വെള്ളി, റോസ് ഗോൾഡ്, ഗോൾഡ് പ്ലേറ്റഡ് ഫിനിഷുകളിലുള്ള ഈ ആഭരണങ്ങൾ കൈകൾക്ക് വളരെ സോഫ്റ്റും സ്റ്റൈലിഷുമായ ലുക്കാണ് സമ്മാനിക്കുന്നത്.

വലിയ ഹെവി വർക്കുകൾക്ക് പകരം നേർത്ത ലൈനുകളും ചെറിയ മുത്തുകളും കൊച്ചു ക്രിസ്റ്റലുകളും ചേർത്തുള്ള മിനിമലിസ്റ്റിക് ഡിസൈനുകളിലാണ് ഇവ രൂപകൽപ്പന ചെയ്യുന്നത്. ഭൂരിഭാഗം വളകളും ബ്രേസ്‌ലെറ്റ് മോഡലിലും , ഏത് കൈത്തണ്ടയ്ക്കും അനുയോജ്യമായ രീതിയിൽ വലുപ്പം ക്രമീകരിക്കാൻ കഴിയുന്ന അഡ്ജസ്റ്റബിൾ ഓപ്പൺ കഫ് ശൈലിയിലോ ആണ് വരുന്നത്. ചിത്രശലഭങ്ങൾ, നക്ഷത്രങ്ങൾ, തുടങ്ങിയ ഡിസൈനുകൾക്ക് കോളേജ് വിദ്യാർത്ഥിനികൾക്കിടയിലും വർക്കിങ് വുമൺസിനിടയിലും വലിയ ഡിമാൻഡുണ്ട്.

ഒന്നിലധികം നേർത്ത കൊറിയൻ വളകൾ ഒരുമിച്ച് ധരിക്കുന്ന 'മൾട്ടി-ലെയർ സ്റ്റാക്കിംഗ്' ശൈലി വെസ്റ്റേൺ, ഇൻഡോ-വെസ്റ്റേൺ വസ്ത്രങ്ങൾക്കൊപ്പം തിളങ്ങാൻ ഏറെ സഹായിക്കും. ദിവസേനയുള്ള ഉപയോഗത്തിനും ഓഫീസിലും പാർട്ടികളിലും ഒരേപോലെ കാഷ്വൽ സ്റ്റേറ്റ്‌മെന്റ് ജ്വല്ലറിയായി ധരിക്കാൻ പറ്റിയ ഈ കൊറിയൻ സ്റ്റൈൽ വളകൾ ഇന്ന് ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലും മുൻനിര ഫാൻസി ബുട്ടീക്കുകളിലും തികച്ചും ബഡ്ജറ്റ് ഫ്രണ്ട്‌ലിയായി ലഭ്യമാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/361003/content-highlights-latest-fashion-korean-style-bangles)