---
title: "നാവൂറും രുചിയിൽ ക്രിസ്പി ചിക്കൻ ഡോനട്ട്സ്; നാലുമണി ചായയ്ക്ക് ഇതിലും നല്ലൊരു കോമ്പോ വേറെയില്ല!"
english_title: "Content Highlights:- Crispy Chicken Donuts Recipe"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/360970/content-highlights-crispy-chicken-donuts-recipe"
published_at: "2026-05-22T11:56:00+05:30"
category: "Cookery"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0ff79ccb2e8_FHFGH.jpg"
keywords: ["Cookery", "Chicken Donuts", "Recipe"]
---

# നാവൂറും രുചിയിൽ ക്രിസ്പി ചിക്കൻ ഡോനട്ട്സ്; നാലുമണി ചായയ്ക്ക് ഇതിലും നല്ലൊരു കോമ്പോ വേറെയില്ല!

> **Lead Summary:** **[**കണ്ടാൽ മധുരമുള്ള സാധാരണ ഡോനട്ട്സ് ആണെന്ന് കരുതിയാൽ തെറ്റി! കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ പ്രിയങ്കരമാകുന്ന, പുറംഭാഗം നല്ല മൊരിഞ്ഞതും ഉൾഭാഗം അതീവ സോഫ്റ്റുമായ ഒരു കിടിലൻ നാലുമണി പലഹാരമാണ് ചിക്കൻ ഡോനട്ട്സ്. ചിക്കൻ കബാബും കട്ലറ്റും ഒക്കെ കഴിച്ച് മടുത്തവർക്ക് വൈകുന്നേരങ്ങളിലെ ചായക്കൊപ്പം പരീക്ഷിക്കാൻ പറ്റിയ ഏറ്റവും മികച്ച ചോയ്സാണിത്. വീട്ടിൽ എളുപ്പത്തിൽ തയ്യാറാക്കാൻ പറ്റുന്ന ഈ ക്രിസ്പി ചിക്കൻ ഡോനട്ടിന്റെ റെസിപ്പി നോക്കാം:

## Article Content

**[**കണ്ടാൽ മധുരമുള്ള സാധാരണ ഡോനട്ട്സ് ആണെന്ന് കരുതിയാൽ തെറ്റി! കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ പ്രിയങ്കരമാകുന്ന, പുറംഭാഗം നല്ല മൊരിഞ്ഞതും ഉൾഭാഗം അതീവ സോഫ്റ്റുമായ ഒരു കിടിലൻ നാലുമണി പലഹാരമാണ് ചിക്കൻ ഡോനട്ട്സ്. ചിക്കൻ കബാബും കട്ലറ്റും ഒക്കെ കഴിച്ച് മടുത്തവർക്ക് വൈകുന്നേരങ്ങളിലെ ചായക്കൊപ്പം പരീക്ഷിക്കാൻ പറ്റിയ ഏറ്റവും മികച്ച ചോയ്സാണിത്. വീട്ടിൽ എളുപ്പത്തിൽ തയ്യാറാക്കാൻ പറ്റുന്ന ഈ ക്രിസ്പി ചിക്കൻ ഡോനട്ടിന്റെ റെസിപ്പി നോക്കാം:

**ആവശ്യമായ സാധനങ്ങൾ:**

ബോൺലെസ്സ് ചിക്കൻ: 600 ഗ്രാം

ഉരുളക്കിഴങ്ങ്: 4 എണ്ണം

സവാള: 1 ചെറുതായി അരിഞ്ഞത്

പച്ചമുളക്: 2 എണ്ണം

ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്: 1 ടീസ്പൂൺ

മഞ്ഞൾപ്പൊടി : കാല് ടീസ്പൂൺ

കുരുമുളക് പൊടി: 1 ടീസ്പൂൺ

ഗരം മസാല: 1/2 ടീസ്പൂൺ

മല്ലിയില, പുതിനയില: ആവശ്യത്തിന്

ബ്രെഡ് ക്രംസ് : 1 കപ്പ്

മുട്ട: 1 എണ്ണം

കോൺഫ്ലോർ: 2 ടേബിൾ സ്പൂൺ

ഉപ്പ്, എണ്ണ: ആവശ്യത്തിന്

**തയ്യാറാക്കുന്ന വിധം:**

നന്നായി കഴുകി വൃത്തിയാക്കിയ ബോൺലെസ്സ് ചിക്കൻ കഷ്ണങ്ങളുടെ വെള്ളം പൂർണ്ണമായും കളഞ്ഞ് ഒരു മിക്സിയുടെ ജാറിലേക്ക് മാറ്റുക. ഇതിലേക്ക് പുഴുങ്ങി ഉടച്ച ഉരുളക്കിഴങ്ങ്, സവാള, പച്ചമുളക്, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, കുരുമുളക് പൊടി, ഗരം മസാല, മല്ലിയില, പുതിനയില, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് ചേറുത്തായി അടിച്ചെടുക്കണം.

തുടർന്ന് അരച്ചെടുത്ത ഈ ചിക്കന് കൂട്ടിലേക് രണ്ട് ടേബിൾ സ്പൂൺ ബ്രെഡ് ക്രംസ് കൂടി ചേർത്ത് നന്നായി കുഴച്ചെടുത്ത്, ശേഷം കൈകളിൽ അല്പം എണ്ണ തടവി ചെറിയ ഉരുളകളാക്കി മാറ്റി കട്ലറ്റ് പരുവത്തിൽ പരത്തിയെടുക്കുക. ഇതിന്റെ നടുവിലായി ഒരു ചെറിയ അടപ്പോ വിരലോ ഉപയോഗിച്ച് തുളയുണ്ടാക്കി ഡോനട്ടിന്റെ ആകൃതിയിൽ ആക്കുക.

കോട്ടിംഗിനായി ഒരു പാത്രത്തിൽ മുട്ടയും അല്പം ഉപ്പും കുരുമുളകും ചേർത്ത് നന്നായി അടിച്ചുവെക്കുക, മറ്റ് രണ്ട് പാത്രങ്ങളിലായി കോൺഫ്ലോറും ബ്രെഡ് ക്രംസും എടുത്തുവെക്കുകയു തയ്യാറാക്കി വെച്ചിരിക്കുന്ന ഓരോ ഡോനട്ടും ആദ്യം കോൺഫ്ലോറിലും, പിന്നീട് മുട്ടയിലും, അവസാനമായി ബ്രെഡ് ക്രംസിലും നന്നായി മുക്കിയെടുത്ത് ശേഷം ഒരു പാനിൽ എണ്ണ ചൂടാക്കി, മീഡിയം തീയിലിട്ട് ഈ ഡോനട്ടുകൾ രണ്ട് വശവും ഗോൾഡൻ ബ്രൗൺ നിറമാകുന്നത് വരെ വറുത്തെടുത്താൽ രുചികരമായ ചിക്കൻ ഡോനട്ട്സ് തയ്യാർ.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/360970/content-highlights-crispy-chicken-donuts-recipe)