---
title: "'യുവജന രാഷ്ട്രീയ കാലത്ത് തീപ്പൊരിയായിരുന്ന നേതാവെന്ന് മുഖ്യമന്ത്രി, തിരുവഞ്ചൂരിന്റേത്  സുദീർഘമായ പ്രവർത്തന പരിചയമെന്ന് പിണറായി വിജയൻ';  നിയമസഭ സ്പീക്കർക്ക് അഭിനന്ദനം നേർന്ന് ഇരുവരും  "
english_title: "Content Highlights:-CM VD Satheesan And Opposition Leader Pinarayi Vijayan Congratulated Thiruvanchoor Radhakrishnan"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/360950/Content-Highlights-cm-vd-satheesan-and-opposition-leader-pinarayi-vijayan-congratulated-thiruvanchoor-radhakrishnan"
published_at: "2026-05-22T11:00:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0febb287db3_SPEAKER.jpg"
keywords: ["Latest News", "Chief Minister", "VD Satheesan", "Opposition Leader", "Pinarayi Vijayan", "Assembly Speaker", "Thiruvanchoor Radhakrishnan", "Kerala Government"]
---

# 'യുവജന രാഷ്ട്രീയ കാലത്ത് തീപ്പൊരിയായിരുന്ന നേതാവെന്ന് മുഖ്യമന്ത്രി, തിരുവഞ്ചൂരിന്റേത്  സുദീർഘമായ പ്രവർത്തന പരിചയമെന്ന് പിണറായി വിജയൻ';  നിയമസഭ സ്പീക്കർക്ക് അഭിനന്ദനം നേർന്ന് ഇരുവരും  

> **Lead Summary:** തിരുവനന്തപുരം : നിയമസഭ സ്പീക്കറായി തിരഞ്ഞെടുത്ത തിരുവഞ്ചൂർ രാധാകൃഷ്ണനെ അഭിനന്ദിച്ച് മുഖ്യമന്ത്രി വിഡി സതീശനും പ്രതിപക്ഷ നേതാവ് പിണറായി വിജയനും. തിരുവഞ്ചൂർ പ്രിയങ്കരനായ ജ്യേഷ്ഠ സഹോദരനാണെന്നും. ഒരു നിയമസഭാ സാമാജികൻ എങ്ങനെ നിയോജകമണ്ഡലത്തിലും സഭയിലും പ്രവർത്തിക്കണമെന്നതിന് ഉത്തമ മാതൃകയാണ് അദേഹമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ നേരുന്നതായും മുഖ്യമന്ത്രി പറഞ്ഞു.

## Article Content

തിരുവനന്തപുരം : നിയമസഭ സ്പീക്കറായി തിരഞ്ഞെടുത്ത തിരുവഞ്ചൂർ രാധാകൃഷ്ണനെ അഭിനന്ദിച്ച് മുഖ്യമന്ത്രി വിഡി സതീശനും പ്രതിപക്ഷ നേതാവ് പിണറായി വിജയനും. തിരുവഞ്ചൂർ പ്രിയങ്കരനായ ജ്യേഷ്ഠ സഹോദരനാണെന്നും. ഒരു നിയമസഭാ സാമാജികൻ എങ്ങനെ നിയോജകമണ്ഡലത്തിലും സഭയിലും പ്രവർത്തിക്കണമെന്നതിന് ഉത്തമ മാതൃകയാണ് അദേഹമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ നേരുന്നതായും മുഖ്യമന്ത്രി പറഞ്ഞു.

തിരുവഞ്ചൂർ രാധാകൃഷ്ണൻ ഏറ്റവും സീനിയർ സാമാജികൻ കഴിഞ്ഞ മൂന്നര പതിറ്റാണ്ട് കാലം സഭയിലെ അംഗമായി പ്രവർത്തിച്ചു. എല്ലാ വകുപ്പുകളെ കുറിച്ചും കൃത്യമായ ഗ്രാഹ്യം. ജനഹിതം അനുസരിച്ച് തീരുമാനമെടുക്കാൻ കഴിയുന്നയാളാണ് തിരുവഞ്ചൂരെന്ന് മുഖ്യമന്ത്രി പറഞ്ഞു. യുവജന രാഷ്ട്രീയ കാലത്ത് തീപ്പൊരിയായിരുന്ന നേതാവായിരുന്നു. താൻ വിദ്യാർഥിയായിരിക്കെ അദ്ദേഹത്തിനു വേണ്ടി മുദ്രാവാക്യം വിളിച്ചത് ഇന്നും ഓർക്കുന്നുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

സുദീർഘമായ പ്രവർത്തന പരിചയമാണ് തിരുവഞ്ചൂരിന്റേതെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ പറഞ്ഞു. വിവിധ വകുപ്പുകളുടെ ചുമതല വഹിച്ച അനുഭവമുണ്ട്. വൈവിധ്യമാർന്ന അനുഭവ പശ്ചാത്തലമാണ് തിരുവഞ്ചൂരിന്റേത്. വിദ്യാർഥി കാലഘട്ടം മുതലുള്ള രാഷ്ട്രീയ അനുഭവം സഭയിലെ ഇടപെടലുകൾക്കും പ്രേരകമാകട്ടെയെന്ന് പിണറായി വിജയൻ പറഞ്ഞു.

ബാറ്റിംഗ് സൈഡ് നിയമിച്ച അമ്പയർ ആയി സ്പീക്കർ മാറാതിരിക്കട്ടെ എന്നും നിഷ്പക്ഷമായി പ്രവർത്തിക്കുമെന്ന് പ്രതീക്ഷയെന്നും അദേഹം പറഞ്ഞു. പ്രതിപക്ഷത്തിന്റെ ഭാഗത്തുനിന്ന് എല്ലാ സഹകരണവും വാഗ്ദാനം ചെയ്യുന്നുവെന്ന് അദേഹം കൂട്ടിച്ചേർ‌ത്തു.

വളരെ സരസനായ ഒരു സുഹൃത്താണ് ചെയറിലേക്ക് എത്തുന്നതെന്ന് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഇടപെടലും സരസമായിരിക്കും എന്ന് പ്രതീക്ഷിക്കുന്നു. മാതൃകയായ തിരുവഞ്ചൂർ ശൈലി ഉണ്ടാകും എന്നും നിഷ്പക്ഷമായി സഭയെ കൊണ്ടുപോകും എന്നും പ്രതീക്ഷിക്കുന്നുവെന്ന് പികെ കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേർത്തു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/360950/Content-Highlights-cm-vd-satheesan-and-opposition-leader-pinarayi-vijayan-congratulated-thiruvanchoor-radhakrishnan)