---
title: "'മഞ്ഞവെളിച്ചത്തിനൊടുവിൽ നീലവെളിച്ചം';കളി ജയിച്ചതിന് പിന്നാലെ കളിയാക്കലുമായി വീണ്ടും ഗില്‍ "
english_title: "GT captain Shubman Gill trolls CSK fans after stunning win over Chennai Super Kings in IPL"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/360930/gt-captain-shubman-gill-trolls-csk-fans-after-stunning-win-over-chennai-super-kings-in-ipl"
published_at: "2026-05-22T09:46:00+05:30"
category: "Sports"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0fd8d5b7953_csadcas.jpg"
keywords: ["Latest News", "Shubman Gill", "Chennai Super Kings", "IPL"]
---

# 'മഞ്ഞവെളിച്ചത്തിനൊടുവിൽ നീലവെളിച്ചം';കളി ജയിച്ചതിന് പിന്നാലെ കളിയാക്കലുമായി വീണ്ടും ഗില്‍ 

> **Lead Summary:** അഹമ്മദാബാദ്:**[ **) ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്‌സിനെതിരെയുള്ള തകർപ്പൻ വിജയത്തിന് പിന്നാലെ സിഎസ്‌കെ ആരാധകരെ ട്രോളി ഗുജറാത്ത് ടൈറ്റൻസ് ക്യാപ്റ്റൻ ശുഭ്‌മൻ ഗിൽ. മത്സരശേഷം സോഷ്യൽ മീഡിയയിൽ ഗിൽ പങ്കുവെച്ച കുറിപ്പാണ് ഇപ്പോൾ ആരാധകർക്കിടയിൽ ചർച്ചയാകുന്നത്.

## Article Content

അഹമ്മദാബാദ്:**[ **) ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്‌സിനെതിരെയുള്ള തകർപ്പൻ വിജയത്തിന് പിന്നാലെ സിഎസ്‌കെ ആരാധകരെ ട്രോളി ഗുജറാത്ത് ടൈറ്റൻസ് ക്യാപ്റ്റൻ ശുഭ്‌മൻ ഗിൽ. മത്സരശേഷം സോഷ്യൽ മീഡിയയിൽ ഗിൽ പങ്കുവെച്ച കുറിപ്പാണ് ഇപ്പോൾ ആരാധകർക്കിടയിൽ ചർച്ചയാകുന്നത്.

അഹമ്മദാബാദിലെ ഗുജറാത്തിന്റെ ഹോം ഗ്രൗണ്ടിലായിരുന്നു മത്സരമെങ്കിലും ഗാലറിയിൽ ഭൂരിഭാഗവും ചെന്നൈയുടെ മഞ്ഞക്കുപ്പായക്കാരായിരുന്നു. ചെന്നൈയെ തകർത്തതിന് പിന്നാലെ, താനും മുഹമ്മദ് സിറാജും ജോസ് ബട്‌ലറും ആരാധകരോട് നിശബ്ദരാവാൻ പറയുന്ന ചിത്രം പങ്കുവെച്ചാണ് ഗിൽ ഇൻസ്റ്റാഗ്രാമിൽ കുറിച്ചത്.

> "രണ്ടാം തവണയും നന്ദി, മഞ്ഞ വെളിച്ചത്തിനൊടുവില്‍ നീലവെളിച്ചം." ഈ ഐപിഎൽ സീസണിൽ എതിരാളികളെ വീഴ്ത്തിയ ശേഷം ഗിൽ നടത്തുന്ന രസകരമായ സോഷ്യൽ മീഡിയ പോസ്റ്റുകളുടെ തുടർച്ചയാണിത്. നേരത്തെ ചെന്നൈയുടെ ഹോം ഗ്രൗണ്ടായ ചെപ്പോക്കിൽ വെച്ച് നടന്ന ആദ്യ മത്സരത്തിലും ഗുജറാത്ത് ചെന്നൈയെ തകർത്തിരുന്നു.

നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ഗുജറാത്ത് ഉയർത്തിയ 230 റൺസിന്റെ കൂറ്റൻ ലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ചെന്നൈ തുടക്കത്തിൽ തകർന്നിരുന്നു. എന്നാൽ 17 പന്തിൽ 47 റൺസുമായി ശിവം ദുബെ ചെന്നൈയെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവരാൻ ശ്രമിച്ചു.

നാല് ഫോറും നാല് സിക്സറുമടിച്ച് തകർത്താടിയ ദുബെയെ തകർപ്പനൊരു ഡൈവിംഗ് ക്യാച്ചിലൂടെയാണ് ഗിൽ പുറത്താക്കിയത്. ക്യാച്ചെടുത്തതിന് പിന്നാലെ ആവേശഭരിതനായ ഗിൽ ഗാലറിയിലെ ചെന്നൈ ആരാധകർക്ക് നേരെ വിരൽ ചുണ്ടോട് ചേർത്ത് 'നിശ്ശബ്ദരാകാൻ' ആംഗ്യം കാണിച്ചിരുന്നു.

ചെന്നൈക്കെതിരെ ഓപ്പണറായി ഇറങ്ങിയ ക്യാപ്റ്റൻ ഗിൽ 37 പന്തിൽ 7 ഫോറും 3 സിക്സും ഉൾപ്പെടെ 64 റൺസെടുത്ത് ബാറ്റിംഗിലും തിളങ്ങി.  ഗുജറാത്ത് ഉയർത്തിയ 230 റൺസ് പിന്തുടർന്ന ചെന്നൈക്ക് ആദ്യ പന്തിൽ തന്നെ വലിയ തിരിച്ചടിയേറ്റു. ഓപ്പണർ സഞ്ജു സാംസണെ മുഹമ്മദ് സിറാജ് ആദ്യ പന്തിൽ തന്നെ പുറത്താക്കിയത് ചെന്നൈയുടെ തകർച്ചയ്ക്ക് ആക്കം കൂട്ടി. ഒടുവിൽ 13.4 ഓവറിൽ 140 റൺസിന് എല്ലാവരും പുറത്തായതോടെ ചെന്നൈ സീസണിലെ എട്ടാം തോൽവി ഏറ്റുവാങ്ങി.

[A post shared by Ꮪhubman Gill (@shubmangill)](https://www.instagram.com/p/DYnKYT4jjHB/?utm_source=ig_embed&utm_campaign=loading)

### Related Links & Sources
- [Original Story Source](https://truevisionnews.com/news/360930/gt-captain-shubman-gill-trolls-csk-fans-after-stunning-win-over-chennai-super-kings-in-ipl)