---
title: "കോഴിക്കോട് യുവാവിനെതിരെ ലൈംഗികാതിക്രമം; വയോധികൻ പിടിയിൽ"
english_title: "Content Highlights:- Elderly man arrested for sexually assaulting youth in Kozhikode"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/360903/content-highlights-elderly-man-arrested-for-sexually-assaulting-youth-in-kozhikode"
published_at: "2026-05-21T22:38:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0f3c5888fd5_calicut.jpg"
keywords: ["Latest News", "Sexually Assault", "Kozhikode"]
---

# കോഴിക്കോട് യുവാവിനെതിരെ ലൈംഗികാതിക്രമം; വയോധികൻ പിടിയിൽ

> **Lead Summary:** **കോഴിക്കോട്‌: ** യുവാവിനെതിരെ ലൈംഗികാതിക്രമം നടത്തിയ 65കാരൻ പിടിയിൽ. മാങ്കാവ്‌ പൊക്കുന്ന്‌ സ്വദേശി കുന്നത്തുതാഴം കരുവീട്ടിൽ കെ അസീസിനെയാണ്‌ കസബ പൊലീസ്‌ അറസ്റ്റുചെയ്തത്‌.

## Article Content

**കോഴിക്കോട്‌: ** യുവാവിനെതിരെ ലൈംഗികാതിക്രമം നടത്തിയ 65കാരൻ പിടിയിൽ. മാങ്കാവ്‌ പൊക്കുന്ന്‌ സ്വദേശി കുന്നത്തുതാഴം കരുവീട്ടിൽ കെ അസീസിനെയാണ്‌ കസബ പൊലീസ്‌ അറസ്റ്റുചെയ്തത്‌.

പരാതിക്കാരനെ പിടിച്ചുവലിച്ച്‌ കിണാശേരി മുജാഹിദ് പള്ളിക്കടുത്തുള്ള ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയി ലൈംഗികാതിക്രമം നടത്തുകയായിരുന്നു.

ജൂൺ വരെയുള്ള കാലയളവിൽ പലപ്പോഴായി തടങ്കലിൽവച്ചും മറ്റും അതിക്രമം തുടർന്നതായും യുവാവിന്റെ പരാതിയിൽ പറയുന്നു. കസബ സിഐ ജിമ്മിയുടെ നേതൃത്വത്തിലുള്ള സംഘമാണ്‌ പ്രതിയെ കസ്റ്റഡിയിലെടുത്തത്‌.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/360903/content-highlights-elderly-man-arrested-for-sexually-assaulting-youth-in-kozhikode)