---
title: "കോഴിക്കോട് മലവെള്ളപ്പാച്ചിൽ; മുത്തപ്പൻപുഴയ്ക്ക് സമീപത്തെ താൽക്കാലിക പാലം ഒലിച്ചുപോയി"
english_title: "Content Highlights:- Temporary bridge washed away in Kozhikode flash flood"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/360901/content-highlights-temporary-bridge-washed-away-in-kozhikode-flash-flood"
published_at: "2026-05-21T22:16:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0f37644fee3_rain2.jpg"
keywords: ["Latest News", "Rain", "Kozhikode", "Flash Flood"]
---

# കോഴിക്കോട് മലവെള്ളപ്പാച്ചിൽ; മുത്തപ്പൻപുഴയ്ക്ക് സമീപത്തെ താൽക്കാലിക പാലം ഒലിച്ചുപോയി

> **Lead Summary:** **കോഴിക്കോട് : ** കോഴിക്കോട് ജില്ലയിൽ പെയ്ത കനത്ത മഴയിൽ മലവെള്ളപ്പാച്ചിൽ. മുത്തപ്പൻപുഴയ്ക്ക് സമീപം താൽക്കാലിക പാലം ഒലിച്ചുപോയി.

## Article Content

**കോഴിക്കോട് : ** കോഴിക്കോട് ജില്ലയിൽ പെയ്ത കനത്ത മഴയിൽ മലവെള്ളപ്പാച്ചിൽ. മുത്തപ്പൻപുഴയ്ക്ക് സമീപം താൽക്കാലിക പാലം ഒലിച്ചുപോയി.

തിരുവമ്പാടി – മറിപ്പൂഴ റൂട്ടിലാണ് സംഭവം. വയനാട് തുരങ്കപാത പ്രദേശത്തേക്കുള്ള താൽക്കാലികപാലമാണിത്.മുത്തപ്പൻപുഴ മുസ്ലിം പള്ളിക്ക് സമീപം നിർമ്മാണത്തിലിരിക്കുന്ന പാലത്തിന്റെ താൽക്കാലിക സംവിധാനമാണ് തകർന്നത്.

ശക്തമായ മഴയെത്തുടർന്ന് തോട്ടിലൂടെ വൻതോതിൽ മലവെള്ളം കുത്തിയൊലിച്ച് വരികയായിരുന്നു.

തുരങ്ക പാതയ്ക്കായുള്ള റോഡ് പണി നടക്കുന്നതിനാലാണ് പഴയ പാലം പൊളിച്ച് താൽക്കാലിക പാലം നിർമ്മിച്ചത്. വൈകിട്ട് പെയ്ത കനത്ത മഴയെ തുടർന്നായിരുന്നു മലവെള്ളപ്പാച്ചിൽ ഉണ്ടായത്.

അതേസമയം, തിരുവനന്തപുരം ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്. തലസ്ഥാന ജില്ലയിൽ ഇന്ന് രാത്രി ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത ഉണ്ടെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

കൊല്ലം ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നു വകുപ്പ് കൂട്ടിച്ചേർത്തു.

കൂടാതെ ത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/360901/content-highlights-temporary-bridge-washed-away-in-kozhikode-flash-flood)