---
title: "അമ്പട കള്ളാ...; റെയിൽവേ ഉദ്യോഗസ്ഥന്റെ വീട്ടിൽ മോഷണം നടത്തിയ അന്യസംസ്ഥാന മോഷ്ടാവ് പിടിയിൽ"
english_title: "Content Highlights:- Out-of-state thief arrested for robbing railway official's house"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/360893/content-highlights-out-of-state-thief-arrested-for-robbing-railway-officials-house"
published_at: "2026-05-21T20:53:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0f23ed08635_kollam.jpg"
keywords: ["Latest News", "Theft", "Robbery", "Kollam"]
---

# അമ്പട കള്ളാ...; റെയിൽവേ ഉദ്യോഗസ്ഥന്റെ വീട്ടിൽ മോഷണം നടത്തിയ അന്യസംസ്ഥാന മോഷ്ടാവ് പിടിയിൽ

> **Lead Summary:** **കൊല്ലം : **റെയിൽവേ ഉദ്യോഗസ്ഥന്റെ വീട്ടിൽ മോഷണം നടത്തിയ അന്യസംസ്ഥാന മോഷ്ടാവ് പിടിയിൽ.

## Article Content

**കൊല്ലം : **റെയിൽവേ ഉദ്യോഗസ്ഥന്റെ വീട്ടിൽ മോഷണം നടത്തിയ അന്യസംസ്ഥാന മോഷ്ടാവ് പിടിയിൽ.

കൊൽക്കത്ത സ്വദേശി മുഹമ്മദ് പർവേഷ് നാദിർ അലി ആണ് പൂജപ്പുര പോലീസിന്റെ പിടിയിലായത്. തൃശ്ശൂരിൽ നിന്ന് ട്രെയിനിൽ സഞ്ചരിക്കുകയായിരുന്ന പ്രതിയെ കൊല്ലത്ത് വെച്ചാണ് പോലീസ് പിടികൂടിയത്.

നേരത്തെ, പൂജപ്പുര അൻവർ ഗാർഡൻസിലെ റെയിൽവേ എൻജിനീയറുടെ വീട്ടിൽ ആണ് മോഷണം നടന്നത്. 10 ലക്ഷം രൂപയുടെ സ്വർണമാണ് മോഷണം പോയത്.

സർക്കാർ ക്വാർട്ടേഴ്‌സുകളിൽ മോഷണം നടത്തുന്ന സംഘത്തിലെ അംഗമാണ് പ്രതി. ഇയാൾക്കെതിരെ തമിഴ്‌നാട്, മഹാരാഷ്ട്ര എന്നിവിടങ്ങളിലും കേസ് ഉണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/360893/content-highlights-out-of-state-thief-arrested-for-robbing-railway-officials-house)