---
title: "'ആരും വിമർശനങ്ങൾക്ക് അതീതരല്ല, പ്രായം കൂടുംതോറും പിണറായിയുടെ കർമ്മശേഷി കൂടുകയാണ്' -ഇ പി ജയരാജൻ"
english_title: "Content Highlights:- CPM Central Committee member EP Jayarajan responds to criticism against Pinarayi Vijayan"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/360886/content-highlights-cpm-central-committee-member-ep-jayarajan-responds-to-criticism-against-pinarayi-vijayan"
published_at: "2026-05-21T19:48:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0f14874f0ec_e_p.jpg"
keywords: ["Latest News", "E P Jayarajan", "Pinarayi Vijayan", "CPM"]
---

# 'ആരും വിമർശനങ്ങൾക്ക് അതീതരല്ല, പ്രായം കൂടുംതോറും പിണറായിയുടെ കർമ്മശേഷി കൂടുകയാണ്' -ഇ പി ജയരാജൻ

> **Lead Summary:** **ദില്ലി: **പിണറായി വിജയനെതിരായ വിമർശനങ്ങളിൽ പ്രതികരിച്ച് സിപിഎം കേന്ദ്ര കമ്മിറ്റിയം​ഗം ഇ പി ജയരാജൻ. ആരും വിമർശനങ്ങൾക്ക് അതീതരല്ലെന്ന് ഇപി ജയരാജൻ പറഞ്ഞു. വിമർശനങ്ങളെന്ന പേരിൽ നടക്കുന്നത് പക്ഷേ വ്യക്തിഹത്യയാണ്.

## Article Content

**ദില്ലി: **പിണറായി വിജയനെതിരായ വിമർശനങ്ങളിൽ പ്രതികരിച്ച് സിപിഎം കേന്ദ്ര കമ്മിറ്റിയം​ഗം ഇ പി ജയരാജൻ. ആരും വിമർശനങ്ങൾക്ക് അതീതരല്ലെന്ന് ഇപി ജയരാജൻ പറഞ്ഞു. വിമർശനങ്ങളെന്ന പേരിൽ നടക്കുന്നത് പക്ഷേ വ്യക്തിഹത്യയാണ്.

പ്രായം കൂടുംതോറും പിണറായിയുടെ കർമ്മശേഷി കൂടുകയാണ്. പിണറായി പവർഫുൾ ആണെന്നും പിണറായിയുടെ ജനപിന്തുണ കുറഞ്ഞിട്ടില്ലെന്നും ഇപി ജയരാജൻ പറഞ്ഞു.

തോൽവിയുടെ ഉത്തരവാദിത്തം പിണറായിക്ക് മാത്രമല്ല. പിണറായി മാറണമെന്ന ചർച്ച പിബിയിൽ നടന്നുവെന്ന് പറയുന്നത് മാധ്യമങ്ങളെന്നും ജയരാജൻ കൂട്ടിച്ചേർത്തു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/360886/content-highlights-cpm-central-committee-member-ep-jayarajan-responds-to-criticism-against-pinarayi-vijayan)