---
title: "പാവപ്പെട്ടവന്റെ നെഞ്ചത്ത്...! പാരിയത്ത്കാവ് കുടിയൊഴിപ്പിക്കല്‍, മറ്റന്നാൾ പൂർത്തിയാക്കണം; കർശന നിർദേശം നൽകി പെരുമ്പാവൂർ മുൻസിഫ് കോടതി"
english_title: "Content Highlights:- Pariyathkavu Eviction Must Be Completed The Next Day Perumbavoor Munsif Court Issues Mandatory Order"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/360875/content-highlights-pariyathkavu-eviction-must-be-completed-the-next-day-perumbavoor-munsif-court-issues-mandatory-order"
published_at: "2026-05-21T18:32:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0f031e5d387_Pariyathkavu_Eviction.jpg"
keywords: ["Latest News", "Pariyathukavu Eviction Protest", "Perumbavoor Munsif Court Issues", "Protest", "Kerala Police", "Ernakulam"]
---

# പാവപ്പെട്ടവന്റെ നെഞ്ചത്ത്...! പാരിയത്ത്കാവ് കുടിയൊഴിപ്പിക്കല്‍, മറ്റന്നാൾ പൂർത്തിയാക്കണം; കർശന നിർദേശം നൽകി പെരുമ്പാവൂർ മുൻസിഫ് കോടതി

> **Lead Summary:** കൊച്ചി: മലയിടംതുരുത്തിലെ പാരിയത്ത്കാവ് കുടിയൊഴിപ്പിക്കലുമായി ബന്ധപ്പെട്ട വിഷയത്തിൽ കർശന നിർദേശം നൽകി കോടതി. ശനിയാഴ്ച കുടിയൊഴിപ്പിക്കൽ പൂർത്തിയാക്കണമെന്നാണ് പെരുമ്പാവൂർ മുൻസിഫ് കോടതിയുടെ കർശന നിർദേശം. ഉത്തരവ് നടപ്പാക്കി 23 ന് റിപ്പോർട്ട്‌ നൽകാനും കോടതി ഉദ്യോഗസ്ഥർക്കും അഡ്വക്കേറ്റ് കമ്മിഷണർക്കും സുരക്ഷ ഉറപ്പാക്കാനുംകോടതി നിർദ്ദേശം നൽകിയിട്ടുണ്ട്. ആലുവ റൂറൽ പോലീസ് മേധാവി സുരക്ഷ ഉറപ്പാക്കണം.

## Article Content

കൊച്ചി: മലയിടംതുരുത്തിലെ പാരിയത്ത്കാവ് കുടിയൊഴിപ്പിക്കലുമായി ബന്ധപ്പെട്ട വിഷയത്തിൽ കർശന നിർദേശം നൽകി കോടതി. ശനിയാഴ്ച കുടിയൊഴിപ്പിക്കൽ പൂർത്തിയാക്കണമെന്നാണ് പെരുമ്പാവൂർ മുൻസിഫ് കോടതിയുടെ കർശന നിർദേശം. ഉത്തരവ് നടപ്പാക്കി 23 ന് റിപ്പോർട്ട്‌ നൽകാനും കോടതി ഉദ്യോഗസ്ഥർക്കും അഡ്വക്കേറ്റ് കമ്മിഷണർക്കും സുരക്ഷ ഉറപ്പാക്കാനുംകോടതി നിർദ്ദേശം നൽകിയിട്ടുണ്ട്. ആലുവ റൂറൽ പോലീസ് മേധാവി സുരക്ഷ ഉറപ്പാക്കണം.

ഭൂമി കുടിയൊഴിപ്പിക്കലുമായി ബന്ധപ്പെട്ട പൊലീസ് നടപടികളെ സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തി മൂന്ന് ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല വകുപ്പ് സെക്രട്ടറിക്ക് കത്ത് നൽകി. ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിന്‍ഹക്ക് നല്‍കിയ കത്തിലാണ് പോലീസ് മേധാവി റവാഡാ ചന്ദ്രശേഖരന്‍ മൂന്നു ദിവസത്തിനുള്ളിൽ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണമെന്ന് ആഭ്യന്തരമന്ത്രി നിര്‍ദ്ദേശം നല്‍കിയത്.

ഈ വിഷയത്തില്‍ പൊലീസിന്റെ നടപടികളില്‍ എന്തെങ്കിലും പോരായ്മകളോ വീഴ്ചകളോ സംഭവിച്ചിട്ടുണ്ടോ എന്ന് അന്വേഷിക്കാനും ഇത്തരത്തിലുള്ള സന്ദര്‍ഭങ്ങള്‍ ഭാവിയില്‍ ഉണ്ടാകുന്ന പക്ഷം അത് പരിഹരിക്കാന്‍ വേണ്ട നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കണമെന്നും അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് നല്‍കിയ കത്തില്‍ ആഭ്യന്തരമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/360875/content-highlights-pariyathkavu-eviction-must-be-completed-the-next-day-perumbavoor-munsif-court-issues-mandatory-order)