---
title: "രാവിലെ ശാരീരിക അസ്വാസ്ഥ്യം, സുഹൃത്തുക്കളെ വിളിച്ചുവരുത്തി ആശുപത്രിയിൽ ചികിത്സ തേടി; ശേഷം ലോഡ്ജിലെത്തിയ എക്സൈസ് ഉദ്യോഗസ്ഥൻ കുഴഞ്ഞുവീണ് മരിച്ചു"
english_title: " Content Highlights:- Thiruvananthapuram Native Excise Officer Collapses And Dies In Palakkad"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/360871/content-highlights-thiruvananthapuram-native-excise-officer-collapses-and-dies-in-palakkad"
published_at: "2026-05-21T18:01:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0efbe1346c3_Excise_Officer_death.jpg"
keywords: ["Latest News", "Excise Officer", "Death", "Thiruvananthapuram Native"]
---

# രാവിലെ ശാരീരിക അസ്വാസ്ഥ്യം, സുഹൃത്തുക്കളെ വിളിച്ചുവരുത്തി ആശുപത്രിയിൽ ചികിത്സ തേടി; ശേഷം ലോഡ്ജിലെത്തിയ എക്സൈസ് ഉദ്യോഗസ്ഥൻ കുഴഞ്ഞുവീണ് മരിച്ചു

> **Lead Summary:** പാലക്കാട്: എക്സൈസ് ഉദ്യോഗസ്ഥൻ സ്വകാര്യ ലോഡ്ജിൽ കുഴഞ്ഞുവീണ് മരിച്ചു. പാലക്കാട് അസി: എക്സൈസ് ഇൻസ്പെക്ടർ തിരുവനന്തപുരം സ്വദേശിയായ ബി.ജെ ശ്രീജിയാണ് മരിച്ചത്. കലാസാംസ്കാരിക സിനിമ മേഖലയിലും എക്സൈസ് ബോധവൽക്കരണ പ്രവർത്തനങ്ങളിലും സജീവമായ ഉദ്യോഗസ്ഥനാണ് വിട പറഞ്ഞത്.

## Article Content

പാലക്കാട്: എക്സൈസ് ഉദ്യോഗസ്ഥൻ സ്വകാര്യ ലോഡ്ജിൽ കുഴഞ്ഞുവീണ് മരിച്ചു. പാലക്കാട് അസി: എക്സൈസ് ഇൻസ്പെക്ടർ തിരുവനന്തപുരം സ്വദേശിയായ ബി.ജെ ശ്രീജിയാണ് മരിച്ചത്. കലാസാംസ്കാരിക സിനിമ മേഖലയിലും എക്സൈസ് ബോധവൽക്കരണ പ്രവർത്തനങ്ങളിലും സജീവമായ ഉദ്യോഗസ്ഥനാണ് വിട പറഞ്ഞത്.

തിരുവനന്തപുരം സ്വദേശിയായ ശ്രീജി പാലക്കാട് യാക്കരയിലുള്ള ഒരു സ്വകാര്യ ലോഡ്ജിലായിരുന്നു താമസം. ഇന്ന് രാവിലെ തനിക്ക് ശാരീരിക അസ്വാസ്ഥ്യം ഉണ്ടെന്ന് കാണിച്ച് സുഹൃത്തുക്കളെ മുറിയിലേക്ക് വിളിച്ചുവരുത്തിയിരുന്നു.

തുടർന്ന് ഇവർക്കൊപ്പം ആശുപത്രിയിൽ ചികിത്സയും തേടി. എന്നാൽ ഉച്ചയ്ക്ക് മൂന്നരയോടെ ബാത്ത് റൂമിൽ കുഴഞ്ഞുവീഴുകയായിരുന്നു. പരിശോധനയിൽ ഹൃദയാഘാതം ആണെന്ന് കണ്ടെത്തി. കലാ സാംസ്കാരിക എക്സൈസ് ബോധവത്കരണ പ്രവർത്തനങ്ങളിൽ സജീവമായ ഉദ്യോഗസ്ഥനായിരുന്നു ശ്രീജി.

നിരവധി നാടകങ്ങളും ഡോക്യുമെൻററികളും അഭിനയിക്കുകയും എഴുതുകയും സംവിധാനം ചെയ്യുകയും ചെയ്തിട്ടുണ്ട്. ചന്ദ്രനും പൊലീസും എന്ന സിനിമയിൽ ഒരു കഥാപാത്രത്തെയും അവതരിപ്പിച്ചു. ആശുപത്രിയിലെ തുടർനടപടികൾക്ക് ശേഷം മൃതദേഹം തിരുവനന്തപുരത്തേക്ക് കൊണ്ടുപോകും.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/360871/content-highlights-thiruvananthapuram-native-excise-officer-collapses-and-dies-in-palakkad)