---
title: "കട്ടപ്പനയിൽ നിയന്ത്രണം നഷ്ടപ്പെട്ട മിനിലോറിയിച്ച് വഴിയാത്രക്കാരൻ മരിച്ചു"
english_title: "Content Highlights:- Pedestrian Dies After Losing Control Of Mini Lorry In Kattappana"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/360870/content-highlights-pedestrian-dies-after-losing-control-of-mini-lorry-in-kattappana"
published_at: "2026-05-21T17:50:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0ef8fb83ee3_ACCIDENT_KATTAPPANA.jpg"
keywords: []
---

# കട്ടപ്പനയിൽ നിയന്ത്രണം നഷ്ടപ്പെട്ട മിനിലോറിയിച്ച് വഴിയാത്രക്കാരൻ മരിച്ചു

> **Lead Summary:** കട്ടപ്പന: നഗരത്തിൽ സെൻട്രൽ ജങ്ഷനിൽ നിയന്ത്രണം നഷ്ടപ്പെട്ട മിനിലോറിയിച്ച് വഴിയാത്രക്കാരൻ മരിച്ചു. പൈനാവ് സ്വദേശി രാജുവാണ് മരിച്ചത്. ചക്ക കയറ്റിവന്ന മിനിവാനാണ് നിയന്ത്രണം നഷ്ടമായി വഴിയാത്രക്കാരനേയും സമീപത്തുണ്ടായ വാഹനങ്ങളിലും ഇടിച്ചശേഷം വ്യാപാരസ്ഥാപനത്തിന്റെ മുൻപിൽ ഇടിച്ചുനിന്നത്.

## Article Content

കട്ടപ്പന: നഗരത്തിൽ സെൻട്രൽ ജങ്ഷനിൽ നിയന്ത്രണം നഷ്ടപ്പെട്ട മിനിലോറിയിച്ച് വഴിയാത്രക്കാരൻ മരിച്ചു. പൈനാവ് സ്വദേശി രാജുവാണ് മരിച്ചത്. ചക്ക കയറ്റിവന്ന മിനിവാനാണ് നിയന്ത്രണം നഷ്ടമായി വഴിയാത്രക്കാരനേയും സമീപത്തുണ്ടായ വാഹനങ്ങളിലും ഇടിച്ചശേഷം വ്യാപാരസ്ഥാപനത്തിന്റെ മുൻപിൽ ഇടിച്ചുനിന്നത്.

രാജു വാഹനത്തിനടിയിൽപ്പെടുകയായിരുന്നു. തുടർന്ന് നാട്ടുകാരും കട്ടപ്പന സ്റ്റേഷനിൽനിന്നെത്തിയ പോലീസ് സംഘവും ചേർന്ന് രാജുവിനെ ഉടൻതന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

വാഹനത്തിന്റെ ഡ്രൈവറെ പോലീസ് കസ്റ്റഡിയിലെടുത്തു. ബ്രേക്ക് തകരാറിലായതാണ് അപകടകാരണമെന്ന് സംശയിക്കുന്നു. എന്നാൽ പരിശോധനയ്ക്ക് ശേഷമേ ഇക്കാര്യം സ്ഥിരീകരിക്കാനാകൂ.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/360870/content-highlights-pedestrian-dies-after-losing-control-of-mini-lorry-in-kattappana)