---
title: "ദാരുണം...! കാൽവഴുതി നദിയിൽ വീണ സുഹൃത്തിനെ രക്ഷിക്കുന്നതിനിടെ ടെക്‌നോപാർക്ക് ജീവനക്കാരി മുങ്ങിമരിച്ചു"
english_title: "Content Highlights:- Technopark Women Employee Drowns After Falling Into River"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/360865/content-highlights-technopark-women-employee-drowns-after-falling-into-river"
published_at: "2026-05-21T17:19:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0ef1ee30558_DEATH_.jpg"
keywords: ["LatestNews", "Death", "Technopark Employee", "Drowned", "Thiruvananthapuram"]
---

# ദാരുണം...! കാൽവഴുതി നദിയിൽ വീണ സുഹൃത്തിനെ രക്ഷിക്കുന്നതിനിടെ ടെക്‌നോപാർക്ക് ജീവനക്കാരി മുങ്ങിമരിച്ചു

> **Lead Summary:** തിരുവനന്തപുരം: നദിയിൽ വീണ് ടെക്‌നോപാർക്ക് ജീവനക്കാരി മുങ്ങിമരിച്ചു. തിരുവനന്തപുരം കമലേശ്വരം മണക്കാട് തോട്ടം പൂവങ്കൽ ഹൗസിൽ അനുപമ യാണ് മരിച്ചത്. ഇന്ന് ഉച്ചക്ക് 2 മണിയോടെയായിരുന്നു സംഭവം.

## Article Content

തിരുവനന്തപുരം: നദിയിൽ വീണ് ടെക്‌നോപാർക്ക് ജീവനക്കാരി മുങ്ങിമരിച്ചു. തിരുവനന്തപുരം കമലേശ്വരം മണക്കാട് തോട്ടം പൂവങ്കൽ ഹൗസിൽ അനുപമ യാണ് മരിച്ചത്. ഇന്ന് ഉച്ചക്ക് 2 മണിയോടെയായിരുന്നു സംഭവം.

പൊന്മുടിയിൽ സന്ദർശനത്തിന് പോയ അനുപമ വിതുര -ചന്തമുക്ക് താവയ്ക്കൽ ആറ്റിലാണ് മുങ്ങി മരിച്ചത്. താവയ്ക്കൽ ആറ്റിലെ പടിക്കട്ടിൽ കൂടി സുഹൃത്തുമൊത്ത് നടക്കുന്നതിനിടയിൽ, കാൽവഴുതി സുഹൃത്ത് ആറ്റിൽ വീണു. സുഹൃത്തിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ അനുപമയും ആറ്റിൽ വീഴുകയായിരുന്നു.

സുഹൃത്തിനെ കൂടെയുള്ളവർ രക്ഷപ്പെടുത്തി. വെള്ളത്തിൽ മുങ്ങിത്താഴ്ന്ന അനുപമയെ സമീപത്തുണ്ടായിരുന്ന ഇതര സംസ്ഥാന തൊഴിലാളികൾ പുറത്തെടുത്തു. ഉടനെ വിതുര താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/360865/content-highlights-technopark-women-employee-drowns-after-falling-into-river)