---
title: "വിമാനയാത്രക്കാർക്ക് ഇനി 'കഞ്ചാവ്' കരുതാം? കൺഫ്യൂഷൻ തീർത്ത് യുഎസിലെ പുതിയ എയർപോർട്ട് സെക്യൂരിറ്റി ചട്ടങ്ങൾ"
english_title: "Air passengers in US may be allowed to carry cannabis products"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/360863/air-passengers-in-us-may-be-allowed-to-carry-cannabis-products"
published_at: "2026-05-21T17:11:00+05:30"
category: "International"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0eeff3c6655_SRTERYT.jpg"
keywords: ["US", "Latest news", "Products"]
---

# വിമാനയാത്രക്കാർക്ക് ഇനി 'കഞ്ചാവ്' കരുതാം? കൺഫ്യൂഷൻ തീർത്ത് യുഎസിലെ പുതിയ എയർപോർട്ട് സെക്യൂരിറ്റി ചട്ടങ്ങൾ

> **Lead Summary:** ന്യൂയോർക്ക്: **[**അമേരിക്കയിൽ ആഭ്യന്തര വിമാന സർവീസുകളിൽ യാത്ര ചെയ്യുന്നവർക്ക് വൈദ്യശാസ്ത്രപരമായ ആവശ്യങ്ങൾക്കുള്ള കഞ്ചാവ് ഉൽപ്പന്നങ്ങൾ കൈവശം കരുതാൻ അനുമതി നൽകിയേക്കുമെന്ന് റിപ്പോർട്ട്. എയർപോർട്ട് സെക്യൂരിറ്റി ചട്ടങ്ങൾ പുതുക്കിയ പശ്ചാത്തലത്തിലാണ് ഈ പുതിയ മാറ്റമെന്ന് 'ദി ന്യൂയോർക്ക് പോസ്റ്റ്' റിപ്പോർട്ട് ചെയ്യുന്നു.

## Article Content

ന്യൂയോർക്ക്: **[**അമേരിക്കയിൽ ആഭ്യന്തര വിമാന സർവീസുകളിൽ യാത്ര ചെയ്യുന്നവർക്ക് വൈദ്യശാസ്ത്രപരമായ ആവശ്യങ്ങൾക്കുള്ള കഞ്ചാവ് ഉൽപ്പന്നങ്ങൾ കൈവശം കരുതാൻ അനുമതി നൽകിയേക്കുമെന്ന് റിപ്പോർട്ട്. എയർപോർട്ട് സെക്യൂരിറ്റി ചട്ടങ്ങൾ പുതുക്കിയ പശ്ചാത്തലത്തിലാണ് ഈ പുതിയ മാറ്റമെന്ന് 'ദി ന്യൂയോർക്ക് പോസ്റ്റ്' റിപ്പോർട്ട് ചെയ്യുന്നു.

മെഡിക്കൽ ആവശ്യങ്ങൾക്കായി ഡോക്ടർമാർ നിർദ്ദേശിച്ചിട്ടുള്ള കഞ്ചാവ് ഉൽപ്പന്നങ്ങൾ യാത്രക്കാർക്ക് തങ്ങളുടെ ഹാൻഡ് ബാഗേജിലും ചെക്ക്-ഇൻ ലഗേജിലും സൂക്ഷിക്കാമെന്ന് യു.എസ് ട്രാൻസ്‌പോർട്ടേഷൻ സെക്യൂരിറ്റി അഡ്മിനിസ്ട്രേഷൻ  മാർഗ്ഗനിർദ്ദേശങ്ങളിൽ ഭേദഗതി വരുത്തിയിട്ടുണ്ട്.

കഞ്ചാവിന് മെഡിക്കൽ രംഗത്ത് അംഗീകൃത ഉപയോഗങ്ങളുണ്ടെന്ന് ചൂണ്ടിക്കാട്ടി, അതിനെ 'ഷെഡ്യൂൾ III' ഗണത്തിലുള്ള മരുന്നുകളുടെ വിഭാഗത്തിലേക്ക് മാറ്റാൻ യുഎസ് സർക്കാർ നീക്കം നടത്തിയതിന് പിന്നാലെയാണ് വിമാനത്താവളങ്ങളിലെയും ഈ നിയമമാറ്റം.

മുൻപ് യുഎസിലെ വിവിധ സംസ്ഥാനങ്ങളിൽ കഞ്ചാവുമായി ബന്ധപ്പെട്ട നിയമങ്ങൾ വ്യത്യസ്തമായിരുന്നതിനാൽ യാത്രക്കാർ വലിയ ആശയക്കുഴപ്പം നേരിട്ടിരുന്നു. പല സംസ്ഥാനങ്ങളും മെഡിക്കൽ-വിനോദ ആവശ്യങ്ങൾക്കുള്ള കഞ്ചാവ് നിയമവിധേയമാക്കിയിട്ടുണ്ടെങ്കിലും, ഫെഡറൽ നിയമപ്രകാരം ഇത് ഇപ്പോഴും നിയമവിരുദ്ധമാണ്. വിമാനത്താവളങ്ങളും വ്യോമയാന മേഖലയും ഫെഡറൽ ഭരണത്തിന് കീഴിൽ വരുന്നതിനാൽ, സുരക്ഷാ പരിശോധനകളിൽ കഞ്ചാവ് കൈവശം വെക്കുന്നത് യാത്രക്കാരിൽ വലിയ ആശങ്കയുണ്ടാക്കിയിരുന്നു.

സുരക്ഷാ പരിശോധന എങ്ങനെ?

പുതിയ ടിഎസ്എ മാർഗ്ഗനിർദ്ദേശം അനുസരിച്ച്, സാധാരണ സുരക്ഷാ പരിശോധനകൾക്കിടയിൽ ഉദ്യോഗസ്ഥർ പ്രത്യേകം കഞ്ചാവിനായി പരിശോധന നടത്തില്ല.

പരിശോധനയ്ക്കിടയിൽ കഞ്ചാവ് കണ്ടെത്തുകയും അത് ഫെഡറൽ നിയമങ്ങളുടെയോ പ്രാദേശിക നിയമങ്ങളുടെയോ ലംഘനമാണെന്ന് വ്യക്തമാവുകയും ചെയ്താൽ മാത്രമേ ഉദ്യോഗസ്ഥർ പ്രാദേശിക സുരക്ഷാ വിഭാഗത്തെ വിവരമറിയിക്കൂ.കഞ്ചാവ് നിയമവിധേയമാക്കിയ സംസ്ഥാനങ്ങളിൽ, മെഡിക്കൽ അംഗീകാരമുള്ള ചെറിയ അളവിലുള്ള കഞ്ചാവ് കൈവശം വെക്കുന്ന യാത്രക്കാർ നിയമനടപടികൾ നേരിടാൻ സാധ്യതയില്ലെന്ന് വിദഗ്ദ്ധർ പറയുന്നു. എങ്കിലും, ഓരോ സംസ്ഥാനങ്ങളിലും നിയമങ്ങൾ വ്യത്യസ്തമായതിനാൽ യാത്ര പുറപ്പെടുന്നതിന് മുൻപ് പ്രാദേശിക നിയമങ്ങൾ കൃത്യമായി പരിശോധിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/360863/air-passengers-in-us-may-be-allowed-to-carry-cannabis-products)