---
title: "പുൽവാമ ഭീകരാക്രമണത്തിന്റെ സൂത്രധാരൻ ഹംസ ബുർഹാൻ പാകിസ്ഥാനിൽ കൊല്ലപ്പെട്ടു"
english_title: "Content Highlights:-Pulwama terror attack mastermind Hamza Burhan killed in Pakistan"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/360849/content-highlights-pulwama-terror-attack-mastermind-hamza-burhan-killed-in-pakistan"
published_at: "2026-05-21T16:25:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0ee5992da6d_dthdsrth.jpg"
keywords: ["Latest News", "Pulwama", "terror attack", "Pakistan", "India"]
---

# പുൽവാമ ഭീകരാക്രമണത്തിന്റെ സൂത്രധാരൻ ഹംസ ബുർഹാൻ പാകിസ്ഥാനിൽ കൊല്ലപ്പെട്ടു

> **Lead Summary:** ദില്ലി:**[ ** രാജ്യത്തെ നടുക്കിയ 2019-ലെ പുൽവാമ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരൻമാരിൽ ഒരാളായ ഹംസ ബുർഹാൻ കൊല്ലപ്പെട്ടു. പാക് അധീന കശ്മീരിലെ മുസാഫറാബാദിൽ വെച്ച് അജ്ഞാതരുടെ വെടിയേറ്റാണ് ഇയാൾ മരിച്ചതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇന്ത്യ ഭീകര പട്ടികയിൽ ഉൾപ്പെടുത്തിയ 'അൽ ബദർ' സംഘടനയുടെ കമാൻഡറാണ് ഹംസ ബുർഹാൻ.

## Article Content

ദില്ലി:**[ ** രാജ്യത്തെ നടുക്കിയ 2019-ലെ പുൽവാമ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരൻമാരിൽ ഒരാളായ ഹംസ ബുർഹാൻ കൊല്ലപ്പെട്ടു. പാക് അധീന കശ്മീരിലെ മുസാഫറാബാദിൽ വെച്ച് അജ്ഞാതരുടെ വെടിയേറ്റാണ് ഇയാൾ മരിച്ചതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇന്ത്യ ഭീകര പട്ടികയിൽ ഉൾപ്പെടുത്തിയ 'അൽ ബദർ' സംഘടനയുടെ കമാൻഡറാണ് ഹംസ ബുർഹാൻ.

വ്യാഴാഴ്ച മുസാഫറാബാദിൽ വെച്ച് അജ്ഞാതരായ അക്രമികൾ ബുർഹാന് നേരെ വെടിയുതിർക്കുകയായിരുന്നു. ഒന്നിലധികം വെടിയുണ്ടകൾ ഏറ്റ ഇയാൾ സംഭവസ്ഥലത്തുതന്നെ മരിച്ചു.  ഇന്ത്യയിൽ ഹിറ്റായ ബോളിവുഡ് ചിത്രം ‘ധുരന്ധർ’ മോഡൽ ആക്രമണമാണ് നടന്നതെന്നാണ് സാമൂഹ്യമാധ്യമങ്ങളിലെ പ്രതികരണങ്ങൾ. സമീപകാലത്ത് പാകിസ്ഥാനിലും പാക് അധീന കശ്മീരിലുമായി സമാനമായ രീതിയിൽ നിരവധി ഭീകരരെ അജ്ഞാത സംഘങ്ങൾ കൊലപ്പെടുത്തിയിരുന്നു.

**ആരാണ് ഹംസ ബുർഹാൻ?**

കശ്മീരിലെ പുൽവാമ സ്വദേശിയായ ഇയാൾ 'ഡോക്ടർ' എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. 2017-ൽ ഉന്നത പഠനത്തിനെന്ന വ്യാജേനയാണ് ഇയാൾ പാകിസ്ഥാനിലേക്ക് കടക്കുന്നത്.പാകിസ്ഥാനിലെത്തിയ ശേഷം നിരോധിത ഭീകര സംഘടനയായ അൽ-ബദറിൽ ചേരുകയും കമാൻഡർ പദവിയിലേക്ക് ഉയരുകയും ചെയ്തു. കശ്മീരിലെ യുവാക്കളെ ഭീകരവാദത്തിലേക്ക് റിക്രൂട്ട് ചെയ്യുന്നതിൽ പ്രധാന പങ്കുവഹിച്ചു.

40 സിആർപിഎഫ്  ജവാന്മാരുടെ ജീവനെടുത്ത 2019 ഫെബ്രുവരി 14-ലെ പുൽവാമ ആക്രമണം ഉൾപ്പെടെ കശ്മീരിലെ നിരവധി ഭീകരവാദ പ്രവർത്തനങ്ങൾക്ക് പിന്നിൽ ഇയാളുടെ പങ്കാളിത്തമുണ്ട്. ഹംസ ബുർഹാന്റെ രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ കണക്കിലെടുത്ത് 2022-ലാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇയാളെ ഔദ്യോഗികമായി തീവ്രവാദിയായി പ്രഖ്യാപിക്കുന്നത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/360849/content-highlights-pulwama-terror-attack-mastermind-hamza-burhan-killed-in-pakistan)