---
title: "അയൽവാസിയായ യുവാവിനെ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ടു; പത്തൊൻപതുകാരിയായ മകളെ പിതാവ് കഴുത്തുഞെരിച്ച് കൊലപ്പെടുത്തി "
english_title: "Content Highlights:-  Father strangles 19-year-old daughter to death after asking her to marry a neighbor"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/360838/content-highlights-father-strangles-19-year-old-daughter-to-death-after-asking-her-to-marry-a-neighbor-NEW"
published_at: "2026-05-21T15:57:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0ee0066983b_death_after_asking_her_to_marry_a_neighbor.jpg"
keywords: ["Latest News", "Uttar Pradesh", "Father Kills Daughter Buries Body", "Crime News"]
---

# അയൽവാസിയായ യുവാവിനെ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ടു; പത്തൊൻപതുകാരിയായ മകളെ പിതാവ് കഴുത്തുഞെരിച്ച് കൊലപ്പെടുത്തി 

> **Lead Summary:** ലഖ്‌നൗ: അയൽവാസിയായ യുവാവിനെ വിവാഹം കഴിക്കണമെന്ന ആഗ്രഹം പ്രകടിപ്പിച്ച പത്തൊൻപതുകാരിയായ മകളെ പിതാവ് ക്രൂരമായി കൊലപ്പെടുത്തി. ഉത്തർപ്രദേശിൽ നടന്ന സംഭവത്തിൽ പ്രതിയായ പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. മകളെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം ആരുമറിയാതെ കുഴിച്ചുമൂടുകയായിരുന്നു.

## Article Content

ലഖ്‌നൗ: അയൽവാസിയായ യുവാവിനെ വിവാഹം കഴിക്കണമെന്ന ആഗ്രഹം പ്രകടിപ്പിച്ച പത്തൊൻപതുകാരിയായ മകളെ പിതാവ് ക്രൂരമായി കൊലപ്പെടുത്തി. ഉത്തർപ്രദേശിൽ നടന്ന സംഭവത്തിൽ പ്രതിയായ പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. മകളെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം ആരുമറിയാതെ കുഴിച്ചുമൂടുകയായിരുന്നു.

കഴിഞ്ഞ തിങ്കളാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. പൂരൻ സിങ് എന്നയാളാണ് തന്റെ മകളെ കൊലപ്പെടുത്തിയത്. പെൺകുട്ടി അയൽപക്കത്തുള്ള ഒരു യുവാവുമായി പ്രണയത്തിലായിരുന്നു. ഇയാളെ വിവാഹം കഴിച്ചു തരണമെന്ന് പെൺകുട്ടി പിതാവിനോട് ആവശ്യപ്പെട്ടു. എന്നാൽ അയൽവാസിയായ യുവാവിന് മകളെ വിവാഹം കഴിച്ചു നൽകാൻ പിതാവിന് ഒട്ടും താല്പര്യമില്ലായിരുന്നു.

വിവാഹത്തെച്ചൊല്ലിയുള്ള തർക്കത്തിനൊടുവിൽ പ്രകോപിതനായ പൂരൻ സിങ്, മകളെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി. തുടർന്ന് മൃതദേഹം രഹസ്യമായി കുഴിച്ചുമൂടുകയായിരുന്നു. കൊലപാതകം നടന്ന് ദിവസങ്ങൾ കഴിഞ്ഞിട്ടും മകളെ കാണാതായതോടെ പെൺകുട്ടിയുടെ അമ്മ പൊലീസിൽ പരാതി നൽകി.

മകളെ കാണാനില്ലെന്ന പരാതിയിൽ പൊലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് കൊലപാതകത്തിന്റെ ചുരുളഴിയുന്നത്. ചോദ്യം ചെയ്യലിൽ, താൻ തന്നെയാണ് മകളെ കൊലപ്പെടുത്തിയതെന്നും മൃതദേഹം കുഴിച്ചുമൂടിയതാണെന്നും പിതാവ് പൊലീസിനോട് സമ്മതിക്കുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/360838/content-highlights-father-strangles-19-year-old-daughter-to-death-after-asking-her-to-marry-a-neighbor-NEW)