---
title: "കാട്ടുതീ അണയ്ക്കുന്നതിനിടെ അപകടം; 100 അടി താഴ്ചയുള്ള മലയിടുക്കിലേക്ക് വീണ് വനംവകുപ്പ് ജീവനക്കാരന് ദാരുണാന്ത്യം"
english_title: "Content Highlights:- Accident while extinguishing a forest fire; Forest Department employee dies after falling into a 100-foot deep gorge"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/360835/content-highlights-accident-while-extinguishing-a-forest-fire-forest-department-employee-dies-after-falling-into-a-100-foot-deep-gorge"
published_at: "2026-05-21T15:48:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0edc7d2e8ee_Accident_while_extinguishing_a_forest_fire.jpg"
keywords: ["Latest News", "Uttarakhand Forest Fire", "Tragic Incident", "Rajendra Singh"]
---

# കാട്ടുതീ അണയ്ക്കുന്നതിനിടെ അപകടം; 100 അടി താഴ്ചയുള്ള മലയിടുക്കിലേക്ക് വീണ് വനംവകുപ്പ് ജീവനക്കാരന് ദാരുണാന്ത്യം

> **Lead Summary:** ചമോലി : ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിൽ കാട്ടുതീ അണയ്ക്കുന്നതിനിടെ വനംവകുപ്പ് ജീവനക്കാരൻ മലയിടുക്കിൽ വീണ് മരിച്ചു. ബദരീനാഥ് ഫോറസ്റ്റ് ഡിവിഷന് കീഴിലുള്ള ചമോലി റേഞ്ചിൽ ബുധനാഴ്ച രാത്രിയാണ് സംഭവം. വനംവകുപ്പിലെ താത്കാലിക ഫയർ വാച്ചറായ രാജേന്ദ്ര സിംഗ് ആണ് മരിച്ചത്. സമീപഗ്രാമമായ പാഖി സ്വദേശിയാണ് ഇദ്ദേഹം.

## Article Content

ചമോലി : ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിൽ കാട്ടുതീ അണയ്ക്കുന്നതിനിടെ വനംവകുപ്പ് ജീവനക്കാരൻ മലയിടുക്കിൽ വീണ് മരിച്ചു. ബദരീനാഥ് ഫോറസ്റ്റ് ഡിവിഷന് കീഴിലുള്ള ചമോലി റേഞ്ചിൽ ബുധനാഴ്ച രാത്രിയാണ് സംഭവം. വനംവകുപ്പിലെ താത്കാലിക ഫയർ വാച്ചറായ രാജേന്ദ്ര സിംഗ് ആണ് മരിച്ചത്. സമീപഗ്രാമമായ പാഖി സ്വദേശിയാണ് ഇദ്ദേഹം.

ബിർഹി ഗ്രാമങ്ങൾക്കിടയിലുള്ള ദേശീയപാതയോട് ചേർന്നുള്ള പൈൻ കാടുകളിലാണ് തീപിടിത്തമുണ്ടായത്. ചെങ്കുത്തായ മലനിരകളിലാണ് പടര്‍ന്ന് പിടിച്ചത്. വിവരമറിഞ്ഞ് മറ്റ് ജീവനക്കാർക്കൊപ്പം സ്ഥലത്തെത്തിയ രാജേന്ദ്ര സിംഗ് തീ അണയ്ക്കാനുള്ള ശ്രമങ്ങൾക്കിടെ അബദ്ധത്തിൽ കാൽ വഴുതി 100 അടി താഴ്ചയുള്ള മലയിടുക്കിലേക്ക് വീഴുകയായിരുന്നു.

വേനൽക്കാലത്തെ തീപിടിത്തങ്ങൾ തടയുന്നതിനായി അഞ്ച് മാസത്തെ താത്കാലിക കരാറടിസ്ഥാനത്തിലാണ് വനംവകുപ്പ് രാജേന്ദ്ര സിംഗിനെ നിയമിച്ചിരുന്നത്. കഴിഞ്ഞ മാസം നൈനിറ്റാളിലും സമാനമായ രീതിയിൽ അപകടം ഉണ്ടായിരുന്നു. അവിടെ ഫയര്‍ ലൈൻ തീര്‍ക്കാനായി ഉണങ്ങിയ ഇലകൾ മാറ്റുന്നതിനിടെയാണ് അപകടം. കാലിടറിയ താത്കാലിക വനംവകുപ്പ് ജീവനക്കാരൻ മലയിടുക്കിൽ വീണ് മരിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/360835/content-highlights-accident-while-extinguishing-a-forest-fire-forest-department-employee-dies-after-falling-into-a-100-foot-deep-gorge)