---
title: "സിനിമയെ വെല്ലുന്ന ട്വിസ്റ്റ്! തമിഴ്‌നാട്ടിൽ കോൺഗ്രസിനെ കൂടെക്കൂട്ടി മുഖ്യമന്ത്രി വിജയ്; മന്ത്രിസഭാംഗങ്ങൾ 32 ആയി ഉയർന്നു"
english_title: "Congress joins Tamil Nadu cabinet; gets ministerial posts"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/360822/congress-joins-tamil-nadu-cabinet-gets-ministerial-posts"
published_at: "2026-05-21T15:06:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0ed27810137_gdx.jpg"
keywords: ["TVK", "Tamil Nadu", "Congress", "CM", "Vijay"]
---

# സിനിമയെ വെല്ലുന്ന ട്വിസ്റ്റ്! തമിഴ്‌നാട്ടിൽ കോൺഗ്രസിനെ കൂടെക്കൂട്ടി മുഖ്യമന്ത്രി വിജയ്; മന്ത്രിസഭാംഗങ്ങൾ 32 ആയി ഉയർന്നു

> **Lead Summary:** ചെന്നൈ**[: ** തമിഴ്നാട്ടിൽ ടിവികെ മന്ത്രിസഭ വിപുലീകരിച്ച് മുഖ്യമന്ത്രി വിജയ്. പുതിയതായി 23 മന്ത്രിമാർ കൂടി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഇതിൽ 21 പേർ ടിവികെ എംഎൽഎമാരും രണ്ടുപേർ കോൺഗ്രസ് എംഎൽഎമാരുമാണ്. പുതിയ മന്ത്രിമാർ എത്തിയതോടെ വിജയ് മന്ത്രിസഭയിലെ ആകെ അംഗസംഖ്യ 32 ആയി ഉയർന്നു. ആദ്യഘട്ടത്തിൽ മുഖ്യമന്ത്രി വിജയ്‌യും ഒൻപത് മന്ത്രിമാരുമാണ് അധികാരമേറ്റിരുന്നത്.

## Article Content

ചെന്നൈ**[: ** തമിഴ്നാട്ടിൽ ടിവികെ മന്ത്രിസഭ വിപുലീകരിച്ച് മുഖ്യമന്ത്രി വിജയ്. പുതിയതായി 23 മന്ത്രിമാർ കൂടി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഇതിൽ 21 പേർ ടിവികെ എംഎൽഎമാരും രണ്ടുപേർ കോൺഗ്രസ് എംഎൽഎമാരുമാണ്. പുതിയ മന്ത്രിമാർ എത്തിയതോടെ വിജയ് മന്ത്രിസഭയിലെ ആകെ അംഗസംഖ്യ 32 ആയി ഉയർന്നു. ആദ്യഘട്ടത്തിൽ മുഖ്യമന്ത്രി വിജയ്‌യും ഒൻപത് മന്ത്രിമാരുമാണ് അധികാരമേറ്റിരുന്നത്.

നീണ്ട 59 വർഷങ്ങൾക്ക് ശേഷമാണ് കോൺഗ്രസ് അംഗങ്ങൾ തമിഴ്നാട് മന്ത്രിസഭയുടെ ഭാഗമാകുന്നത്. എഐസിസി അധ്യക്ഷൻ മല്ലികാർജുന ഖാർഗെയുടെ അംഗീകാരത്തോടെയാണ് കോൺഗ്രസ് മന്ത്രിമാരെ തീരുമാനിച്ചത്.  രാജേഷ് കുമാർ, പി. വിശ്വനാഥൻ എന്നിവരാണ് മന്ത്രിസഭയിലെത്തിയ കോൺഗ്രസ് പ്രതിനിധികൾ.

പ്രമുഖ ടിവികെ മന്ത്രിമാർ: പുതിയതായി ചുമതലയേറ്റവരിൽ തമിഴ് പാർഥിപൻ, ജെ. മുഹമ്മദ് ഫർവാസ്, വി. സമ്പത്ത് കുമാർ, വി. സത്യഭാമ, മാരി വിൽസൺ തുടങ്ങിയ പ്രമുഖ ടിവികെ നേതാക്കളും ഉൾപ്പെടുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/360822/congress-joins-tamil-nadu-cabinet-gets-ministerial-posts)