---
title: "റിമോട്ട് നൽകാത്തതിൽ മനംനൊന്ത് തച്ചമ്പാറയിൽ പന്ത്രണ്ടുകാരൻ തൂങ്ങിമരിച്ചു"
english_title: "Content Highlights:- Twelve-year-old hangs himself in Thachampara after being frustrated over not being given a remote"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/360821/content-highlights-twelve-year-old-hangs-himself-in-thachampara-after-being-frustrated-over-not-being-given-a-remote"
published_at: "2026-05-21T15:02:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0ed28d19c4b_Twelve-year-old_hangs_himself.jpg"
keywords: ["Latest News", "TV Remote Dispute Boy Suicide", "Palakkad", "Thachampara", "Pradosh", "Suicide News"]
---

# റിമോട്ട് നൽകാത്തതിൽ മനംനൊന്ത് തച്ചമ്പാറയിൽ പന്ത്രണ്ടുകാരൻ തൂങ്ങിമരിച്ചു

> **Lead Summary:** പാലക്കാട്: ടിവിയുടെ റിമോട്ട് ചോദിച്ചിട്ട് സഹോദരൻ നൽകാത്തതിൽ മനംനൊന്ത് തച്ചമ്പാറയിൽ പന്ത്രണ്ടുകാരൻ ജീവനൊടുക്കി. തച്ചമ്പാറ മുതുകുറിശി ഭഗവതിപ്പറമ്പിൽ പ്രമോദിന്റെ മകനാ യ പ്രദോഷ് ആണ് മരിച്ചത്.

## Article Content

പാലക്കാട്: ടിവിയുടെ റിമോട്ട് ചോദിച്ചിട്ട് സഹോദരൻ നൽകാത്തതിൽ മനംനൊന്ത് തച്ചമ്പാറയിൽ പന്ത്രണ്ടുകാരൻ ജീവനൊടുക്കി. തച്ചമ്പാറ മുതുകുറിശി ഭഗവതിപ്പറമ്പിൽ പ്രമോദിന്റെ മകനാ യ പ്രദോഷ് ആണ് മരിച്ചത്.

സഹോദരനുമായി റിമോട്ടിനെച്ചൊല്ലി തർക്കമുണ്ടായതിന് പിന്നാലെ പ്രകോപിതനായ കുട്ടി വീടിന്റെ തട്ടിൻപുറത്ത് കയറി തൂങ്ങിമരിക്കുകയായിരുന്നു എന്നാണ് വിവരം. ഉടൻ തന്നെ തച്ചമ്പാറയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/360821/content-highlights-twelve-year-old-hangs-himself-in-thachampara-after-being-frustrated-over-not-being-given-a-remote)