പാലക്കാട് കുളപ്പുള്ളിയിൽ സ്വകാര്യ ബസ്സിനടിയിൽപ്പെട്ട് ബൈക്ക് യാത്രികന് ദാരുണാന്ത്യം

പാലക്കാട് കുളപ്പുള്ളിയിൽ സ്വകാര്യ ബസ്സിനടിയിൽപ്പെട്ട് ബൈക്ക് യാത്രികന് ദാരുണാന്ത്യം

പാലക്കാട് കുളപ്പുള്ളിയിൽ സ്വകാര്യ ബസ്സിനടിയിൽപ്പെട്ട് ബൈക്ക് യാത്രികന് ദാരുണാന്ത്യം
2026-05-21T13:22:00 | By Anusree vc
#Latest News #Kulappully Accident #Palakkad Road Accident #Private Bus Accident

പാലക്കാട്: ( www.truevisionnews.com ) കുളപ്പുള്ളിയിൽ ബസ്സിനടിയിൽപ്പെട്ട് ബൈക്ക് യാത്രക്കാരനായ മധ്യവയസ്കൻ മരിച്ചു. വാടാനംകുറുശ്ശി പറക്കുന്നത്ത് വീട്ടിൽ സുനിൽ (50) ആണ് മരണപ്പെട്ടത്. കഴിഞ്ഞദിവസം രാത്രി എട്ടരയോടെ കുളപ്പുള്ളി സഞ്ജീവനി ആശുപത്രിക്ക് സമീപത്തുള്ള വളവിലായിരുന്നു ദാരുണമായ അപകടം.

പട്ടാമ്പിയിൽ നിന്നും ഷൊർണൂരിലേക്ക് വരികയായിരുന്ന സ്വകാര്യ ബസ്, കുളപ്പുള്ളിയിലെ വളവിൽ വച്ച് മുന്നിൽ പോവുകയായിരുന്ന ഇരുചക്രവാഹനത്തെ മറികടക്കാൻ ശ്രമിച്ചു. ഈ ശ്രമത്തിനിടയിൽ ബസ് ബൈക്കിൽ തട്ടുകയായിരുന്നുവെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

അപകട സമയത്ത് ബൈക്കിന്റെ പിൻസീറ്റിൽ ഇരുന്ന് യാത്ര ചെയ്യുകയായിരുന്നു സുനിൽ. അപകടത്തിൽ നിയന്ത്രണം വിട്ട് ബസ്സിന്റെ ചക്രത്തിനടിയിലേക്ക് തെറിച്ചുവീണ സുനിലിന്റെ ശരീരത്തിലൂടെ ബസ്സിന്റെ ചക്രം കയറിയിറങ്ങുകയായിരുന്നു. അപകടത്തിന് പിന്നാലെ ഗുരുതരമായി പരിക്കേറ്റ സുനിലിനെ ഉടൻ തന്നെ വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഷൊർണൂർ പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ഇന്ന് ബന്ധുക്കൾക്ക് വിട്ടുനൽകും.

Content Highlight: Content Highlights:- Biker dies after being hit by private bus in Palakkad's Kulappulli

#Latest News #Kulappully Accident #Palakkad Road Accident #Private Bus Accident

Next TV

Related Stories
കോഴിക്കോട് വളയത്ത് അർബുദ രോഗത്തെ തുടർന്നുള്ള മനോവിഷമത്തിൽ മധ്യവയസ്‌ക തൂങ്ങി മരിച്ചു

Jul 23, 2026 03:56 PM

കോഴിക്കോട് വളയത്ത് അർബുദ രോഗത്തെ തുടർന്നുള്ള മനോവിഷമത്തിൽ മധ്യവയസ്‌ക തൂങ്ങി മരിച്ചു

വളയം കല്ലുനിരയിൽ അർബുദ രോഗത്തെ തുടർന്നുള്ള മനോവിഷമത്തിൽ 59കാരി മരിച്ചു. പൊലീസ് കേസെടുത്തു. മാനസികാരോഗ്യ സഹായത്തിനായി ഹെൽപ്‌ലൈൻ...

Read More >>
അറിയാം ഭാ​ഗ്യ നമ്പറുകൾ.....!   കാരുണ്യ പ്ലസ് KN 633 ലോട്ടറി ഫലം പ്രഖ്യാപിച്ചു

Jul 23, 2026 03:50 PM

അറിയാം ഭാ​ഗ്യ നമ്പറുകൾ.....! കാരുണ്യ പ്ലസ് KN 633 ലോട്ടറി ഫലം പ്രഖ്യാപിച്ചു

കേരള കാരുണ്യ പ്ലസ് KN 633 ലോട്ടറി ഫലം പ്രഖ്യാപിച്ചു. ഒന്നാം സമ്മാനം ഒരു കോടി രൂപ PD 566404 നമ്പർ ടിക്കറ്റിന്. 3 മണിക്കാണ് നറുക്കെടുപ്പ് നടന്നത്. പൂർണ്ണ ഫലം...

Read More >>
സമസ്ത ജനറൽ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാർ അന്തരിച്ചു

Jul 23, 2026 03:31 PM

സമസ്ത ജനറൽ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാർ അന്തരിച്ചു

സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാർ (81) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖത്തെ തുടർന്ന് പെരിന്തൽമണ്ണയിലെ...

Read More >>
adimage
മഴ തിരിച്ചുവരുന്നു..! കോഴിക്കോട്, വയനാട്, കണ്ണൂർ ഉൾപ്പെടെ യെല്ലോ അലേർട്ട്,  അടുത്ത ദിവസങ്ങളിലും മഴ തുടരും

Jul 23, 2026 03:31 PM

മഴ തിരിച്ചുവരുന്നു..! കോഴിക്കോട്, വയനാട്, കണ്ണൂർ ഉൾപ്പെടെ യെല്ലോ അലേർട്ട്, അടുത്ത ദിവസങ്ങളിലും മഴ തുടരും

സംസ്ഥാനത്ത് ഇന്നും മഴ തുടരും. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ യെല്ലോ അലർട്ട്. കർണാടക തീരത്ത് മത്സ്യബന്ധനത്തിന്...

Read More >>
കോഴിക്കോട് പന്തിരിക്കരയിൽ തെരുവുനായയുടെ കടിയേറ്റ് ഒന്‍പത് വയസ്സുകാരന് പരിക്ക്; ആക്രമണം  മദ്രസയിലേക്ക് പോകുന്നതിനിടെ

Jul 23, 2026 03:14 PM

കോഴിക്കോട് പന്തിരിക്കരയിൽ തെരുവുനായയുടെ കടിയേറ്റ് ഒന്‍പത് വയസ്സുകാരന് പരിക്ക്; ആക്രമണം മദ്രസയിലേക്ക് പോകുന്നതിനിടെ

കോഴിക്കോട് പന്തിരിക്കരയിൽ മദ്രസയിലേക്ക് പോകുന്നതിനിടെ 9 വയസ്സുകാരനെ തെരുവുനായ ആക്രമിച്ചു. കുട്ടിയുടെ കൈക്ക് പരിക്കേറ്റു. പ്രദേശത്ത് നായ ശല്യം...

Read More >>
കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് എസ്എഫ്ഐ ലോക്ഭവൻ മാർച്ച്; പോലീസുമായി ഏറ്റുമുട്ടൽ, വ്യാപക സംഘർഷം

Jul 23, 2026 02:42 PM

കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് എസ്എഫ്ഐ ലോക്ഭവൻ മാർച്ച്; പോലീസുമായി ഏറ്റുമുട്ടൽ, വ്യാപക സംഘർഷം

ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് എസ്.എഫ്.ഐ നടത്തിയ ലോക്ഭവൻ മാർച്ചിൽ സംഘർഷം. പ്രവർത്തകർക്ക് നേരെ പൊലീസ് ജലപീരങ്കി...

Read More >>
Top Stories

adimage adimage