---
title: "നാവിൽ അലിയും മധുരം; വീട്ടിലുണ്ടാക്കാം സ്വാദിഷ്ടമായ 'പാൽ പേട'"
english_title: "Content Highlights:-Delicious 'Pal Peda' can be made at home"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/360741/content-highlights-delicious-pal-peda-can-be-made-at-home"
published_at: "2026-05-21T10:54:00+05:30"
category: "Cookery"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0e97f89716e_Pal_Peda.jpg"
keywords: ["Cookery", "Milk Peda", "Malayalam Cooking", "Easy Sweets", "Home Made Sweets"]
---

# നാവിൽ അലിയും മധുരം; വീട്ടിലുണ്ടാക്കാം സ്വാദിഷ്ടമായ 'പാൽ പേട'

> **Lead Summary:** കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ പ്രിയപ്പെട്ട ഒന്നാണ് പാൽ പേട. ബേക്കറികളിൽ നിന്നും സ്വീറ്റ് സ്റ്റാളുകളിൽ നിന്നും നമ്മൾ വാങ്ങാറുള്ള ഈ മധുരപലഹാരം വളരെ കുറഞ്ഞ ചേരുവകൾ കൊണ്ട്, വീട്ടിൽത്തന്നെ തയ്യാറാക്കാൻ സാധിക്കും. വിശേഷദിവസങ്ങളിലോ നാലുമണിപ്പലഹാരമായോ അതിഥികൾ വരുമ്പോഴോ ഒക്കെ വിളമ്പാൻ പറ്റിയ ഒരു കിടിലൻ സ്വീറ്റ് റെസിപ്പി ഇതാ:

## Article Content

കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ പ്രിയപ്പെട്ട ഒന്നാണ് പാൽ പേട. ബേക്കറികളിൽ നിന്നും സ്വീറ്റ് സ്റ്റാളുകളിൽ നിന്നും നമ്മൾ വാങ്ങാറുള്ള ഈ മധുരപലഹാരം വളരെ കുറഞ്ഞ ചേരുവകൾ കൊണ്ട്, വീട്ടിൽത്തന്നെ തയ്യാറാക്കാൻ സാധിക്കും. വിശേഷദിവസങ്ങളിലോ നാലുമണിപ്പലഹാരമായോ അതിഥികൾ വരുമ്പോഴോ ഒക്കെ വിളമ്പാൻ പറ്റിയ ഒരു കിടിലൻ സ്വീറ്റ് റെസിപ്പി ഇതാ:

ആവശ്യമായ ചേരുവകൾ

പാൽപൊടി : 2 കപ്പ്

മിൽക്ക്‌മെയ്ഡ് : 1 കപ്പ്

നെയ്യ്: 2 മുതൽ 3 ടേബിൾ സ്പൂൺ

ഏലയ്ക്കാപ്പൊടി: അര ടീസ്പൂൺ

പാൽ : 2 ടേബിൾ സ്പൂൺ

പിസ്ത അല്ലെങ്കിൽ ബദാം (അലങ്കരിക്കാൻ): ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം:

ആദ്യം ഒരു നോൺ-സ്റ്റിക് പാൻ അടുപ്പത്തുവെച്ച് അതിലേക്ക് നെയ്യ്, മിൽക്ക്‌മെയ്ഡ്, പാൽ എന്നിവയൊഴിച്ച് ചെറുതീയിൽ നന്നായി യോജിപ്പിക്കുക. ഈ കൂട്ടിലേക്ക് പാൽപൊടി അല്പാല്പമായി ചേർത്ത് കട്ടകെട്ടാതെ നന്നായി ഇളക്കിക്കൊണ്ടിരിക്കണം തീ എപ്പോഴും കുറച്ചുതന്നെ വെക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.

ഈ മിശ്രിതം പാനിന്റെ വശങ്ങളിൽ ഒട്ടാതെ, ഒരു മാവ് രൂപത്തിൽ ഒന്നിച്ച് ഉരുണ്ട് വരുന്നത് വരെ ഏകദേശം 5-7 മിനിറ്റ് തുടർച്ചയായി ഇളക്കുക.ഈ പരുവമാകുമ്പോൾ രുചി കൂട്ടാനായി ഏലയ്ക്കാപ്പൊടി കൂടി ചേർത്ത് നന്നായി ഇളക്കി തീ ഓഫ് ചെയ്യാവുന്നതാണ്. പേട തയ്യാറാക്കുന്ന മിശ്രിതം ഒരുപാട് നേരം അടുപ്പത്തുവെച്ച് കട്ടിയാക്കരുത്, അങ്ങനെ ചെയ്താൽ പേട തണുക്കുമ്പോൾ കൽക്കണ്ടം പോലെ കടുപ്പമുള്ളതായി മാറും.

ശേഷം, മിശ്രിതത്തിന്റെ ചൂട് ചെറുതായി കുറയുമ്പോൾ കയ്യിൽ അല്പം നെയ്യ് പുരട്ടി ചെറിയ ഉരുളകളാക്കുക. ഇത് കൈവെള്ളയിൽ വെച്ച് ചെറുതായൊന്ന് അമർത്തി, നടുവിൽ ഒരു ചെറിയ കുഴിവുണ്ടാക്കി അതിലേക്ക് അരിഞ്ഞു വെച്ച പിസ്തയോ ബദാമോ വെച്ച് അലങ്കരിച്ചാൽ സ്വാദിഷ്ടമായ പാൽ പേട തയ്യാർ!

### Related Links & Sources
- [Original Story Source](https://truevisionnews.com/news/360741/content-highlights-delicious-pal-peda-can-be-made-at-home)