---
title: "പൊന്നേ ഓടല്ലെടാ...!!  സർവ്വകാല റെക്കോർഡിലേക്ക് സ്വർണവില; ഇന്നത്തെ നിരക്ക് അറിയാം "
english_title: "Content Highlights:- goldrate today 21/05/2026 "
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/360730/content-highlights-goldrate-today-21052026"
published_at: "2026-05-21T10:26:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0e910245d82_gold.jpg"
keywords: ["GOLD", "Gold Rate", "Business", "Latest News"]
---

# പൊന്നേ ഓടല്ലെടാ...!!  സർവ്വകാല റെക്കോർഡിലേക്ക് സ്വർണവില; ഇന്നത്തെ നിരക്ക് അറിയാം 

> **Lead Summary:** **കൊച്ചി: ** കേരളത്തില്‍ സ്വർണവില കൂടുതൽ ഉയരത്തിലേക്ക് നീങ്ങുന്നു. ഗ്രാമിന് 45 രൂപയുടെ വര്‍ധനയാണ് ഇന്ന് രേഖപ്പെടുത്തിയത്.

## Article Content

**കൊച്ചി: ** കേരളത്തില്‍ സ്വർണവില കൂടുതൽ ഉയരത്തിലേക്ക് നീങ്ങുന്നു. ഗ്രാമിന് 45 രൂപയുടെ വര്‍ധനയാണ് ഇന്ന് രേഖപ്പെടുത്തിയത്.

ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 14,660 രൂപയായാണ് ഉയര്‍ന്നത്. പവന് 360 രൂപയുടെ വര്‍ധനയുണ്ടായി. പവന്റെ വില 1,17,280 രൂപയായി ഉയര്‍ന്നു.

18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയില്‍ 35 രൂപയുടെ വര്‍ധനവുണ്ടായി. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 12,045 രൂപയായും പവന്റെ വില 96,360 രൂപയായും വില വര്‍ധിച്ചു.

അതേസമയം, ആഗോളവിപണിയില്‍ സ്വര്‍ണവിലയില്‍ നേരിയ ഇടിവ് രേഖപ്പെടുത്തി 0.2 ശതമാനത്തിന്റെ മാത്രം ഇടിവാണ് രാജ്യാന്തര വിപണിയില്‍ രേഖപ്പെടുത്തിയത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/360730/content-highlights-goldrate-today-21052026)