---
title: "എ.എ. റഹീമിനെയും ഭാര്യയെയും സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ച കേസ്: പ്രവാസി മലയാളി തിരുവനന്തപുരത്ത് അറസ്റ്റിൽ"
english_title: "Content Highlights:-Defamation case against AA Rahim and wife NRI Malayali arrested"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/360717/content-highlights-defamation-case-against-aa-rahim-and-wife-nri-malayali-arrested"
published_at: "2026-05-21T09:40:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0e85ef1e984_drtyrety.jpg"
keywords: ["Latest News", "AA Rahim", "Defamation case", "NRI", "Malayali", "arrested"]
---

# എ.എ. റഹീമിനെയും ഭാര്യയെയും സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ച കേസ്: പ്രവാസി മലയാളി തിരുവനന്തപുരത്ത് അറസ്റ്റിൽ

> **Lead Summary:** തിരുവനന്തപുരം:**[**ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് എ.എ. റഹീമിനെയും ഭാര്യയെയും സാമൂഹികമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ച കേസിൽ പ്രവാസി മലയാളി പൊലീസിന്റെ പിടിയിലായി. ആലപ്പുഴ സ്വദേശിയായ സജി മോനെയാണ് മെഡിക്കൽ കോളേജ് പൊലീസ് അറസ്റ്റ് ചെയ്തത്.

## Article Content

തിരുവനന്തപുരം:**[**ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് എ.എ. റഹീമിനെയും ഭാര്യയെയും സാമൂഹികമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ച കേസിൽ പ്രവാസി മലയാളി പൊലീസിന്റെ പിടിയിലായി. ആലപ്പുഴ സ്വദേശിയായ സജി മോനെയാണ് മെഡിക്കൽ കോളേജ് പൊലീസ് അറസ്റ്റ് ചെയ്തത്.

വിദേശത്തായിരുന്ന സജി മോൻ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തി ഇറങ്ങിയ ഉടനെയാണ് പൊലീസ് സംഘം ഇയാളെ കസ്റ്റഡിയിലെടുത്തത്. എ.എ. റഹീമിന്റെയും ഭാര്യയുടെയും ചിത്രങ്ങൾ സഹിതം പങ്കുവെച്ചായിരുന്നു ഇയാൾ സമൂഹമാധ്യമങ്ങളിൽ അപകീർത്തികരമായ പോസ്റ്റിട്ടത്.

സ്ത്രീത്വത്തെ അപമാനിച്ചതടക്കമുള്ള കുറ്റങ്ങൾ ചുമത്തിയാണ് മെഡിക്കൽ കോളേജ് പൊലീസ് സജി മോനെതിരെ കേസ് രജിസ്റ്റർ ചെയ്തിരുന്നത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതിയെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/360717/content-highlights-defamation-case-against-aa-rahim-and-wife-nri-malayali-arrested)