---
title: "പിണറായിക്കെതിരായ വിമാന പ്രതിഷേധം;ഭരണമാറ്റത്തിന് പിന്നാലെ വിമാന കേസിൽ യു-ടേൺ! യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെയുള്ള കടുത്ത വകുപ്പുകൾ സർക്കാർ ഒഴിവാക്കി"
english_title: "Content Highlights:- In-flight protest against Pinarayi: Government drops tough charges against Youth Congress workers "
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/360712/content-highlights-in-flight-protest-against-pinarayi-government-drops-tough-charges-against-youth-congress-workers"
published_at: "2026-05-21T09:18:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0e817ee5295_tyhrtyh.jpg"
keywords: ["Latest News", "flight protest", "Pinarayi Vijayan", "Congress", "Government"]
---

# പിണറായിക്കെതിരായ വിമാന പ്രതിഷേധം;ഭരണമാറ്റത്തിന് പിന്നാലെ വിമാന കേസിൽ യു-ടേൺ! യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെയുള്ള കടുത്ത വകുപ്പുകൾ സർക്കാർ ഒഴിവാക്കി

> **Lead Summary:** തിരുവനന്തപുരം:**[ **മുൻ മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തിനുള്ളിൽ വച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ പ്രതിഷേധക്കേസിൽ ഒടുവിൽ നിലപാട് മാറ്റി പുതിയ സർക്കാർ. പ്രതികൾക്കെതിരെ ചുമത്തിയിരുന്ന വ്യോമയാന നിയമപ്രകാരമുള്ള കടുത്ത വകുപ്പുകൾ നിലനിൽക്കില്ലെന്ന് സർക്കാർ കോടതിയെ അറിയിച്ചു. സംഭവം നടന്ന് നാല് വർഷത്തിന് ശേഷമാണ് പ്രതികൾക്കെതിരെയുള്ള വകുപ്പുകൾ കുറച്ചുകൊണ്ട് റിപ്പോർട്ട് നൽകിയിരിക്കുന്നത്.

## Article Content

തിരുവനന്തപുരം:**[ **മുൻ മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തിനുള്ളിൽ വച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ പ്രതിഷേധക്കേസിൽ ഒടുവിൽ നിലപാട് മാറ്റി പുതിയ സർക്കാർ. പ്രതികൾക്കെതിരെ ചുമത്തിയിരുന്ന വ്യോമയാന നിയമപ്രകാരമുള്ള കടുത്ത വകുപ്പുകൾ നിലനിൽക്കില്ലെന്ന് സർക്കാർ കോടതിയെ അറിയിച്ചു. സംഭവം നടന്ന് നാല് വർഷത്തിന് ശേഷമാണ് പ്രതികൾക്കെതിരെയുള്ള വകുപ്പുകൾ കുറച്ചുകൊണ്ട് റിപ്പോർട്ട് നൽകിയിരിക്കുന്നത്.

നേരത്തെ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് പ്രതികൾക്കെതിരെ വധശ്രമം ഉൾപ്പെടെയുള്ള ഗുരുതരമായ വകുപ്പുകളാണ് ചുമത്തിയിരുന്നത്. വ്യോമയാന വകുപ്പ് പ്രകാരം കേസ് എടുക്കുന്നതിന് കേന്ദ്രസർക്കാർ പ്രോസിക്യൂഷൻ അനുമതി നൽകിയിരുന്നില്ല. എന്നിട്ടും മുൻ സർക്കാർ വകുപ്പുകൾ മാറ്റാൻ തയ്യാറാകാതെയാണ് കുറ്റപത്രം നൽകിയത്. എന്നാൽ കേരളത്തിൽ ഭരണമാറ്റം ഉണ്ടായതിന് തൊട്ടുപിന്നാലെയാണ് ഈ ഗുരുതര വകുപ്പുകൾ ഒഴിവാക്കി പുതിയ റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്.

കണ്ണൂരിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള വിമാനയാത്രയ്ക്കിടെയാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ വിമാനത്തിനുള്ളിൽ വച്ച് പിണറായി വിജയനെതിരെ കരിങ്കൊടി കാണിച്ച് പ്രതിഷേധിച്ചത്. യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ഫർസീൻ മജീദ്, ആർ.കെ. നവീൻ കുമാർ, സുനിത് നാരായണൻ എന്നിവരാണ് കേസിലെ പ്രധാന പ്രതികൾ. ഈ സംഭവത്തിന് പിന്നിലെ ഗൂഢാലോചന കുറ്റമാരോപിച്ച് മുൻ എംഎൽഎ കെ.എസ്. ശബരിനാഥനെയും കേസിൽ പ്രതി ചേർത്തിരുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/360712/content-highlights-in-flight-protest-against-pinarayi-government-drops-tough-charges-against-youth-congress-workers)