---
title: "ഉത്തരവ് ഉടൻ ; മുൻ ഡിജിപി എ. ഹേമചന്ദ്രൻ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ ഉപദേഷ്ടാവ് "
english_title: "Content Highlights:-  Former DGP A. Hemachandran is an advisor to Home Minister Ramesh Chennithala"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/360689/content-highlights-former-dgp-a-hemachandran-is-an-advisor-to-home-minister-ramesh-chennithala"
published_at: "2026-05-20T22:44:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0dec307979c_hemachandran.jpg"
keywords: ["Latest News", "Home Minister", "Ramesh Chennithala", "Former DGP", "A Hemachandran"]
---

# ഉത്തരവ് ഉടൻ ; മുൻ ഡിജിപി എ. ഹേമചന്ദ്രൻ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ ഉപദേഷ്ടാവ് 

> **Lead Summary:** **തിരുവനന്തപുരം : ** മുൻ ഡിജിപി എ ഹേമചന്ദ്രൻ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ പൊലീസ് ഉപദേഷ്ടാവാകും. ഉത്തരവ് ഉടൻ പുറത്തിറങ്ങും.

## Article Content

**തിരുവനന്തപുരം : ** മുൻ ഡിജിപി എ ഹേമചന്ദ്രൻ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ പൊലീസ് ഉപദേഷ്ടാവാകും. ഉത്തരവ് ഉടൻ പുറത്തിറങ്ങും.

1986 ബാച്ചിലെ ഐപിഎസ് ഉദ്യോഗസ്ഥനാണ് ഹേമചന്ദ്രന്‍. 2020 മെയിലാണ് ഫയര്‍ഫോഴ്‌സ് ആന്‍ഡ് റെസ്‌ക്യു മേധാവിയായി വിരമിക്കുന്നത്. സോളാര്‍ കേസ് അന്വേഷിച്ചത് ഹേമചന്ദ്രനായിരുന്നു.

അതേസമയം സംസ്ഥാനത്തെ ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ യോഗം ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല വിളിച്ചു. എസ്പി റാങ്ക് മുതൽ മുകളിലോട്ടുള്ള മുഴുവൻ ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെയും യോഗം ശനിയാഴ്ച ചേരും. യോ​ഗം ചേരും മുൻ‌പ് തന്നെ എ ഹേമചന്ദ്രനെ ഉപദേഷ്ടാവായി ഉത്തരവിറക്കും.

രമേശ് ചെന്നിത്തല ആഭ്യന്തര മന്ത്രിയായി ചുമലയേറ്റ ശേഷമുള്ള ആദ്യത്തെ ഉന്നതതല യോഗമാണ് ഇത് . മന്ത്രിമാരിലെ സീനിയർ മുഖമായ രമേശ് ചെന്നിത്തലയ്ക്കിത് മന്ത്രിപദവിയിലെ മൂന്നാമൂഴമാണ്.

രണ്ടാംവട്ടമാണ് ആഭ്യന്തര വകുപ്പിന്‍റെ തലപ്പത്തേക്ക് എത്തുന്നത്. ആഭ്യന്തരവും വിജിലൻസുമാണ് രമേശ് ചെന്നിത്തലയുടെ വകുപ്പുകൾ. 2011ലെ ഉമ്മൻ ചാണ്ടി സർക്കാരിൽ അവസാന ഒരു വർഷം ആഭ്യന്തര മന്ത്രിയായിരുന്നു ചെന്നിത്തല. 86ൽ മുപ്പതാം വയസ്സിൽ കരുണാകരൻ സർക്കാരിൽ മന്ത്രിയായ നേതാവ് കൂടിയാണ് രമേശ് ചെന്നിത്തല.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/360689/content-highlights-former-dgp-a-hemachandran-is-an-advisor-to-home-minister-ramesh-chennithala)